Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

സോനയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തത് ക്ലിനിക്കിലെ എസിയുടെ മുകളിൽ നിന്ന്; കൊലയ്ക്ക് പ്രേരിപ്പിച്ചത് കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ ദേഷ്യമെന്ന് പ്രതിയുടെ മൊഴിയും; കൊല അരങ്ങേറിയത് മധ്യസ്ഥ ചർച്ചയ്ക്കായി എത്തിയ ശേഷം; തൃശൂരിലെ ഡെന്റ്ൽ ഡോക്ടറെ കുത്തിക്കൊന്ന് പ്രതി മഹേഷുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി; ലിവിങ് ടുഗദറും അടുപ്പവും വഴിവച്ചതുകൊലയിലേക്കേന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: വനിതാ ഡന്റൽ സർജനെ കുത്തിക്കൊന്ന ഇന്റീരിയർ ഡിസൈനർ മഹേഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി ഡന്റൽ ക്ലിനിക്കിലെ എസിയുടെ മുകളിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.

ഡന്റൽ സർജനായ മൂവാറ്റുപുഴ സ്വദേശിനി ഡോക്ടർ സോനയെ തൃശൂർ കുട്ടനെല്ലൂരിലെ ക്ലിനിക്കിലിട്ടാണ് പ്രതി കുത്തിക്കൊന്നത്. കടം വാങ്ങിയ പണം തിരികെ നൽകാതെ വഞ്ചിച്ചപ്പോൾ സോന പൊലീസിനെ സമീപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. മധ്യസ്ഥ ശ്രമങ്ങൾക്കെന്ന വ്യാജേന സുഹൃത്തുക്കൾക്കൊപ്പം ക്ലിനിക്കിൽ എത്തിയ ശേഷമായിരുന്നു കൊലപാതകം.

കുത്തേറ്റു വീണ ഉടനെ സോനയെ അവിടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചു. ക്ലിനിക്കിൽ നിന്ന് അവസാനം മടങ്ങിയത് പ്രതി മഹേഷാണ്. കുത്തിയ കത്തി എസിയുടെ മുകളിൽ ഒളിപ്പിച്ചു വച്ച ശേഷമാണ് മഹേഷ് മുങ്ങിയത്. ഒളിവിൽ കഴിയുമ്പോഴാണ് പൊലീസ് പിടികൂടിയത്.

റിമാൻഡിലായ പ്രതിയെ തെളിവെടുക്കാൻ ഒല്ലൂർ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ക്ലിനിക്കിലും പ്രതി താമസിച്ചിരുന്ന കുരിയച്ചിറയിലെ ഫ്‌ളാറ്റിലും തെളിവെടുത്തു. സോന വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഒരു മകളുണ്ട്.
ഈമാസം ആദ്യമാണ് കേസിന് ആസ്്പതമായ സംഭവം അരങ്ങേറിയത്. മഹേഷ് ഡോ. സോനയുമായി പാർട്ണർഷിപ്പിൽ ക്ലിനിക് നടത്തിവരികയായിരുന്നു.

സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹിതയായ സോനയ്ക്ക് ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി കുരിയച്ചിറയിൽ ഫ്‌ളാറ്റെടുത്ത് മഹേഷുമൊത്ത് താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സോന പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വിഷയം സംസാരിച്ചു തീർക്കാം എന്നുപറഞ്ഞ് മഹേഷ് ക്ലിനിക്കിലെത്തി.
ഇവിടെവച്ചാണ് സോനയുടെ ബന്ധുക്കളുടെ മുന്നിൽവച്ച് കുത്തി വീഴ്‌ത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP