Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുറികൾ വാടകക്കെടുത്ത് താമസിച്ച് മോഷണവും ലഹരി മരുന്ന് വിൽപ്പനയും; പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ; പരിശോധനയ്ക്കിടെ സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അക്രമിച്ചും രക്ഷപ്പെടാൻ ശ്രമം; പ്രതികളെ പിടികൂടിയത് സാഹസികമായി

മുറികൾ വാടകക്കെടുത്ത് താമസിച്ച് മോഷണവും ലഹരി മരുന്ന് വിൽപ്പനയും; പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ; പരിശോധനയ്ക്കിടെ സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അക്രമിച്ചും രക്ഷപ്പെടാൻ ശ്രമം; പ്രതികളെ പിടികൂടിയത് സാഹസികമായി

ജംഷാദ് മലപ്പുറം

മലപ്പുറം: മുറികൾ വാടകക്കെടുത്ത് താമസിച്ച് മോഷണവും ലഹരി മരുന്ന് വിൽപ്പനയും നടത്തുന്ന യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് അത്തോളി മേനേത്ത് വീട്ടിൽ രാഹുൽ രാജ് (23), പാലക്കാട് അലനെല്ലൂർ അത്താണിപ്പടി സ്വദേശി തെയ്യോട്ട് പാറക്കൽ വീട്ടിൽ ഖാലിദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലോഡ്ജുകൾ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളിൽ മോഷണവും ലഹരി വിൽപ്പനയും നടത്തിയ കേസുകളിൽ പ്രതികളാണ് പിടിയിലായവർ. വളാഞ്ചേരി ആയിഷ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയ്ക്കിടെ സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അക്രമിച്ചും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. രാഹുൽ രാജ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിരവധി മോഷണ കേസുകളിലും പൊലീസിനെ കയ്യേറ്റം ചെയ്ത കേസിലും, ലഹരി മരുന്ന് കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഖാലിദ് നിരവധി ലഹരി മരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും മോഷണം പോയ ബൈക്ക് ഇവരിൽ നിന്നും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.എച്ച്. ഒ ജലീൽ കരുത്തേടത്, എസ്‌ഐ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ,ജയപ്രകാശ്, ഉദയൻ,വിനീത് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP