Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എടത്തല സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി; എഎസ്‌ഐ അടക്കം നാലുപൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി; എസ്‌ഐ അരുണിനെതിരെ വകുപ്പുതല അന്വേഷണം; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു; മൂന്നാഴ്ചക്കകം ആലുവ റൂറൽ എസ്‌പി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ

എടത്തല സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി; എഎസ്‌ഐ അടക്കം നാലുപൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി; എസ്‌ഐ അരുണിനെതിരെ വകുപ്പുതല അന്വേഷണം; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു; മൂന്നാഴ്ചക്കകം ആലുവ റൂറൽ എസ്‌പി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: എടത്തലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ.എഎസ്‌ഐ അടക്കം നാലുപൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി. എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ശുപാർശയുണ്ട്. റൂറൽ എസ്‌പി ഐജിക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉസ്മാൻ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ എഎസ്‌ഐ ഇന്ദുചൂഡനും ഉൾപ്പട്ടതായി വിവരമുണ്ട്. ഇയാൾക്കെതിരെയും വകുപ്പ്തല അന്വേഷണമുണ്ടാകും.എഎസ്‌ഐ ഇന്ദുചൂഡൻ സിപിഒമാരായ അബ്ദുൾ ജലീൽ, പുഷ്പരാജ്, അഫ്‌സൽ, എന്നിവരെയാണ് എആർ ക്യാമ്പിലേക്ക് മാറ്റിയത്. നേരത്തെ പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു.

അതിനിടെ, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ കേസെടുത്തു. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം. മൂന്നാഴ്ചയ്ക്കകം ആലുവ റൂറൽ എസ്‌പി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

പൊലീസുകാരുടെ ഇടിയേറ്റ് ഉസ്മാന്റെ കവിളിലെ എല്ല് പൊട്ടി ഉള്ളിലേക്ക് പോയി. താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഉസ്മാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് അതിക്രമത്തിന് ദൃക്‌സാക്ഷികളായവർ പറഞ്ഞു

കണ്ണിൽ ചോരയില്ലാത്ത വിധമുള്ള ഈ കാടത്തം സ്ഥിരീകരിച്ച് ഉറപ്പിക്കും ആശൂപത്രിയിൽ എത്തിച്ചയുടൻ തയ്യാറാക്കിയ പരുക്കുകളുടെ സാക്ഷ്യപത്രം. ഇടതു വശത്ത് മൂക്കിനോട് ചേർന്ന കവിളിലെ എല്ല് പൊട്ടി ഉള്ളിലേക്ക് പോയിരിക്കുന്നു. സാധാരണ നിലയിലുള്ള ഒരു ഇടി കൊണ്ടും ഉണ്ടാകാൻ ഇടയില്ലാത്തതാണ് ഇത്. ശസ്ത്രക്രിയ കൊണ്ടും ഇത് ഇനി പൂർവസ്ഥിതിയിൽ ആക്കാനാകുമോയെന്ന് ഉറപ്പില്ല. കണ്ണിന്റെ കാഴ്ചയെ ബാധിക്കാം. ഉള്ളിൽ വെള്ളവും മറ്റും കെട്ടിനിന്നാൽ ഭാവിയിൽ മൂക്കിന്റെ പ്രവർത്തനത്തെയും ബാധിക്കാം.

പുറമെ താടിയെല്ലിന്റെ ഭാഗത്തും പരുക്കുണ്ട്. നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മുഖത്തെ പരുക്ക് ഗൗരവം ഉള്ളതിനാൽ അതിന്റെ ശസ്ത്രക്രിയക്ക് ശേഷമേ കൂടുതൽ പരിശോധനകൾ നടക്കൂ. പരുക്കുകൾ ഈ വിധമാണെന്ന് വ്യക്തമായായതോടെയാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിതതരായത്. ചികിത്സ പോലും ഒഴിവാക്കി നേരെ ജയിലിൽ അയക്കാനായിരുന്നു ചൊവാഴ്ച രാത്രിയിലെ ശ്രമം.

ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ചൊവ്വാഴ്ച വൈകിട്ടാണ് ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്‌കൂൾ ഗേറ്റിനു മുന്നിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഉസ്മാൻ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരികയാണ്. പൊലീസിനെ അക്രമിച്ചതും പൊലീസ് ജീപ്പ് നശിപ്പിച്ചതുമാണ് ഇയാൾക്കെതിരായ കേസ്. കുറ്റപത്രം സമർപ്പിച്ച കേസിൽ പിന്നീട് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.

ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉസ്മാന് പൊലീസുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസുകാരുടെ പരാതിയിൽ ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്. അതിനിടെ അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യും. ഉസ്മാന്റെ താടിയെല്ല് പൊട്ടിയ സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അതിശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പൊലീസുകാരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഇവരെ റിമാൻഡ് ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP