Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം; അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ചു ബിനീഷ്; ഒരു വർഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നതിനെ കുറിച്ചു തിരക്കി ഇ.ഡി; തന്റെ നിക്ഷേപം ആറ് ലക്ഷം മാത്രമെന്നും വാദിച്ചു; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ്

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം; അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ചു ബിനീഷ്; ഒരു വർഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നതിനെ കുറിച്ചു തിരക്കി ഇ.ഡി; തന്റെ നിക്ഷേപം ആറ് ലക്ഷം മാത്രമെന്നും വാദിച്ചു; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആറു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ വിട്ടയച്ചത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാവിലെ 10.45 നാണ് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്.

അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ബിനീഷ് എൻഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ നേരത്തെ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് എൻഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ എത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. 20 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഈ പണം എത്തിയിട്ടുള്ളത്. ഈ പണം അനൂപ് മയക്കു മരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിച്ച് വരികയാണ്.

അതേസമയം ആറു ലക്ഷം രൂപ മാത്രമാണ് താൻ അനൂപിന്റെ അക്കൗണ്ടിൽ ഇട്ടുകൊടുത്തത് എന്നാണ് ബിനീഷ് വാദിച്ചത്. അതേസമയം ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്യം ഉണ്ടായെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. ഇതോടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്നും ബിനീഷിന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

വൈകുന്നേരം അഞ്ചു മണിയോടെ ഇഡി ഓഫീസിൽനിന്ന് പുറത്തേക്കു വന്ന ബിനീഷ് കോടിയേരിക്ക് ചെറിയ രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശ്രമിക്കാനുള്ള സ്ഥലത്ത് അൽപനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തിൽ കയറി പോയത്. അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടർന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷിലേക്കും എത്തിയത്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അനൂപിന് പണം കടമായി നൽകിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിലെത്തി ഇ.ഡി. ഉദ്യോഗസ്ഥർ അനൂപിനെ വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയത്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. വിസാ സ്റ്റാംപിങ്, ഹവാല ഇടപാട് തുടങ്ങിയ വിഷയങ്ങളാണ് ഇ.ഡി ഇവിടെ പരിശോധിക്കുന്നത്. ഈ കേസിൽ ബിനീഷിന്റെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയാലും പിഴ അടച്ച് വലിയ നിയമ നടപടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ് കിട്ടയതിനാൽ കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരി സഹോദരൻ ബിനോയ് കോടിയേരിക്ക് ഒപ്പം ബെംഗലൂരുവിലേക്ക് തിരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെ കുറിച്ച് അടക്കം ഒരു വിവരങ്ങളും മാധ്യമങ്ങളോട് പ്രതികരിക്കാൻ ബിനീഷ് തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP