Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഴക്കടൽ മത്സ്യബന്ധനത്തിന് കോടികൾ നിക്ഷേപിക്കാൻ വന്ന 'കോടീശ്വരൻ' ബോംബ് കേസിൽ പ്രതിയായി; തട്ടിക്കൂട്ട് കമ്പനിയുമായി കരാർ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്ക് തടിയൂരാനാവുമോ? 10000 രൂപ തികച്ച് കയ്യിലെടുക്കാനില്ലാത്ത ഷിജു എം വർഗീസ് സർക്കാരുമായി ഒപ്പിട്ടത് 4000 കോടിയുടെ കരാറിൽ; തട്ടിപ്പ് കരാറിന് പിന്നിലെ സിപിഎം ഇടപാടുകൾ ദുരൂഹം

ആഴക്കടൽ മത്സ്യബന്ധനത്തിന് കോടികൾ നിക്ഷേപിക്കാൻ വന്ന 'കോടീശ്വരൻ' ബോംബ് കേസിൽ പ്രതിയായി; തട്ടിക്കൂട്ട് കമ്പനിയുമായി കരാർ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്ക് തടിയൂരാനാവുമോ? 10000 രൂപ തികച്ച് കയ്യിലെടുക്കാനില്ലാത്ത ഷിജു എം വർഗീസ് സർക്കാരുമായി ഒപ്പിട്ടത് 4000 കോടിയുടെ കരാറിൽ; തട്ടിപ്പ് കരാറിന് പിന്നിലെ സിപിഎം ഇടപാടുകൾ ദുരൂഹം

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: കൊല്ലം- ഐക്യകേരളം രൂപം കൊണ്ട ശേഷം സംസ്ഥാനത്ത് വാഗ്ദാനം ചെയ്ത ഏറ്റവും വലിയ വ്യവസായ നിക്ഷേപമായി രുന്നു 4000 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി. ഈ വമ്പൻ നിക്ഷേപം നടത്താൻ വന്ന അമേരിക്കൻ മലയാളി ഒടുക്കം ബോംബ് കേസിൽ പ്രതിയായ കഥ ത്രില്ലർ സിനിമയെ വെല്ലുന്നതാണ്. ഒരു കാലത്ത് ചുവപ്പ് പര വതാനി വിരിച്ച് സ്വീകരിച്ച ഈ മൊതലാളിക്കായി മുഖ്യമന്ത്രിയടക്കമുള്ളവർ വിരുന്ന് സൽക്കാരങ്ങൾ നടത്തി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ ലോക കോടീശ്വരന്റെ ദർശനത്തിനായി കാത്ത് നിന്ന ഒരു കാലമുണ്ടാ യിരുന്നു. ഒടുക്കം പവനായി ശവമായി എന്ന മട്ടിൽ എല്ലാം ദുരന്ത നാടകമായി അവശേഷിച്ചു. മൊതലാളി ബോംബ് കേസിൽ പ്രതിയായി ജയിലിലായി, ഇപ്പോൾ ഇതാ കേസിന്റെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.

ഒന്നാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ 2019 ൽ ന്യൂയോർക്കിലും മറ്റും പര്യടനം നടത്തുന്നു. മന്ത്രിയെ ഒരു പറ്റം മലയാളി വ്യവസായികൾ സന്ദർശിക്കുന്നു, മത്സ്യ ബന്ധന മേഖലയിൽ വൻ നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിക്കുന്നു, അവരെ മന്ത്രി നാട്ടിലേക്ക് ക്ഷണിക്കുന്നു. വിദേശ കമ്പിനികളുമായി തട്ടിക്കുട്ട് കരാർ ഒപ്പ് വെച്ച് കമ്മീഷൻ അടിക്കാനുള്ള ഭരണ നേതൃത്വത്തിലു ള്ളവരുടെ ആക്രാന്തം മുതലെടുത്ത തട്ടിപ്പുവീരന്മാർ സെക്രട്ടറിയേറ്റിൽ പാഞ്ഞെത്തി.ന്യൂയോർക്കിലുള്ള ഇ എം സി സി എന്നൊരു തട്ടിക്കൂട്ട് കമ്പനിയുടെ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് ഷിജു എം വർഗീസ് എന്നൊരാൾ കോട്ടും സ്വൂട്ടുമിട്ട് വന്ന് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ഫിഷറീസ് മന്ത്രി, ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു, കരാറിൽ ഒപ്പിടുന്നു.

ആഴക്കടൽ മത്സ്യബന്ധനത്തിനായി 4000 കോടി രൂപ യുടെ ഒരു കരാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷ നുമായി ഷിജു എം വർഗീസ് ഒപ്പുവെക്കുന്നു. ഈ കരാറിനെ വെച്ച് സർക്കാർ വമ്പൻ പരസ്യങ്ങൾ മാധ്യമങ്ങൾക്ക് കൊടുക്കുന്നു. പിണറായിയെ വികസന മിശിഹ ആയി വാഴ്‌ത്തി പാടുന്നു - കേരളത്തിൽ വ്യവസായ നിക്ഷേപം നടത്താൻ വമ്പൻ അമേരിക്കൻ കമ്പിനികൾ ക്യൂ നിൽക്കയാ ണെന്നൊക്കെ ഭക്തന്മാർ വാഴ്‌ത്തിപ്പാടാൻ തുടങ്ങി. സർക്കാരിന്റെ
കാലക്കേടെന്ന് പറഞ്ഞാൽ മതിയല്ലോ ഈ ഇടപാടിലെ തട്ടിപ്പുകൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നതോടെ മുബൗമന്ത്രിയടക്കമുള്ളവർ കരാറിനെ തള്ളിപ്പറഞ്ഞു.

ഇഎംസിസി സമർപ്പിച്ച ഫയൽ രണ്ടു തവണ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പരിശോധിച്ചെന്നു തെളിവുകൾ പുറത്തുവന്നിട്ടും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്. പക്ഷേ, കരാർ സംബന്ധിച്ച വിവരങ്ങൾ സർക്കാർ ഒളിപ്പിച്ചു വെച്ചു. ഒളിക്കാനില്ലെങ്കിൽ വിവാദ ഫയൽ പുറത്തുവിടാൻ ചെന്നിത്തല വെല്ലുവിളിച്ചെങ്കിലും സർക്കാർ തന്ത്രപരമായി മൗനം പാലിച്ചു.

ഈ തട്ടിപ്പുകാരനായ ഷിജുവിനെ ക്കുറിച്ചോ ഈ തട്ടിക്കൂട്ട് കമ്പിനിയെ ക്കുറിച്ചോ യാതൊര ന്വേഷണവും നടത്താതെയാണ് സർക്കാർ കരാറിലേർ പ്പെട്ടത്. കമ്പിനി പ്രസിഡന്റായി അവതരിച്ച ഷിജു എം വർഗീസ്, തന്നെ അമേരിക്കയിലെ പല മലയാളികളേയും കബളിപ്പിച്ച വ്യക്തിയാ ണെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിൽ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോടികളുടെ നിക്ഷേപം നടത്താൻ വന്ന അമേരിക്കൻ മൊതലാളി സർക്കാരിനും മേഴ്‌സിക്കുട്ടിയമ്മക്കൂമെതിരെ തിരിഞ്ഞു. കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിച്ചു.
ഇനിയാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ് ....

കരാർ റദ്ദുചെയ്തതോടെ ഷിജു സർക്കാരിനെതിരെ തിരിഞ്ഞു. വ്യവഹാര ദല്ലാൾ നന്ദകുമാറിന്റെ ഒത്താശയോടെ ഇയാൾ കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. നാലായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ വന്ന ഷിജുവിന്റെ ആകെയുള്ള സ്വത്ത് വെറും പതിനായിരം രൂപ മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പതിനായിരം രൂപ പോലും തികച്ച് കയ്യിലെടു ക്കാനില്ലാത്ത ഈ തട്ടിപ്പുകാരനുമായി സംസ്ഥാന സർക്കാർ എന്തടിസ്ഥാനത്തിലാണ് 4000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതെന്നത് ഇന്നും ദുരുഹമാണ്. കരാറിന്റെ ഭാഗമായി അരുരിലെ വ്യവസായ മേഖലയിൽ രണ്ടേക്കർ സർക്കാർ ഭൂമി ഈ തട്ടിപ്പ് കമ്പിനിക്ക് സൗജന്യമായി നല്കിയതിലും അവ്യക്തത കൾ നില്ക്കുന്നുണ്ട്.

.കഴിഞ്ഞ വർഷം നടന്ന നിയമസഭ വോട്ടെടുപ്പ് ദിനത്തിൽ കുണ്ടറയിൽ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഷിജു എം. വർഗീസിന്റെ കാറിന് നേരെ പെട്രോൾ ബോംബേറുണ്ടായ സംഭവം ആസൂത്രണംചെയ്ത കേസിൽ അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചു. ഇ.എം.സി.സിയുടെ ഡയറക്ടർ ആയിരുന്ന ഷിജു വർഗീസ് ഉൾപ്പെടെ നാലുപേരെ പ്രതികളാക്കിയാണ് ആക്രമണനാടകം ആസൂത്രണം ചെയ്ത കേസിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കാറിൽ പെട്രോൾ ബോംബെറിഞ്ഞ് തന്നെ കൊല്ലാൻ ശ്രമിച്ചെന്നും പിന്നിൽ മേഴ്സിക്കുട്ടി യമ്മയുടെ സംഘമാണെന്നുമായിരുന്നു ഷിജു വർഗീസിന്റെ പരാതി. എന്നാൽ അന്വേഷണം നടത്തിയ പൊലീസ് ഇത് വ്യാജപരാതിയാണെന്നു കണ്ടെത്തി. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ, സ്വന്തം കാർ ഡ്രൈവറെ കൊലപ്പെടുത്തുകയും അതുവഴി മേഴ്സിക്കുട്ടി യമ്മയ്‌ക്കെതിരേ ജനവികാരം ഇളക്കിവിടുകയും ആയിരുന്നു ഷിജു വർഗീസിന്റെ ഉദ്ദേശ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വിവാദത്തെ തുടർന്ന് ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിൽ മേഴ്സിക്കുട്ടിയമ്മയോട് ബിജു വർഗീസിന് വൈരാഗ്യം ഉണ്ടായിരുന്നു. തുടർന്നാണ് കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. വോട്ടെടുപ്പുദിവസം പുലർച്ചെ കുണ്ടറ നിയമസഭാ മണ്ഡലത്തിൽപ്പെട്ട കണ്ണനല്ലൂർ-കുരീപ്പള്ളി റോഡിലായിരുന്നു ബോംബെറിഞ്ഞ സംഭവം. എന്നാൽ ബിജു വർഗീസ് പരാതിയിൽ പറഞ്ഞ സമയത്ത് ഇത്തരത്തി ലൊരു വാഹനം കടന്നുപോയതിന് സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല. നാട്ടുകാരിൽനിന്ന് പൊലീസ് പ്രാഥമിക വിവരം ശേഖരിച്ചപ്പോഴും ഇത്തരത്തിൽ ആക്രമണമുണ്ടായെന്ന വിവരം കിട്ടിയില്ല. പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ഗോവയിൽനിന്ന് ഷിജു വർഗീസിനെ അറസ്റ്റ്് ചെയ്തു. ചാത്തന്നൂർ എ.സി.പി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

40 പേജുള്ള കുറ്റപത്രത്തിൽ 66 തൊണ്ടി മുതലുകള്ളും 54 സാക്ഷികളും ഉൾപ്പെടുന്നു. നരഹത്യ ശ്രമം, ലഹള നടത്താനുള്ള ഗൂഢാലോചന, മരണഭയം സൃഷ്ടിക്കൽ കുറ്റങ്ങൾക്ക് എതിരെയുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP