Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്‌നയുടെ ശബ്ദ സന്ദേശം; കേസെടുക്കാൻ നിയമോപദേശം തേടി സംസ്ഥാന സർക്കാർ; നീക്കം ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച്; പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി തള്ളി ഇഡിയും നിയമ നടപടിയിലേക്ക്

മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്‌നയുടെ ശബ്ദ സന്ദേശം; കേസെടുക്കാൻ നിയമോപദേശം തേടി സംസ്ഥാന സർക്കാർ; നീക്കം ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച്; പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി തള്ളി ഇഡിയും നിയമ നടപടിയിലേക്ക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് സ്വപ്നയുടെ ശബ്ദ സന്ദേശത്തിലുള്ളത്. മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയുമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തുടർനടപടി എന്താകണമെന്നതിനെക്കുറിച്ച് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വാഗ്ദാനം നൽകിയെന്നാണ് വെളിപ്പെടുത്തിയത്. സ്വപ്നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ റെജിമോളുടേതായിരുന്നു മൊഴി. ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്നു പറയണമെന്നും ആ തുക മുഖ്യമന്ത്രി ശിവശങ്കറിനു നൽകിയതാണെന്നും പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു വാദ്ഗാനം.

ഓഗസ്റ്റ് 13നു രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇഡി ഡിവൈഎസ്‌പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്‌തെന്നും മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നൽകിയത്.

അതേസമയം സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ മൊഴി നൽകുന്ന പൊലീസ് നീക്കത്തിനെതിരെ നിയമനടപടിക്ക് ഇഡിയും കസ്റ്റംസും ഒരുങ്ങുകയാണ്. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചു തുടർ നീക്കങ്ങൾ നടത്തും.

ഇത്തരം മൊഴികളിൽ നിയമപരമായി ഒരു കഴമ്പുമില്ലെന്നാണ് ഏജൻസികൾ വിലയിരുത്തുന്നത്. എന്നാൽ അവ വച്ചു കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ നടപടികളിലേക്കു പൊലീസ് കടന്നാൽ ഉടൻ കോടതിയിൽ ബദൽ നീക്കം നടത്താനും മൊഴി കൊടുത്തവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാനുമാണ് ഇഡിയും കസ്റ്റംസും ആലോചിക്കുന്നത്.

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നപ്പോൾ ഇഡി ജയിൽ ഡിജിപിയോട് ആവശ്യപ്പെട്ട പ്രകാരമാണു ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. അതേസമയം സ്വപ്നയ്ക്കു സുരക്ഷയൊരുക്കിയത് ഇടതു സംഘടനയെ അനുകൂലിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നും പുറത്തു വന്നിരുന്നു.

മാത്രമല്ല, ഒരു ഉദ്യോഗസ്ഥ അവരുടെ ഫോണിൽ നിന്നു മറ്റാരെയോ വിളിച്ചു തന്ന ശേഷം പറയാൻ നിർദേശിച്ച കാര്യങ്ങൾ മാത്രമാണു താൻ പറഞ്ഞതെന്നും അതാണു പിന്നീടു ശബ്ദരേഖയായി പുറത്തു വന്നതെന്നുമാണു സ്വപ്ന മജിസ്‌ട്രേട്ടിനും ഇഡിക്കും നൽകിയ മൊഴിയിലുള്ളത്. ഇതു കോടതിയുടെ കൈവശമിരിക്കെ, പൊലീസ് ഉദ്യോഗസ്ഥകളുടെ ഇപ്പോൾ പുറത്തുവരുന്ന മൊഴിയിൽ കാര്യമില്ലെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP