Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

സിദ്ധനെ തൃപ്തിപ്പെടുത്തിയാൽ സിദ്ധി കൂടുമെന്ന് പറഞ്ഞത് വൈദ്യൻ കണ്ണടച്ച് വിശ്വസിച്ചു; ഷാഫി തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നോക്കി നിന്നു; എല്ലാം പൂജയുടെ ഭാഗമെന്ന് കരുതി കൂടുതൽ പണമിറക്കി; നരബലി കൊണ്ട് സമ്പത്തും ഐശ്വര്യവും വന്നെന്ന സിദ്ധന്റെ വാക്കുകൾ ശരിവച്ച് 'ശ്രീദേവിയും'

സിദ്ധനെ തൃപ്തിപ്പെടുത്തിയാൽ സിദ്ധി കൂടുമെന്ന് പറഞ്ഞത് വൈദ്യൻ കണ്ണടച്ച് വിശ്വസിച്ചു; ഷാഫി തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നോക്കി നിന്നു; എല്ലാം പൂജയുടെ ഭാഗമെന്ന് കരുതി കൂടുതൽ പണമിറക്കി; നരബലി കൊണ്ട് സമ്പത്തും ഐശ്വര്യവും വന്നെന്ന സിദ്ധന്റെ വാക്കുകൾ ശരിവച്ച് 'ശ്രീദേവിയും'

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഉലയൂതുന്നു..പണിക്കത്തി കൂട്ടുണ്ട്‌..കുനിഞ്ഞ തനു. ശകട ചക്രം മുന്നോട്ടുരുളുമ്പോൾ വിഷമഗർത്തം. അഞ്ച് ദിവസം മുമ്പാണ് ഭഗവൽ സിങ് ഉലയൂതുന്നു ഹൈക്കു കവിത ഫേസ്‌ബുക്കിൽ കുറിച്ചത്. പുറംകോണിൽ ആനമയിൽ ഒട്ടകം ഉത്സവരാവ്. പുല്ലാന്നി നാമ്പ് കാറ്റിലാടും വഴിയിൽ കുപ്പിവളകൾ എന്നിങ്ങനെ ഹൈക്കു പഠന ക്ലാസ് വരെ ലൈവായി നടത്തിയ വിദ്വാനാണ് ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിങ്. പുറമേ മാന്യനെന്നും ജെന്റിൽമാനെന്നും ഒക്കെ നാട്ടുകാർ പറയുന്നെങ്കിലും ഉള്ളിൽ അന്ധവിശ്വാസത്തിന്റെ കൂടാരമായിരുന്നു ഇയാളും രണ്ടാം ഭാര്യ ലൈലയും എന്നും വേണം കരുതാൻ. പാരമ്പര വൈദ്യൻ, തിരുമ്മൽ വിദഗ്്ധൻ എന്നിങ്ങനെ നാട്ടിൽ അറിയപ്പെട്ടിരുന്ന ഭഗവൽ സിങ്ങിന് അരുംകൊല നടത്താൻ ഒരു അറപ്പും തോന്നിയില്ല. കൈവിറച്ചില്ല. കാരണം, ഐശ്വര്യപൂർണമായ ഒരു ഭാവി സ്ത്രീകളുടെ നരബലിയിലൂടെ കൈവരുമെന്ന് അയാൾ ആത്മാർത്ഥമായി വിശ്വസിച്ചു. അതിന് വേണ്ടി എന്തു ചെയ്യാനും തയ്യാറായി.

ഫേസ്‌ബുക്കിൽ ശ്രീദേവിയായി ചമഞ്ഞ് ഷാഫിയുടെ വരവ്

ശ്രീദേവി എന്ന പേരിൽ ഏജന്റ് ഷാഫി ഫേസ്‌ബുക്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കി. ഭഗവൽ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തിൽ കൂടുതൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവൽ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. താൻ ഇതിന്റെ ഗുണം അനുഭവിക്കുന്നയാളാണെന്നും ശ്രീദേവിയായി ചമഞ്ഞ ചമഞ്ഞ ഷാഫി ഇവരെ വിശ്വസിപ്പിച്ചു.

ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു

തുടർന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പർ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈൽ നമ്പർ ഷാഫി കൈമാറി. ഭഗവൽ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവൽ സിങ്ങിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാൻ എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. പൂജയുടെ ഭാഗമായിട്ടായിരുന്നതുകൊണ്ട് ഭഗവൽ സിങ്ങിന് പൂർണ സമ്മതമായിരുന്നു. നരബലി നൽകിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവൽ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്നറിയാൻ ഭഗവൽ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നൽകിയതോടെ നരബലിയിലേക്ക് കടക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവൽ സിങ് അറിഞ്ഞിരുന്നില്ല.താൻ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല. മന്ത്രവാദത്തിന്റെ ഫലങ്ങൾ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയയാണ് ലൈല. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ചുമതല ഷാഫിയെ ഏൽപ്പിക്കുകായയിരുന്നു.

ഇരുവരുടെയും ജനനേന്ദ്രിയത്തിൽ കത്തി കയറ്റിയിറക്കി

റോസ്ലിനെ നരബലി നൽകി ഒരുമാസത്തിനു ശേഷം പ്രതീക്ഷിച്ച ഗുണമൊന്നും ലഭിച്ചില്ലെന്ന് ഭഗവൽ സിങ് റഷീദ് എന്ന സിദ്ധനെ അറിയിച്ചു. ഇതിന് കാരണം കുടുംബത്തിലെ ഒരു ശാപമായിരുന്നു എന്നായിരുന്നു ഷാഫി നൽകിയ മറുപടി. ആദ്യത്തെ നരബലിയോടെ ഈ ദോഷം മാറിയെന്നും മറ്റൊരു നരബലി കൂടി നൽകിയാൽ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. ഇതോടെയാണ് കടവന്ത്രയിൽനിന്ന് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നൽകാമെന്നുമായിരുന്നു പത്മയ്ക്കും നൽകിയ വാഗ്ദാനം. രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും നരബലി നൽകി. ലൈലയെ കൊണ്ട് പത്മയുടെ കഴുത്തറുത്തു. ജനനേന്ദ്രിയത്തിൽ കത്തികയറ്റിയിറക്കുകയുമായിരുന്നു. ഈ സമയത്തും ഭഗവൽ സിങ്ങ് അവിടെയുണ്ടായിരുന്നു. ഇപ്രകാരമാണ് ഷാഫി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും ഇതിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ലോട്ടറി വിൽപ്പനക്കാരികളുടെ മൊഴി നിർണായകമായി

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊച്ചിയിലെത്തിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. പത്മത്തെ കാണാതായ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലിയടക്കമുള്ള ക്രൂരകൃത്യങ്ങൾ പുറത്തുവന്നത്. നരബലിയിൽ ഏജന്റായി പ്രവർത്തിച്ച ഷാഫിയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരായ സ്ത്രീകൾ നൽകിയ നിർണായക മൊഴിയിലൂടെയാണ്. ഷാഫി ഈ സ്ത്രീകളെയും സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.

പത്മത്തെ കാണാനില്ലെന്ന് മകൻ നൽകിയ പരാതിൽ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തുന്ന മറ്റ് സ്ത്രീകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചു. അവസാനമായി തിരുവല്ലയിലാണ് പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികൾക്ക് മനസിലായത്. തിരുവല്ലയിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്നയാൾ നാലുപെരെ സമീപിച്ചിരുന്നതായും ഇവർ പൊലീസിനെ അറിയിച്ചു. കടവന്ത്രയിൽ കട നടത്തിയിരുന്ന ഷാഫിയെ ഇവർക്ക് അറിയാമായിരുന്നു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയാണ് ഷാഫി ലക്ഷ്യം വച്ചിരുന്നത്. വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്ലിയെന്ന സ്ത്രീയെ കൊണ്ടുപോയതെന്നും സ്ത്രീകൾ വ്യക്തമാക്കി. പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും ഒരു രാത്രി മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിലാണ് റോസ്ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് കൊച്ചി പൊലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP