Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭർത്യ പിതാവിനോടൊപ്പം മുങ്ങിയ യുവതി കർണാടകയിൽ ഉള്ളതായി സൂചന; ഇളയ മകനായ ഏഴുവയസുകാരനും ഇവർക്കൊപ്പം; രണ്ടുപേരുടെയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; പയ്യന്നൂരിൽ നടത്തിയ തിരച്ചിൽ വിഫലമായതോടെ പൊലീസ് സംഘം ബെംഗംളൂരുവിൽ; ഒളിച്ചോട്ടത്തിന് കാരണമായി പൊലീസ് പറയുന്നത് ഇങ്ങനെ

ഭർത്യ പിതാവിനോടൊപ്പം മുങ്ങിയ യുവതി കർണാടകയിൽ ഉള്ളതായി സൂചന; ഇളയ മകനായ ഏഴുവയസുകാരനും ഇവർക്കൊപ്പം; രണ്ടുപേരുടെയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; പയ്യന്നൂരിൽ നടത്തിയ തിരച്ചിൽ വിഫലമായതോടെ പൊലീസ് സംഘം ബെംഗംളൂരുവിൽ; ഒളിച്ചോട്ടത്തിന് കാരണമായി പൊലീസ് പറയുന്നത് ഇങ്ങനെ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: ഭർതൃപിതാവിനും കുഞ്ഞിനുമൊപ്പം കാണാതായ യുവതി കർണാടകയിൽ ഉള്ളതായി സൂചന. പൊലിസ് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വെള്ളരിക്കുണ്ട്. കൊന്നക്കാട് വള്ളി കൊച്ചിയിലെ പന്നിഫാം ഉടമ വിൻസെന്റ് (61) മകന്റെ ഭാര്യ റാണി (33) ഏഴു വയ സുകാരനായ ഇളയ കുഞ്ഞ് എന്നിവരെ കഴിഞ്ഞ ദിവസം കാണാതായത്.

വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലിസ് ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. ഇവർ പയ്യന്നൂർ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻ സിപ്പൾ എസ്‌ഐ പി ബാബു മോൻ പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും മറ്റും പരിശോധന നടത്തിയെങ്കിലുഫലമുണ്ടായില്ല.

രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വെള്ളരിക്കു ണ്ടിൽ നിന്നും വീടുവിട്ട് പയ്യന്നൂരിലെത്തിയ ഇവർ പിന്നീട് ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് പൊലീസിന് തള്ളിക്കളയാൻ കഴിയാത്ത വിധമുള്ള സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പൊലീസ് സംഘം ബാംഗ്ലൂർ ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്. മുത്തമകനായ പത്തു വയസ്സുകാരനെ ബന്ധുവീട്ടിൽ നിർത്തിയാണ് റാണിയും ഏഴുവയസുകാരനായ ഇളയകുട്ടിയും ഭർത്യ പിതാവിനോടൊപ്പം മുങ്ങിയത്.

കുടുംബ കലഹമാണ് ഭർതൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിൻസുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.

പിന്നീട് വെള്ളരിക്കുണ്ടിലെ പ്രിൻസിന്റെ കുടുംബ വീട്ടിൽ ഇവർ താമസമാരംഭി ക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാൽ പ്രിൻസ് ഇവരെ തിരിച്ചുവിളിക്കാൻ തയ്യാറല്ലാത്തതു കാരണം വിൻസെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാൻ എരുമേലിയിലേക്ക് വാഹനമയക്കുകയും ചെയ്തു. തുടർന്ന് റാണിയെയും മക്കളെയും കൊന്നക്കാട്ടെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നു പേരെയും കാണാതായതാണെന്നാണ് വിൻസെന്റിന്റെ ഭാര്യ വത്സമ്മ നൽകിയ പരാതി. വിൻസെന്റിന്റെയും റാണിയുടെയും ബന്ധു വീടുകളിലേക്കും അന്വേഷണം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP