Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

ഒരു വശത്ത് ലഹരിക്കെതിരെ പോരാടുന്ന സഖാവ്, മറുവശത്ത് പെൺകുട്ടികൾക്ക് വരെ ലഹരി വസ്തുക്കൾ നൽകുന്നയാളും! പീഡനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് ഇരക്കൊപ്പം സഞ്ചരിക്കുന്ന വേട്ടക്കാരൻ; ഫോൺ പരിശോധിച്ച പൊലീസും ഞെട്ടി; മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക വീഡിയോകൾ ജിനേഷിന്റെ ഫോണിൽ; തലസ്ഥാനത്തെ ഈ ഡിഫിക്കാരൻ ആളൊരു കുമ്പിടി!

ഒരു വശത്ത് ലഹരിക്കെതിരെ പോരാടുന്ന സഖാവ്, മറുവശത്ത് പെൺകുട്ടികൾക്ക് വരെ ലഹരി വസ്തുക്കൾ നൽകുന്നയാളും! പീഡനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് ഇരക്കൊപ്പം സഞ്ചരിക്കുന്ന വേട്ടക്കാരൻ; ഫോൺ പരിശോധിച്ച പൊലീസും ഞെട്ടി; മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക വീഡിയോകൾ ജിനേഷിന്റെ ഫോണിൽ; തലസ്ഥാനത്തെ ഈ ഡിഫിക്കാരൻ ആളൊരു കുമ്പിടി!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു വശത്ത് ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ കൊടിയേന്തി പോരാടുന്ന കിടിലൻ സഖാവ്. മറുവശത്ത് സ്വയം ലഹരി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് ലഹരി നൽകി പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധനും! തിരുനന്തപുരത്ത് മലയിൻകീഴിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ പിടിയിലായത് പകൽമാന്യനായ സഖാവ് ജെ.ജിനേഷ്(29) എന്നയാളാണ്. ഡിവൈഎഫ്ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണെന്നതാണ് വൈരുദ്ധ്യമായ കാര്യം.

പൊതുസമൂഹത്തിൽ ലഹരിക്കെതിരേ പ്രവർത്തിക്കുന്ന യുവനേതാവായ ജിനേഷിന്റെ മൊബൈൽഫോൺ പരിശോധിച്ച പൊലീസ് ഞെട്ടിയെന്നാണ് പുറത്തുവന്ന വാർത്ത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാളുടെ ഫോണിൽ പൊലീസ് കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിരന്തരം സ്ത്രീകളെ കെണിയിൽ വീഴ്‌ത്തുന്നയാളാണ് ഇയാളെന്നെ സൂചനകളാണ് പുറത്തുവരുന്നത്.

ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്‌സിലും ബിരുദാനന്തരബിരുദമുണ്ട്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാൾ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജിനേഷിന്റെ ബന്ധങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പക്ഷം. സ്ഥലത്തെ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ നേതാവ് പീഡന കേസിൽ അറസ്റ്റിലെന്ന വാർത്ത് തലസ്ഥാനത്തെ സഖാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ച് തടിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ. പ്രാദേശിക നേതാവും ഉൾപ്പടെ എട്ട് പേരെയാണ് അറസ്റ്റു ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഡിവൈഎഫ്ഐ. വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂർ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയിൽ എ.അരുൺ(മണികണ്ഠൻ-27), വിളവൂർക്കൽ തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20), ബ്യൂട്ടി പാർലർ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടിൽ വിഷ്ണു(23), വിഴവൂർ തോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്(26), മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മിഭവനിൽ അച്ചു അനന്തു (18) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ പ്ലസ്ടു വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പൊലീസിന് പരാതി നൽകിയത്. വീട്ടിൽനിന്നു പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ച ഉടൻ മലയിൻകീഴ് എസ്.എച്ച്.ഒ. പ്രതാപചന്ദ്രൻ സൈബർ സെല്ലിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറുദിവസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തൃശ്ശുരിൽ കാറ്ററിങ് തൊഴിലാളിയാണിയാൾ. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പൊലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.

ഇതിനുശേഷം സുമേജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം മറ്റുള്ളവർക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽനിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്.

വാട്‌സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങൾ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ ചൂഷണം ചെയ്‌തെന്നും പൊലീസ് സംശയിക്കുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശമനുസരിച്ച് കാട്ടാക്കട ഡിവൈ.എസ്‌പി. അനിൽകുമാറിന്റെയും മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ജി.പ്രതാപചന്ദ്രന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി വേഗത്തിൽ പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP