Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയക്കുമരുന്ന് ടെസ്റ്റ്‌ഡോസ് നൽകി വലയിലാക്കിയത് വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാരെ വരെ; അവധിക്കാലത്ത് വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തങ്ങുന്ന വിദ്യാർത്ഥികൾക്ക് മുതൽ വിവാഹിതരായ യുവതികൾക്ക് വരെ മയക്കുമരുന്ന് എത്തിച്ച് നൽകി വശത്താക്കി; ആലുവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ 'സ്‌നിപ്പർ ഷേക്ക്' ഒടുവിൽ എക്‌സൈസ് വലയിൽ; ലഹരി എത്തിച്ചിരുന്നത് സേലം അടമുള്ള സ്ഥലങ്ങളിൽ നിന്നും

മയക്കുമരുന്ന് ടെസ്റ്റ്‌ഡോസ് നൽകി വലയിലാക്കിയത് വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാരെ വരെ; അവധിക്കാലത്ത് വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തങ്ങുന്ന വിദ്യാർത്ഥികൾക്ക് മുതൽ വിവാഹിതരായ യുവതികൾക്ക് വരെ മയക്കുമരുന്ന് എത്തിച്ച് നൽകി വശത്താക്കി;  ആലുവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ 'സ്‌നിപ്പർ ഷേക്ക്' ഒടുവിൽ എക്‌സൈസ് വലയിൽ; ലഹരി എത്തിച്ചിരുന്നത് സേലം അടമുള്ള സ്ഥലങ്ങളിൽ നിന്നും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗം ആശങ്കാകരമായി വർധിച്ച് വരുന്ന വേളയിലാണ് ആലുവാ ഭാഗത്ത് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിലായെന്ന വാർത്തയും പുറത്ത് വരുന്നത്. സ്‌നിപ്പർ ഷേഖ് എന്ന് അറിയപ്പെടുന്ന മുഹമ്മദ് സിദ്ദീഖ് എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിൽ എടുത്തത്. മുഹമ്മദിന്റെ പക്കൽ നിന്നും 120 നെട്രോസെപാം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മെയ് ആദ്യവാരം രണ്ട് യുവാക്കളെ സേലത്ത് നിന്നും മയക്ക് മരുന്ന് കടത്തിയതിന് ആലുവ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ നിന്നും 90 നൈട്രോസെപാം ഗുളികകളാണ് കണ്ടെടുത്ത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മയക്കുമരുന്ന് കടത്തിലെ പ്രധാനിയായ മുഹമ്മദിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സംഘം ഏറെ നാളായി മയക്ക് മരുന്ന് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളിലായിരുന്നു ഇവർ മയക്ക് മരുന്ന് കൂടുതലായും വിതരണം നടത്തിയിരുന്നത്. ഇവരുമായി സൗഹൃദം സൃഷ്ടിച്ചശേഷം മയക്ക് മരുന്ന് ടെസ്റ്റ് ഡോസ് നൽകും. സൗജന്യമായി ലഭിക്കുന്ന ടെസ്റ്റ് ഡോസിൽ വിദ്യാർത്ഥികൾ വീഴുകയും ഇവർ ലഹരിക്കായി മുഹമ്മദിലേക്ക് എത്തിക്കുന്നതുമായിരുന്നു ഇയാളുടെ തന്ത്രം.സേലത്ത് നിന്നും പുതുച്ചേരിയിൽ നിന്നുമാണ് ഇയാൾ ലഹരി അധികമായും എത്തിച്ചിരുന്നത്.

മാത്രമല്ല ഹോസ്റ്റലിൽ അവധിക്കാലത്ത് താമസിക്കുന്ന വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാരെ വരെ ഇയാൾ വലയിലാക്കിയിരുന്നു. സ്‌നിപ്പറിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് വിവാഹിതരായ യുവതികൾ വരെ ഇയാളുടെ വലയിലായിട്ടുണ്ടെന്ന വിവരം പുറത്ത് വന്നത്. ആലുവാ ഭാഗത്തുള്ള കോളേജുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവിടെ വൻ ലഹരി മാഫിയാ സംഘങ്ങൾ ഉണ്ടെന്ന കാര്യം എക്‌സൈസ് സംഘത്തിന് വ്യക്തമാകുന്നത്. ആലുവയിലെ ഏജന്റിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നിൽക്കുകയായിരുന്ന സ്‌നിപ്പറിനെ എക്‌സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു.

മാരക ലഹരിയിലായ ഇയാൾ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കൊല്ലം കടക്കാവുർ സ്വദേശിയാണ് മുഹമ്മദ്. ആരൊക്കെയാണ് ഇയാളിൽ നിന്നും മയക്ക് മരുന്ന് വാങ്ങിയിരുന്നത് എന്നതിൽ കുടുതൽ അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 5 മില്ലി ഗ്രാം മുതൽ 600 മില്ലി ഗ്രാം വരെയുള്ള നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകൾ ഇയാൾ വിൽപ്പന നടത്താറുണ്ടെന്ന് എക്‌സൈസ് വിശദമാക്കുന്നു. 600 മില്ലി ഗ്രാമിന്റെ മയക്ക് മരുന്ന് ഗുളിക വെള്ളത്തിൽ കലക്കി കുടിക്കുകയാണെങ്കിൽ മൂന്ന് ദിവസത്തെയ്ക്ക് ഇതിന്റെ ഉന്മാദ ലഹരി നിൽക്കുമെന്നും, വേദന, സ്പർശനം എന്നീ വികാരങ്ങളൊന്നും അറിയുവാൻ സാധിക്കുകയില്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

മാനസിക രോഗികൾക്ക് നൽകുന്ന നൈട്രോസെഫാം ഗുളികകൾ അമിതമായ അളവിൽ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ ബി സജീവുമാർ, പ്രസന്നൻ, ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ.ജി അജിത് കുമാർ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP