Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒരു മാസത്തിന് ശേഷം പിടിയിൽ; ഡി.ആർ.ഐ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടന്നത് സ്വർണക്കടത്ത് പിടികൂടുന്നതിനിടെ; നിസാറിന് പുറമെ ഫസൽ റഹ്മാനും പിടിയിൽ; നാലു കിലോയോളം സ്വർണ മിശ്രിതം കടത്താൻ സഹായിച്ച നാലു ശുചീകരണ സൂപ്പർവൈസർമാരും അറസ്റ്റിൽ

കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒരു മാസത്തിന് ശേഷം പിടിയിൽ; ഡി.ആർ.ഐ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടന്നത് സ്വർണക്കടത്ത് പിടികൂടുന്നതിനിടെ; നിസാറിന് പുറമെ ഫസൽ റഹ്മാനും പിടിയിൽ; നാലു കിലോയോളം സ്വർണ മിശ്രിതം കടത്താൻ സഹായിച്ച നാലു ശുചീകരണ സൂപ്പർവൈസർമാരും അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻശ്രമിച്ച കേസിൽ മുങ്ങിയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് പിടികുടി. മലപ്പുറം അരീക്കോട് പത്തനാപുരം വലിയ പീടിയേക്കൽ ഫസലുറഹ്മാൻ(32) ആണ് പിടിയിലായത്. മുഖ്യപ്രതി മുക്കം കുമരനെല്ലൂർ പയനിങ്ങൽ നിസാർ സംഭവ ദിവസം തന്നെ പിടിയിലായിരുന്നു. സംഭവ സ്ഥലത്തു നിന്നു മുങ്ങിയ ഫസലുറഹ്മാൻ കോടതയിൽ ജാമ്യത്തിനു ശ്രമിച്ചെത്തിയപ്പോഴാണ് കൊണ്ടോട്ടി സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തുടർന്നുസംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡിആർഐ സംഘത്തെ വാഹനമിടിപ്പിച്ച കേസിൽ ഫസലുറഹ്മാനും നിസാറും മാത്രമാണ് ഉൾപ്പെട്ടത്. എന്നാൽ സ്വർണക്കടത്തുമായി ഡിആർഐ അന്വേഷിക്കുന്ന കേസിൽ ഇരുവർക്കും പുറമെ നാലു വിമാനത്താവള ശുചീകരണ വിഭാഗം സൂപ്പർവൈസർമാരും സ്വർണത്തിനു പണമിറക്കിയ രണ്ടു ഇടനിലക്കാരും നേരത്തെ അറസ്റ്റിലായിരുന്നു.

കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു കൊടുവള്ളി സ്വർണക്കടത്ത് സംഘമെന്ന് സൂചന നേരത്തെ തന്നെ പൊലീസ് നൽകിയിരുന്നു. കഴിഞ്ഞ മാസമാണ് വിമാനത്താവള റോഡിൽ പരിശോധനയ്ക്കായി ബൈക്കിലെത്തിയ രണ്ടു ഡിആർഐ ഉദ്യോഗസ്ഥരെ സംഘം ഇന്നോവ കാറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ചത്.

അതേ സമയം ഈകേസിൽ സ്വർണം പുറത്തെത്തിച്ച സംഭവത്തിൽ നാലു ശുചീകരണ സൂപ്പർവൈസർമാരെ പിടികൂടിയിരുന്നു. സംഭവ ദിവസം പുലർച്ചെ അഞ്ചിന് ദോഹയിൽ നിന്നെത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. നാലു കിലോയോളമുള്ള സ്വർണ മിശ്രിതം വിമാനമിറങ്ങി കാത്തിരിപ്പു മുറിയിലെ വേസ്റ്റ്ബോക്സിൽ ഒളിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവള ശുചീകരണ സൂപ്രവൈസർമാർ സ്വർണം പുറത്തെത്തിച്ച് കള്ളക്കടത്ത് സംഘത്തിന് കൈമാറിയത്. കരിപ്പൂർ വിമാനത്താവള ശുചീകരണ തൊളിലാളികളെ ഇടനിലക്കാരാക്കി സ്വർണം കടത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഡിആർഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ട് നിന്നും കൊച്ചിയിൽ നിന്നുമായി ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി നിരീക്ഷണം നടത്തുന്നതിനിടയിലാണ് സ്വർണവുമായി ഇവർ കടന്നു കളഞ്ഞത്.

പിന്നീട് വിമാനത്താവള റോഡിൽ വെച്ച് പിടികൂടുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കള്ളക്കടത്ത് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. ഡിആർഐ ഇൻസ്പെക്ടർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP