Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ഒമ്പതാം ക്ലാസുകാരന്റെ നുണക്കഥ വിശ്വസിച്ച് യുവാക്കളെ തല്ലിച്ചതച്ച കേസിൽ നാലുപേർ കൂടി പിടിയിൽ; കേസിൽ ആകെ അറസ്റ്റിലായത് 10 പേർ; മുങ്ങിയത് 30 പേർ; എല്ലാവർക്കുമെതിരെ വധശ്രമത്തിന് കേസ്

കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ഒമ്പതാം ക്ലാസുകാരന്റെ നുണക്കഥ വിശ്വസിച്ച് യുവാക്കളെ തല്ലിച്ചതച്ച കേസിൽ നാലുപേർ കൂടി പിടിയിൽ; കേസിൽ ആകെ അറസ്റ്റിലായത് 10 പേർ; മുങ്ങിയത് 30 പേർ; എല്ലാവർക്കുമെതിരെ വധശ്രമത്തിന് കേസ്

മറുനാടൻ മലയാളി ബ്യൂറോ

എടവണ്ണ: ഒമ്പതാംക്ലാസുകാരന്റെ നുണക്കഥ വിശ്വസിച്ച് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായവർ പത്തായി ഓമാനൂർ ചെത്തുപാലത്തു നടന്ന ആൾക്കൂട്ട ആക്രമണ കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിൽ 40 പേർക്കെതിരേയാണ് വധശ്രമത്തിനു പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലാകാനുള്ള മറ്റു പ്രതികളെല്ലാം മുങ്ങിയിരിക്കുകയാണ്. ഇതിൽ ചിലർ വിദേശത്തേക്കു കടന്നിട്ടുണ്ടാകുമെന്നു പൊലീസ് സംശയിക്കുന്നു. പ്രതികളുടെ മൊബൈൽ ഫോൺ, ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ചിത്രങ്ങൾ, സിസിടിവി കാമറ എന്നിവയുടെ സഹായത്തോടെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ചിലർ മറ്റു കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. മലപ്പുറം ഡിവൈഎസ്‌പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തുന്നത്.

പ്രതികളിൽപ്പെട്ട ഏതാനും പേർ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിലവിൽ റിമാൻഡിലുള്ള മൂന്നു പേരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നീക്കം ആരംഭിച്ചതായും ഡിവൈഎസ്‌പി പറഞ്ഞു. ആദ്യം പിടിയിലായ ഓമാനൂർ കണ്ണൻതൊടി വി.പി. ഫൈസൽ (43), തടപ്പറന്പ് കുന്നിമ്മൽ ദുൽഫിക്കർ (23), ഓമാനൂർ മണിപ്പാട്ടിൽ മുഅത്തഫ്ഖാൻ (23) എന്നിവരാണ് റിമാൻഡിലുള്ളത്. സംഭവത്തിൽ മർദനമേറ്റവർ കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ കൊണ്ടോട്ടി സ്വദേശി സഫറളുള്ളയ്ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. അതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. കൂടെയുള്ള ചീരോത്ത് റഹ്മത്തലിക്കു ആന്തരികാവയവങ്ങൾക്കു പരിക്കുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. ഓണപ്പരീക്ഷയ്ക്കു മാർക്ക് കുറയുമെന്നു പേടിയിൽ ഒന്പതാം ക്ലാസ് വിദ്യാർത്ഥി സൃഷ്ടിച്ചെടുത്ത കഥയാണ് അനിഷ്ട സംഭവങ്ങൾക്കിടയാക്കിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വെള്ള കാറിലെത്തിയവർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു വിദ്യാർത്ഥിയുടെ വാക്കുകേട്ടു നാട്ടുകാരിൽ ചിലർ സിസിടിവി പരിശോധിച്ചു അതുവഴി കടന്നു പോയ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടക്കത്തിൽ മൂന്നു ബൈക്കുകളിലായി എത്തിയവർ സഫറുള്ളയും റഹ്മത്തലിയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വലിച്ചിട്ടു മർദിക്കുകയായിരുന്നു. തുടർന്നു ആളുകളുടെ എണ്ണം കൂടുകയായിരുന്നു. വിവരമറിഞ്ഞു. മൊഴി രേഖപ്പെടുത്താനെത്തിയ വാഴക്കാട് പൊലീസ് ഉദ്യോഗസ്ഥരോടു സംഭവം കെട്ടിച്ചമച്ചതാണെന്നു കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP