Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാസർകോഡ് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആംബുലൻസിൽ ലഹരികടത്ത്; കുമ്പളയിൽ ആംബുലൻസിലെ മരുന്നുകെട്ടുകൾക്ക് ഇടയിൽ നിന്ന് കണ്ടെടുത്തത് പാൻപരാഗിന്റെ പൊതികൾ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്; തന്നെ ചതിയിൽപ്പെടുത്തിയതാണെന്ന് ഡ്രൈവർ

കാസർകോഡ് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആംബുലൻസിൽ ലഹരികടത്ത്; കുമ്പളയിൽ ആംബുലൻസിലെ മരുന്നുകെട്ടുകൾക്ക് ഇടയിൽ നിന്ന് കണ്ടെടുത്തത് പാൻപരാഗിന്റെ പൊതികൾ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്; തന്നെ ചതിയിൽപ്പെടുത്തിയതാണെന്ന് ഡ്രൈവർ

ജാസിം മൊയ്ദീൻ

കാസർകോഡ്: കാസർകോഡ് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ പേരിലുള്ള ആംബുലൻസിൽ ലഹരികടത്ത്. കാസർകോഡ് കുമ്പളയിലാണ് ആംബുലൻസും ഡ്രൈവറുമടക്കം പൊലീസ് പിടിയിലായത്. മംഗലാപുരത്ത് ആശുപത്രിയിൽ രോഗിയെ എത്തിച്ച് മടങ്ങുകയായിരുന്ന മട്ടന്നൂർ കോതേരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ നിന്നാണ് പാൻപരാഗ് പൊതികൾ കണ്ടെത്തിയത്. ആംബുലൻസ് ഡ്രൈവർ മട്ടന്നൂർ സ്വദേശി പിപി മുസാദിഖിനെ പൊലീസ് കസ്റ്റടിയിലെടുത്തു.

പരിശോധനക്കായി നിർ്ത്തിയ ആംബുലൻസ് ഡ്രൈവറുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ പൊലീസ് അകത്ത് കയറി പൊതികൾ പരിശോധിക്കുകയായിരുന്നു. മുസ്ലിംലീഗിന്റെ മെഡിചെയിൻ പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് പൊതികളാണ് കെട്ടുകളിലുള്ളത് എന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് കെട്ടുകളോരോന്നും അഴിച്ച് പരിശോധിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മരുന്ന് കെട്ടുകൾക്കിടയിൽ നിന്നാണ് പൊലീസ് ലഹരിയുടെ കെട്ടുകൾ കണ്ടെത്തിയത്. നേരത്തെ മുസ്ലിം ലീഗിന്റെ മരുന്നെത്തിക്കുന്ന മെഡിചെയിൻ പദ്ധതിക്ക് വേണ്ടി ഈ ആംബുലൻസ് ഉപയോഗിച്ചിരുന്നു എന്നാണ് വിവരം. ഡ്രൈവറെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഡ്രൈവറെ ജാമ്യത്തിൽ വിട്ടതായി കുമ്പള പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേ സമയം തന്നെ ചതിയിൽപ്പെടുത്തിയതാണെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. മുസ്ലിം ലീഗിന്റെ ഭാരവാഹി ഹാരിസ് എന്നൊരാൾ മരുന്നാണെന്ന് പറഞ്ഞാണ് ലഹരിപദാർത്ഥങ്ങളടങ്ങിയ പൊതി തന്നെ ഏൽപ്പിച്ചതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP