Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

എം ശിവശങ്കരനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു; ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്തത് കള്ളപ്പണം വെളുപ്പിച്ച കേസിൽ; നിർണായക തീരുമാനം കൈക്കൊണ്ടത് ഡൽഹിയിൽ; ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ കള്ളപ്പണ കേസിൽ കേരളത്തിൽ അറസ്റ്റിലാകുന്നത് ഇതാദ്യം; സുപ്രധാന തീരുമാനം ചെന്നൈയിൽ നിന്ന് ഇഡി സ്പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറും കൊച്ചിയിൽ എത്തിയ ശേഷം

എം ശിവശങ്കരനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു; ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്തത് കള്ളപ്പണം വെളുപ്പിച്ച കേസിൽ; നിർണായക തീരുമാനം കൈക്കൊണ്ടത് ഡൽഹിയിൽ; ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ കള്ളപ്പണ കേസിൽ കേരളത്തിൽ അറസ്റ്റിലാകുന്നത് ഇതാദ്യം; സുപ്രധാന തീരുമാനം ചെന്നൈയിൽ നിന്ന് ഇഡി സ്പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറും കൊച്ചിയിൽ എത്തിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടു തുടങ്ങിയ കേസിലാണ് ശിവശങ്കരനെ അറസ്റ്റു ചെയ്തത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലേക്ക് കടക്കും മുമ്പ് നിർണായക കൂടിക്കാഴ്‌ച്ചകൾ ഡൽഹയിൽ നടന്നിരുന്നു. കേരളത്തിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ കള്ളപ്പണ കേസിൽ കേരളത്തിൽ അറസ്റ്റിലാകുന്നത് ഇതാദ്യമാണ്.

അറസ്റ്റ് സംബന്ധിച്ച് ഇഡി ഓഫീസിൽ നിർണായക കൂടിയാലോചനകൾ നടക്കുന്നിരുന്നു. ഡൽഹിയിലെ കസ്റ്റംസ്, ഇഡി തലവന്മാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചെന്നൈയിൽ നിന്ന് ഇഡി സ്പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറും കൊച്ചിയിൽ എത്തിയ ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റു വാർത്ത പുറത്തുവന്നത്.

ഇ.ഡി സ്‌പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് കൊച്ചിയിലെത്തി അറസ്റ്റിന് നേതൃത്വം നൽകിയത്. ശിവശങ്കറിനെ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാകും ഹാജരാക്കുക. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും കള്ളപ്പണം സൂക്ഷിച്ചതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം മറ്റു ബിനാമി ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ നൽകുന്ന റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും.

കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കകമായിരുന്നു ഇഡി ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി മുൻകൂർജാമ്യ ഹർജി തള്ളിയതിന് തൊട്ട് പിറകെ വഞ്ചിയൂരിലെ ആയുർവേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് കൈമാറുകയായിരുന്നു. കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേർത്തലിയിലെ ഹോട്ടലിൽ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എൻഫോസ്‌മെന്റ് ആസ്ഥാനത്തെത്തി.

ചേർത്തല മുതൽ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റൽ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യൽ തുടങ്ങുകയുമായിരുന്നു. അതിന് ശേഷം പത്തേകാലോടെയാണ് അറസ്റ്റു വാർത്ത പുറത്തുവന്നത്.

സ്വർണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കർ തുറക്കാൻ മുൻകൈ എടുത്തത് ശിവശങ്കറായിരുന്നു. സ്വന്തം ചാർട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികൾക്ക് താമസിക്കാൻ ശിവശങ്കർ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള അടുപ്പത്തിന്റെ ആഴം ഇതിലൂടെ വ്യക്തമായി. സ്വപ്നയുടേയും വേണുഗോപാലിേന്റയും മൊഴികളാണ് നിർണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP