Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിന്റെ ചുമതലയുള്ള ഇ ഡി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ സ്ഥലം മാറ്റിയത് ചെന്നൈയിലേക്ക്; മാറ്റം സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ; സ്വാഭാവിക സ്ഥലംമാറ്റമെന്ന് വിശദീകരണം

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിന്റെ ചുമതലയുള്ള ഇ ഡി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ സ്ഥലം മാറ്റിയത് ചെന്നൈയിലേക്ക്; മാറ്റം സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ; സ്വാഭാവിക സ്ഥലംമാറ്റമെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം. ഇദ്ദേഹം കൊച്ചി ഓഫീസിന്റെ ചുമതല ഒഴിഞ്ഞു കഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയിൽ സോണൽ ഓഫിസിൽ ജോയിന്റ് ചെയ്യാനാണ് ഇഡി നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു വർഷം മുൻപ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു.

സ്വാഭാവിക സ്ഥലംമാറ്റമാണെന്നാണ് വിശദീകരിക്കുന്നത്. സ്വർണ്ണക്കടത്തിലെ കള്ളപ്പണം കടത്തിയ കേസാണ് ഏറെ കോളിളക്കം സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നൽകാൻ ഇഡി തയ്യാറായിരുന്നു. നേരത്തെ കേസിലെ വിചാരണാ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 'അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുള്ള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുള്ള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജതെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.

അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുള്ള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു'. കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്റെ ഉപകരണമായി സന്ദീപ് മാറിയതിന്റെ തെളിവായി ഇഡി സംശയിക്കുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP