Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ശിവശങ്കരൻ അകത്തായി, ഇനി ഊഴം ബിനീഷ് കോടിയേരിയുടേതോ? ബംഗളുരു മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു; രണ്ടാമതും വിളിച്ചു വരുത്തിയത് അനൂപ് മുഹമ്മദ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന്; നെഞ്ചിടിപ്പുമായി കോടിയേരി

ശിവശങ്കരൻ അകത്തായി, ഇനി ഊഴം ബിനീഷ് കോടിയേരിയുടേതോ? ബംഗളുരു മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു; രണ്ടാമതും വിളിച്ചു വരുത്തിയത് അനൂപ് മുഹമ്മദ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന്; നെഞ്ചിടിപ്പുമായി കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: സ്വർണ്ണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് എം ശിവശങ്കരൻ അറസ്റ്റിലായതിന് പിന്നാലെ അടുത്തു ഊഴം ആർക്കാണ്? സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിക്കാണ് ഇഡിയുടെ വക അടുത്ത പണി. ഈ സംശയം ശക്തിപ്പെടുത്തി കൊണ്ട് ബിനീഷ് കോടിയേരിയെ ബംഗളുരുവിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യൽ അറസ്റ്റിൽ കലാശിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്.

അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി.കണ്ടെത്തേണ്ടിയിരിക്കുന്നത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിർദേശപ്രകാരമാണോ 20 അക്കൗണ്ടുകളിൽ നിന്നായി വന്നിട്ടുള്ളത്, ബെംഗളുരുവിൽ ബിനീഷ് ബിനാമി ഇടപാടുകൾ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി.അന്വേഷിക്കുന്നുണ്ട്.

അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടർന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷിലേക്കും എത്തിയത്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നൽകിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP