Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഞാനില്ലങ്കിൽ അവൾ ഒറ്റയ്ക്കാവും; ആരും സഹായിക്കാനില്ല; വീട്ടുകാർ തിരിഞ്ഞുനോക്കില്ല; അവളെ വിട്ടൊരു ജീവിതമില്ല; എല്ലാം കൂടി ആലോചിച്ചപ്പോൾ മറ്റൊന്നും ഓർത്തില്ല; എങ്ങിനെയും അവളെ കാണണമെന്നു മാത്രമായി ചിന്ത; അതു കൊണ്ടാണ് മുറി കുത്തിത്തുറന്ന് രക്ഷപെട്ടതെന്ന് പാവത്താൻ സ്റ്റൈൽ പ്രതികരണം; കുപ്രസിദ്ധ മോഷ്ടാവ് ജയിൽ ചാടി നേരെ എത്തിയത് കാമുകിയെ കാണാൻ തന്നെ; ഡ്രാക്കുള സുരേഷിനെ വീണ്ടും കുടുക്കുമ്പോൾ

ഞാനില്ലങ്കിൽ അവൾ ഒറ്റയ്ക്കാവും; ആരും സഹായിക്കാനില്ല; വീട്ടുകാർ തിരിഞ്ഞുനോക്കില്ല; അവളെ വിട്ടൊരു ജീവിതമില്ല; എല്ലാം കൂടി ആലോചിച്ചപ്പോൾ മറ്റൊന്നും ഓർത്തില്ല; എങ്ങിനെയും അവളെ കാണണമെന്നു മാത്രമായി ചിന്ത; അതു കൊണ്ടാണ് മുറി കുത്തിത്തുറന്ന് രക്ഷപെട്ടതെന്ന് പാവത്താൻ സ്റ്റൈൽ പ്രതികരണം; കുപ്രസിദ്ധ മോഷ്ടാവ് ജയിൽ ചാടി നേരെ എത്തിയത് കാമുകിയെ കാണാൻ തന്നെ; ഡ്രാക്കുള സുരേഷിനെ വീണ്ടും കുടുക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ;.ഞാനില്ലങ്കിൽ അവൾ ഒറ്റയ്ക്കാവും. ആരും സഹായിക്കാനില്ല,വീട്ടുകാർ തിരിഞ്ഞുനോക്കില്ല. അവളെ വിട്ടൊരു ജീവിതമില്ല. എല്ലാം കൂടി ആലോചിച്ചപ്പോൾ മറ്റൊന്നുമോർത്തില്ല. എങ്ങിനെയും അവളെ കാണണമെന്നുമാത്രമായി ചിന്ത. അതു കൊണ്ടാണ് മുറി കുത്തിത്തുറന്ന് രക്ഷപെട്ടത്. ജയിൽ വകുപ്പിന്റെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ടാംവട്ടവും ചാടിപ്പോയതിന്റെ കാര്യ-കാരണങ്ങളെക്കുറിച്ച് തിരക്കിയ പൊലീസ് സംഘത്തോട് പാവത്താൻ സ്‌റ്റൈലിൽ സുരേഷിന്റെ പ്രതികരണം ഇതായിരുന്നു.

ഇന്നലെ പെരുമ്പാവൂർ കണ്ടന്തറയിൽ നിന്നുമാണ് പൊലീസ് സംഘം സുരേഷിനെ കസ്റ്റഡിയിൽ എടുത്തത്. ഇവിടെ ലോഡ്ജിൽ താമസിക്കുകയായിരുന്ന മുള്ളിരിങ്ങാട് സ്വദേശിനിയായ കാമുകിയെ കാണാനാണ് സുരേഷ് ഇവിടെ എത്തിയതെന്നാണ് പൊലീസ് അനുമാനം. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് തവണയാണ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഓലിക്കുഴി കരോട്ടെവീട്ടിൽ സുരേഷ് (42) അങ്കമാലിയിലെ ജയിൽ വകുപ്പിന്റെ കോവിഡ് നീരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടത്.

നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കയറ്റാൻ വിലങ്ങ് അഴിക്കുന്ന അവസരത്തിലാണ് പെരുമ്പാവൂർ പൊലീസ് ചാർജ്ജ് ചെയ്തിരുന്ന മോഷണക്കേസ്സിലെ പ്രതിയായ സുരേഷ് ഈ മാസം 23-ന് പുലർച്ചെ കറുകുറ്റിയിലെ ക്വാറന്റീൻ സെന്ററിൽ നിന്നും രക്ഷപെട്ടത്. രക്ഷപെട്ട സുരേഷ് കുറച്ചുകാലമായി ഒപ്പം താമസിക്കുന്ന യുവതി വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നു. ഇതുപ്രകാരം ഉടൻ പൊലീസ് സംഘം വീടിന് സമീപമെത്തി തയ്യാറെടുപ്പുകളോടെ കാത്തു നിന്നു. താമസിയാതെ ഇവിടെ എത്തിയ സുരേഷിനെ കയ്യോടെ പൊക്കുകയും ചെയ്തു. വീണ്ടും ഇയാളെ കറുകുറ്റിയിലെ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

ഇക്കുറി കുറച്ചുകൂടി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സുരേഷിനെയും മറ്റൊരു പ്രതിയെയും മുറിയിലാക്കി പൂട്ടിയിടുകയായിരുന്നു. മുറിയുടെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് മുന്നാം നിലയിലെത്തി , കെട്ടിടത്തോട് ചേർന്ന് നിന്നിരുന്ന തേക്ക് മരം വഴി താഴേയ്ക്കിറങ്ങിയാണ് ഇത്തവണ രക്ഷപെട്ടത്. 25-ാം തീയതി പുലർച്ചെയായിരുന്നു രണ്ടാമത്തെ രക്ഷപെടൽ. എല്ലാകാര്യങ്ങളിലും സുരേഷിനെ സഹായിച്ചിരുന്നത് കൂടെ താമസിച്ചിരുന്ന യുവതിയായിരുന്നു. പൊലീസ് സ്ഥലത്തെത്തുകയും സുരേഷും യുവതിയുമായുള്ള ബന്ധം മനസ്സിലാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വീട്ടുടമ ഇവരെ ഒഴിപ്പിച്ചിരുന്നു.

25-ന് സുരേഷിനൊപ്പം മോഷണക്കേസ്സിൽ പ്രതിയായ തലശേരി കതിരൂർ നാലാം മൈൽ റോസ് മഹൽ മിഷാലും (22) പുറത്തു ചാടിയിരുന്നു. ഇയാളെ ഇനിയും പിടികിട്ടിയിട്ടില്ല. ഇരുവരും കൂടിയാലോചിച്ചാണ് രക്ഷപെടലിന് കർമ്മപദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് അനുമാനം. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കു മോഷണക്കേസിലാണ് മിഷാൽ പിടിക്കപ്പെട്ടത്. തലശേരിയിൽ പീഡനക്കേസ്സിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനകം തന്നെ 4 തവണ സുരേഷ് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്.ഈ പരിചയമാണ് രക്ഷപെടലിന് ഇയാൾക്ക് തുണയായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

എല്ലാ കാര്യങ്ങളിലും സുരേഷിനെ സഹായിച്ചിരുന്നത് കൂടെ താമസിച്ചിരുന്ന യുവതിയായിരുന്നു. പൊലീസ് സ്ഥലത്തെത്തുകയും സുരേഷും യുവതിയുമായുള്ള ബന്ധം മനസ്സിലാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വീട്ടുടമ ഇവരെ ഒഴിപ്പിച്ചിരുന്നു. തുടർന്നാണ് ഇവർ കണ്ടന്തറയിലെ ലോഡ്ജിൽ താമസത്തിനെത്തുന്നതെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ച വിവരം. യുവതി കണ്ടന്തറയിൽ താമസമാരംഭിച്ച സാഹചര്യത്തിൽ സുരേഷ് എന്തായാലും ഇവിടെ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നെന്നും ആൾ സ്ഥലത്തെത്തിയാൽ വിവിരം കിട്ടുന്നതിന് എല്ലാക്രമീകരണങ്ങളും ഇവിടം കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നെന്നും ഇതുമൂലമാണ് ഡ്രാക്കുളയെ കൂടുക്കാനായതെന്നും പെകുമ്പാവൂർ സി ഐ ജയകുമാർ അറിയിച്ചു.

നേരത്തെ ഹോംനേഴ്സായി പ്രവർത്തിച്ചിരുന്ന യുവതി ഇടക്കാലത്ത് താനുമായി സൗഹൃദത്തിലാവുകയായിരുന്നെന്നും തുടർന്ന് ഇവർക്കൊപ്പം താമസിക്കുകയായിരുന്നെന്നുമാണ് സുരേഷ് പൊലീസിനോട് വിവരിച്ചത്. കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കൾ രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ അച്ഛന്റെ അമ്മയായിരുന്നു സുരേഷിന്റെ രക്ഷക. ആക്രി പെറുക്കിയായിരുന്നു ഇവരുടെ ജീവിതം. ഇവർക്കൊപ്പം കഴിയുമ്പോൾ , കുട്ടിക്കാലത്തുതന്നെ അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി സുരേഷ് കുട്ടിക്കള്ളനെന്ന് പേരെടുത്തിരുന്നു. 16 വയസെത്തിയപ്പോഴേയ്ക്കും പയറ്റിത്തെളിഞ്ഞ മോഷ്ടാവായിയിരുന്നു. കോവിഡ് കാലത്തെ കോടതി ഉത്തരവിന്റെ ആനൂകൂല്യത്തിലാണ് അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നീട് താമസം ഏതുകേസ്സിലും രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന ഇടുക്കികാരിയായ സുന്ദരിയ്‌ക്കൊപ്പമായിരുന്നു.

മാസങ്ങൾക്ക് മുമ്പ് പെരുംവുംമുഴിയിൽ മോഷണം നടത്തിയപ്പോൾ നാട്ടുകാർ പിടികൂടി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിരുന്നു. ഇതിന് മുമ്പ് 2019 സെപ്റ്റംബറിൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജുചെയ്ത കേസ്സിലാണ് ഇയാൾ ജയിലിലായത്. ഈ കേസ്സിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ പൊലീസ് സംഘത്തെ ഡ്രാക്കുള ശരിക്കും വട്ടംകറക്കി. പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം ഒരു കഷണം വിഴുങ്ങുകയായിരുന്നു. ഉടൻ പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയതിനാലാണ് അന്ന് ജീവൻ രക്ഷപെട്ടത്. ഈ കേസ്സിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചത് ഇപ്പോൾ ഇയാളുടെ കൂടെ താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതിയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.

മുള്ളിരിങ്ങാടാണ് ഇവർ അന്ന് താമസിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമാക അന്വേഷണത്തിൽ ലഭ്യമായ വിവരം. അടുത്തകാലത്ത് ഈ യുവതിയ്‌ക്കൊപ്പം സുരേഷ് പലസ്ഥലത്തും ചുറ്റിക്കറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.യുവതിയുടെ സാമ്പത്തീക സ്രോതസ്സിനെക്കുറിച്ച് നിരവധി ഊഹാഭോഹങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നും ഇതൊന്നും കേസ്സുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ ഉൾപ്പെടാത്തതിനാൽ അന്വേഷണം നടത്തിയിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പിടിവീണെന്ന് ഉറപ്പായാൽ രക്ഷപെടാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP