Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സ്റ്റുഡിയോയിൽ മോഷണശ്രമത്തിനിടെ ഉടമ കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ വന്നതെന്ന് നുണ; കോലഞ്ചേരി പള്ളിയിൽ വെന്റിലേഷൻ ഹോളിൽ കുടുങ്ങി ഉറക്കം; പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച് ആത്മഹത്യാ ഭീഷണി; നമ്പറുകളുടെ ആശാനായ ഡ്രാക്കുള സുരേഷ് ഒടുവിൽ വീണു; മൂവാറ്റുപുഴ പെരുവംമൂഴി പാലത്തിൽ നിന്ന് ചാടി വെള്ളമില്ലാത്ത ഭാഗത്ത് വീണ് ഗുരുതര പരിക്ക്; സുരേഷ് ഡ്രാക്കുള ആയത് ഇങ്ങനെ

സ്റ്റുഡിയോയിൽ മോഷണശ്രമത്തിനിടെ ഉടമ കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ വന്നതെന്ന് നുണ; കോലഞ്ചേരി പള്ളിയിൽ വെന്റിലേഷൻ ഹോളിൽ കുടുങ്ങി ഉറക്കം; പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച് ആത്മഹത്യാ ഭീഷണി; നമ്പറുകളുടെ ആശാനായ ഡ്രാക്കുള സുരേഷ് ഒടുവിൽ വീണു; മൂവാറ്റുപുഴ പെരുവംമൂഴി പാലത്തിൽ നിന്ന് ചാടി വെള്ളമില്ലാത്ത ഭാഗത്ത് വീണ് ഗുരുതര പരിക്ക്; സുരേഷ് ഡ്രാക്കുള ആയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 മൂവാറ്റുപുഴ: മോഷണം നടത്തുന്നതിനിടെ ഉറങ്ങിപ്പോവുക, പിടിയിലാകുമ്പോൾ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച് വായിലിട്ട് ആത്മഹത്യാ ഭീഷണി മുഴക്കുക, സ്റ്റുഡിയോയിൽ മോഷണത്തിന് കയറിയിട്ട് പിടിക്കപ്പെടുമ്പോൾ ഫോട്ടോ എടുക്കാനാണെന്ന് പറയുക. അങ്ങനെ എല്ലാം കൊണ്ടും പേരുകൾപ്പിച്ച മോഷ്ടാവാണ് ഡ്രാക്കുള സുരേഷ് (38). പകലും രാത്രിയും മോഷണം പതിവാക്കിയ ആൾക്ക് കിട്ടിയ ഇരട്ടപ്പേരാണ്. ഒന്നുകിൽ ജയിലിൽ, ഒളിവിൽ, അല്ലെങ്കിൽ മോഷ്ടിക്കാൻ മാത്രം പുറത്തിറങ്ങുന്നയാൾ- ഇങ്ങനൈാക്കെയാണ് ആളെ കുറിച്ച് പൊലീസുകാർ പോലും പറയുന്നത്. ഏതായാലും മൂവാറ്റുപുഴയിൽ മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസം ഡ്രാക്കുളയ്ക്ക് വലിയ അക്കിടി പറ്റി. അതാണ് ഇപ്പോൾ ക്രൈം വാർത്തകളിൽ നിറയുന്നത്.

മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടി ഡ്രാക്കുള. ഇന്നലെ രാത്രിയിലെ സംഭവത്തിൽ ഗുരുതര പരുക്കും സംഭവിച്ചു. ഇന്നലെ ഉച്ചയോടെ പെരുവംമൂഴിയിൽ കെട്ടിട നിർമ്മാണം നടക്കുന്നിടത്ത് തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഇയാൾ മോഷണത്തിന് കയറിപ്പറ്റുകയും പഴ്‌സുകൾ ഉൾപ്പടെയുള്ളവ കൈക്കലാക്കുകയും ചെയ്തിരുന്നു.ഇത് തൊഴിലാളികൾ ഒരാൾ കണ്ടതോടെ ഇറങ്ങി ഓടി പരിസരത്തുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. നാട്ടുകാർ ഏറെ തിരഞ്ഞിട്ടും കണ്ടെത്തിയില്ല. പിന്നീട് ഇവിടെ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയെങ്കിലും രണ്ടു പേരുടെ കൈ കടിച്ചു മുറിച്ച് വീണ്ടും കാട്ടിലേയ്ക്ക് ഓടി മറഞ്ഞു.

നാട്ടുകാർ ഇയാൾക്കായി കുറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ബൈക്ക് സ്ഥലത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അതിന്റെ ചോക്ക് ഊരിയിട്ട് മോഷ്ടാവിനായി കാത്തിരിക്കുകയായിരുന്നു. രാത്രിയായതോടെ ബൈക്ക് അന്വേഷിച്ചു വന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടുമെന്നായതോടെ പെരുവംമൂഴി പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാൽ ഗുരുതരമായി പരുക്കേറ്റു രക്ഷപെടാൻ സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് ഇയാളെ പുറത്തു കൊണ്ടുവന്നത്. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മോഷണത്തിനിടെ ഉറങ്ങി പോയി

അഞ്ചു വർഷം മുമ്പ് കോലഞ്ചേരിയിൽ ഒരു പള്ളിയിൽ മോഷണത്തിന് കയറിയ സുരേഷ് പൊലീസിനെ വല്ലാതെ കുഴക്കി. പള്ളിയിലെ വെന്റിലേഷൻ ഹോൾ വഴി കയറിയ ആൾ അവിടെ കുടുങ്ങി. അവിടെയിരുന്ന് ആശാൻ ഉറങ്ങിപ്പോയി. നല്ല മദ്യലഹരിയിലായിരുന്നുഡ്രാക്കുള. ഒടുവിൽ പുറത്തിറക്കാനുള്ള പെടാപ്പാട് പൊലീസിനും.

കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യാശ്രമം

ഒരിക്കൽ പിടിയിലായപ്പോൾ ഡ്രാക്കുള കാട്ടിയ സാഹസങ്ങൾ പൊലീസ് തന്നെ ഷൂട്ട് ചെയ്ത് വീഡിയോ ആക്കിയിട്ടുണ്ട്. പൊലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകർത്തു.ഉടൻ തന്നെ കുപ്പിച്ചില്ല് വിഴുങ്ങി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി ചില്ല് വായിലിട്ടിട്ടുണ്ടെന്നും പൊലീസ് തപ്പിയാൽ കിട്ടില്ലെന്നും സുരേഷ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടറെയും ഭീഷണിപ്പെടുത്തി. ഒടുവിൽ കോട്ടയംമഡിക്കൽ കോളേജിൽ കൊണ്ടുപോയാണ്പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്.

2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ 20ൽ പരം കേസുകളുണ്ട് ഇയാൾക്കെതിരെ. 20 ൽ അധികം കേസുകളിൽ പ്രതിയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ്. എപ്പോൾ പുറത്തിറങ്ങിയാലും ഒരു മോഷണം തലയിൽ കാണും എന്നാണ് പൊലീസ് പറയാറുള്ളത്. ് 2018 ൽ സുരേഷ് പിടിയിലാകുമ്പോൾ രണ്ടു കാലും ഒടിഞ്ഞിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്നു മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്. 2018 ജൂലൈ 29ന് പകൽ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള പി.ബി.അജിത്കുമാറിന്റെ ആധാരം എഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

സ്റ്റുഡിയോയിലെ 'ഫോട്ടോ എടുക്കൽ'

ഡ്രാക്കുള സുരേഷെന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും ഫോട്ടോകണ്ട് പരിചയമുണ്ടായിരുന്നില്ല. എന്നാൽ, പെരുമ്പാവൂരിലെ ഒരുസ്റ്റുഡിയോയിൽ നടത്തിയ മോഷണശ്രമത്തിനിടെ പടം പതിഞ്ഞു. പകലായിരുന്നു സുരേഷിന്റെ വരവ്. സ്റ്റുഡിയോ ഉടമ അകത്തേ മുറിയിൽ ആയിരിക്കെയാണ് മുൻവശത്തെ മുറിയിൽ മേശ തുറന്ന് പണമെടുകകാൻ ശ്രമിച്ചത്.അകത്തെ മുറിയിൽ ഉണ്ടായിരുന്ന ഉടമ ബാബു ഉടൻ സുരേഷിന്റെ ചിത്രം പകർത്തുകയും ചെയ്തു. ആളെ കണ്ടതോടെ ഫോട്ടോ എടുക്കാൻ വന്നതെന്ന് പറഞ്ഞ് സുരേഷ് മുങ്ങി. ഫോട്ടോ മൂവാറ്റുപുഴ പൊലീസിന് കൈമാറിയെങ്കിലും, ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് കോതമംലത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഡ്രാക്കുള സുരേഷിനെ തിരിച്ചറിഞ്ഞു. ഏതായാലും കഴിഞ്ഞ ദിവസം കുടുങ്ങിയത് സുരേഷിന് അപകടം സംഭവിച്ചതോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP