Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 34.7 ലക്ഷം രൂപ താൽക്കാലികമായി ഇഡി കണ്ടുകെട്ടി; എം കെ സ്റ്റാലിന്റെ മകന്റെ ഫൗണ്ടേഷനെ വലവീശി പിടിച്ചത് കല്ലൽ ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ; ഉദയനിധി ഫൗണ്ടേഷന് കളങ്കിത സ്ഥാപനങ്ങളിൽ നിന്ന് കിട്ടിയത് ഒരുകോടി

ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 34.7 ലക്ഷം രൂപ താൽക്കാലികമായി ഇഡി കണ്ടുകെട്ടി; എം കെ സ്റ്റാലിന്റെ മകന്റെ ഫൗണ്ടേഷനെ വലവീശി പിടിച്ചത് കല്ലൽ ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ; ഉദയനിധി ഫൗണ്ടേഷന് കളങ്കിത സ്ഥാപനങ്ങളിൽ നിന്ന് കിട്ടിയത് ഒരുകോടി

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: തമിഴ്‌നാട്ടിലെ ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലെ 34.7 ലക്ഷം രൂപ ഇഡി കണ്ടുകെട്ടി. കല്ലൽ ഗ്രൂപ്പ് കള്ളപ്പണമിടപാടും, പൊന്നിയൻ സെൽവൻ 1, 2 സിനിമകൾ എടുത്ത ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കമ്പനികളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ ഉടനീളമുള്ള 36.3 കോടി മൂല്യമുള്ള വിവിധ സ്ഥാവര സ്വത്തുക്കളും ഈ റെയ്ഡിൽ കണ്ടുകെട്ടിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഉദയ്‌നിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലെ 34.7 ലക്ഷം കണ്ടുകെട്ടി എന്നാണ് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഫൗണ്ടേഷന് കള്ളപ്പണത്തിൽ നിന്ന് ഒരുകോടി കിട്ടിയിരുന്നു. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് -1 രജിസറ്റർ ചെയ്ത് കേസാണ് ഇഡി അന്വേഷിച്ചത്.

ലൈക്ക ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ പെറ്റിഗോ കൊമോഴ്‌സ്യോ ഇന്റർനാഷണലിന്റെ ഡയറക്ടർ ഗൗരവ് ചാച്രയാണ് പരാതിക്കാരൻ. കല്ലൽ ഗ്രൂപ്പും, അതിന്റെ സ്ഥാപകരായ ശരവണൻ പളനിയപ്പനും, വിജയകുമാരനും, അരവിന്ദ് രാജും, വിജയ് ആനന്ദും, ലക്ഷ്മി മുത്തുരാമനും, പ്രീത വിജയാനന്ദും ചേർന്ന് 114.37 കോടി തട്ടിച്ചുവെന്നാണ് പരാതി. പെറ്റിഗോ കൊമോഴ്‌സ്യോ യുകെ കേന്ദ്രമായുള്ള ലൈക്ക ഗ്രൂപ്പിന്റെ ഉപസ്ഥാപനം ആണെന്ന് മാത്രമല്ല, ലൈക്ക പ്രൊഡക്ഷൻസ്, ലൈക്ക ഹോട്ടൽസ് എന്നീ സ്ഥാപനങ്ങളുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് പൊന്നിയൻ സെൽവന് പിന്നാലെ, രജനികാന്ത്, അജിത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങളും നിർമ്മിക്കുന്നു. 2014 ൽ, ശുഭാസ്‌കരൻ അല്ലിരാജയാണ് ലൈക്ക പ്രൊഡക്ഷൻസ് സ്ഥാപിച്ചത്. ലൈകാ മൊബൈലിന്റെ ഉപഗ്രൂപ്പായ സ്റ്റുഡിയോ ദക്ഷിണേന്ത്യയിലെ സിനിമാ നിർമ്മാണത്തിലും ബിസിനസിലും ഏർപ്പെട്ടുവരുന്നു.

ഇഡിയുടെ അന്വേഷണത്തിൽ തട്ടിപ്പിന്റെ വ്യാപ്തി 300 കോടിയോളമാണെന്ന് വ്യക്തമായി. ലൈക്ക ഗ്രൂപ്പ്, കല്ലൽ ഗ്രൂപ്പിലും അനുബന്ധ കമ്പനികളിലും േെവണ്ടത്ര ജാഗ്രതയോ യുക്തിയോ ഇല്ലാതെ, നിക്ഷേപങ്ങളും നടത്തുകയും വായ്പകൾ നൽകുകയും ചെയ്തു. പിന്നീട് ഏപ്രിൽ 27 നും, മെയ് 16 നുമായി പരാതിക്കാരന്റെയും ആരോപണവിധേയന്റെയും സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഈ റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും, രേഖകളും, സംശയകരമായ പണമിടപാടുകളും, ഹവാല ഇടപാടുകളും കണ്ടെത്തി.

ഈ പണമൊഴുകിയ വഴി അന്വേഷിച്ചപ്പോഴാണ് ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലും എത്തിയത്. കേസിൽ ഉൾപ്പെട്ട കക്ഷികളുടെ പക്കൽ നിന്ന് ഒരുകോടി വാങ്ങിയതിന്റെ കാരണം കൃത്യമായി ബോധിപ്പിക്കാൻ ഫൗണ്ടേഷന് കഴിഞ്ഞില്ല. 2021 ഓഗസ്റ്റിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും, യുവജനക്ഷേമ കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ദരിദ്രരുടെ ഉന്നമനത്തിനായി ഫൗണ്ടേഷൻ സ്ഥാപിച്ചചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP