Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ക്ലിനിക്കിലെ ലാഭവിഹിതം മഹേഷ് കൊണ്ടു പോകുന്നു പാർട്ട്‌നർഷിപ്പ് ഒഴിയണമെന്നും കാണിച്ചു ഡോക്ടർ സോന പൊലീസിൽ പരാതി നൽകിയത് പ്രകോപനമായി; ഒത്തു തീർപ്പു ചർച്ച നടത്തിയപ്പോഴും ഇനി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് സോന തീർത്തു പറഞ്ഞു; പ്രകോപിതനായ മഹേഷ് ഡോക്ടറെ കുത്തിയത് അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ; ലിവിങ് ടുഗെദർ ജീവിതവും ക്ലിനിക്കിലെ വിജയവും തകർത്തത് പാർട്‌നർ മഹേഷിന്റെ അത്യാഗ്രഹമെന്ന് ആരോപണം

ക്ലിനിക്കിലെ ലാഭവിഹിതം മഹേഷ് കൊണ്ടു പോകുന്നു പാർട്ട്‌നർഷിപ്പ് ഒഴിയണമെന്നും കാണിച്ചു ഡോക്ടർ സോന പൊലീസിൽ പരാതി നൽകിയത് പ്രകോപനമായി; ഒത്തു തീർപ്പു ചർച്ച നടത്തിയപ്പോഴും ഇനി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് സോന തീർത്തു പറഞ്ഞു; പ്രകോപിതനായ മഹേഷ് ഡോക്ടറെ കുത്തിയത് അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ; ലിവിങ് ടുഗെദർ ജീവിതവും ക്ലിനിക്കിലെ വിജയവും തകർത്തത് പാർട്‌നർ മഹേഷിന്റെ അത്യാഗ്രഹമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂരിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഡോ. സോനയുടെ കൊലപാതകത്തിൽ കലാശിച്ചത് ക്ലിനിക്കിലും ജീവിതത്തിലും പാർട്ട്‌നറായിരുന്നു മഹേഷ് എന്നയാളുടെ അത്യാഗ്രഹമായിരുന്നു എന്നാണ്. അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു മഹേഷ് സോനയെ ആക്രമിച്ചുത്.

കൊല്ലപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ച് നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയാണ് പ്രകോപനത്തിന് വഴിവെച്ചത്. മഹേഷ് പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു സോനയുടെ പ്രധാന ആവശ്യം. പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്.

മഹേഷുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന് സോന പറഞ്ഞതിനെ അംഗീകരിക്കാൻ അയാൾ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കുമ്പോഴായിരുന്നു കത്തികൊണ്ട് കുത്തിയ്.. ഇതിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്ത് കടന്ന മഹേഷ് കാറിൽ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്. സെപ്റ്റംബർ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കിൽ വച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ രണ്ടു വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച സ്ഥാപനം കൊറോണ കാലത്ത് പരിമിതമായ രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. സാമ്പത്തികമായി സ്ഥാപനം ലാഭകരമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കുത്തേറ്റു പരിക്കേറ്റ ഉടനെ തന്നെ സോനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം.

മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോന കുട്ടനെല്ലൂരിൽ 'ദി ഡെന്റിസ്റ്റ്' എന്ന പേരിലായിരുന്നു ദന്താശുപത്രി നടത്തി വന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഒല്ലൂർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP