Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

തൃശ്ശൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി പൊലീസ് പടിയിൽ; കൃത്യം നടത്തിയ ശേഷം കാറിൽ മഹേഷിനെ പിടികൂടിയത് പൂങ്കുന്നത്ത് വെച്ച്; നഗരത്തിൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞ മഹേഷ് സഹോദരങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടതോടെ തന്ത്രപരമായി കുടുക്കി പൊലീസ്; ഇന്റീരിയർ ഡിസൈനറായി എത്തി സോനയുമായി അടുത്ത മഹേഷ് ഭീഷണിപ്പെടുത്തി സ്വന്തമാക്കിയത് 22 ലക്ഷത്തോളം രൂപ; കുരിയച്ചിറയിലെ ഫ്‌ളാറ്റിലെ ലിവിങ് ടെഗെദർ പാർട്ട്‌നറെ കുത്തി വീഴ്‌ത്തിയത് പണം തിരികെ ചോദിച്ചപ്പോൾ

തൃശ്ശൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി പൊലീസ് പടിയിൽ; കൃത്യം നടത്തിയ ശേഷം കാറിൽ മഹേഷിനെ പിടികൂടിയത് പൂങ്കുന്നത്ത് വെച്ച്; നഗരത്തിൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞ മഹേഷ് സഹോദരങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടതോടെ തന്ത്രപരമായി കുടുക്കി പൊലീസ്; ഇന്റീരിയർ ഡിസൈനറായി എത്തി സോനയുമായി അടുത്ത മഹേഷ് ഭീഷണിപ്പെടുത്തി സ്വന്തമാക്കിയത് 22 ലക്ഷത്തോളം രൂപ; കുരിയച്ചിറയിലെ ഫ്‌ളാറ്റിലെ ലിവിങ് ടെഗെദർ പാർട്ട്‌നറെ കുത്തി വീഴ്‌ത്തിയത് പണം തിരികെ ചോദിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കുട്ടനെല്ലൂരിൽ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പിടികൂടി. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനയെ(30) കുത്തിക്കൊന്ന കേസിൽ സുഹൃത്ത് മഹേഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ തൃശൂർ പൂങ്കുന്നത്ത് നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവാഴ്‌ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട മഹേഷിനെ ഒരാഴ്ചയ്ക്കു ശേഷമാണ് പൊലീസ് പിടികൂടുന്നത്.

കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മഹേഷ് തൃശ്ശൂർ നഗരത്തിൽ തന്നെ പലയിടങ്ങളിലായി താമസിച്ചു വരുകയായിരുന്നു. ഇതിനിടെ ഇയാൾ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ പൊലീസ് തക്കം പാർത്തിരുന്നു പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സോന കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിവരികയായിരുന്നു ഡോ സോന. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും നേരത്തെ പാവറട്ടി സ്വദേശിയായ മഹേഷിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.

ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി.

ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. 7 ലക്ഷം രൂപയുടെ പണി നടത്തിയതിനു പലപ്പോഴായി 22 ലക്ഷം രൂപ വാങ്ങിയതായി ബന്ധുക്കൾ പറയുന്നു. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പൊലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. ബന്ധുക്കളുടെ മുമ്പിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

കുട്ടനെല്ലൂരിൽ 'ദി ഡെന്റിസ്റ്റ്' എന്ന പേരിലുള്ള ദന്താശുപത്രിയിലെ പാർട്നർ എന്ന നിലയിലാണ് മഹേഷിനെ ഡോക്ടർ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിയതും. ഇങ്ങനെ പാർട്നർ എന്നു നടിച്ചു കൊണ്ടായിരുന്നു മഹേഷും പരിചയം പുതുക്കിയത്. ഒരുമിച്ചുള്ള താമസത്തിലാണ് സോനയ്ക്ക് മഹേഷിനെ ശരിക്കും മനസില്ലാക്കാൻ സാധിച്ചത്. ഇയാൾ സോനയിലൂടെ ലക്ഷ്യം വെച്ചത് പണം മാത്രമായിരുന്നു. ഒപ്പം താമസിച്ചിരുന്ന സോനയെ ഭീഷണിപ്പെടുത്തിയാണ് ദന്താശുപത്രിയിൽനിന്നുള്ള വരുമാനം ഇയാൾ കൈപ്പറ്റിയിരുന്നത്. ഭീഷണിയും പണം കൈക്കലാക്കലും തുടർന്നതോടെയാണ് സോന മഹേഷിനെതിരേ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP