Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഇന്റീരിയർ ഡിസൈനറായ മഹേഷിനെ ഡോക്ടർ സോന പരിചയപ്പെട്ടത് ദന്താശുപത്രിയിലെ ഇന്റീരിയർ ജോലികളുമായി ബന്ധപ്പെട്ട്; പരസ്പ്പരം അടുത്തപ്പോൾ കുരിയാച്ചിറയിലെ ഫ്‌ളാറ്റിൽ ഒരുമിച്ചു താമസം തുടങ്ങി; അടുത്തു കൂടിയ മഹേഷ് ഉന്നമിട്ടത് സോനയുടെ പണത്തിൽ; പല തവണകളായി കൈക്കലാക്കിയത് 13 ലക്ഷം; ദന്താശുപത്രിയിലെ മുഴുവൻ വരുമാനത്തിലും കണ്ണുവെച്ചു; ജീവൻ എടുത്തത് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് പതിവായതോടെ പൊലീസിൽ നൽകിയ പരാതി; പ്രതിയുടെ കാർ കണ്ടെടുത്തു

ഇന്റീരിയർ ഡിസൈനറായ മഹേഷിനെ ഡോക്ടർ സോന പരിചയപ്പെട്ടത് ദന്താശുപത്രിയിലെ ഇന്റീരിയർ ജോലികളുമായി ബന്ധപ്പെട്ട്; പരസ്പ്പരം അടുത്തപ്പോൾ കുരിയാച്ചിറയിലെ ഫ്‌ളാറ്റിൽ ഒരുമിച്ചു താമസം തുടങ്ങി; അടുത്തു കൂടിയ മഹേഷ് ഉന്നമിട്ടത് സോനയുടെ പണത്തിൽ; പല തവണകളായി കൈക്കലാക്കിയത് 13 ലക്ഷം; ദന്താശുപത്രിയിലെ മുഴുവൻ വരുമാനത്തിലും കണ്ണുവെച്ചു; ജീവൻ എടുത്തത് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് പതിവായതോടെ പൊലീസിൽ നൽകിയ പരാതി; പ്രതിയുടെ കാർ കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പുരുഷ സുഹൃത്ത് ഇവരെ നിരന്തരമായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നതായി സൂചന. 13 ലക്ഷത്തോളം രൂപയാണ് ഇവർ ഡോ. സോന ജോസിനെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്. മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോനയിൽ നിന്നും പലപ്പോഴായാണ് ഇയാൽ പണം കൈക്കലാക്കിയത്. തട്ടിപ്പു നടത്തിയ മഹേഷിനെ കുറിച്ചുള്ള വിവരങ്ങളിൽ ഇയാൾ തട്ടിപ്പു പതിവാക്കിയ വ്യക്തിയാണോ എന്ന സംശയം പൊലീസിന് ഉണ്ടായിട്ടുണ്ട്. രണ്ട് വർഷത്തെ പരിചയത്തിന് ഒടുവിലാണ് ഇത്രയും തുക മഹേഷ് കൈവശപ്പെടുത്തിയത്.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ചു 13 ലക്ഷം രൂപയ്ക്ക് പുറമേ ദന്താശുപത്രിയിൽനിന്നുള്ള മുഴുവൻ വരുമാനവും ഇയാൾ സ്വന്തമാക്കിയിരുന്നു എന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. ഇരുവരും അടുത്തതും വളരെ യാഥർശ്ചികമായാണ്. ഇന്റീരിയർ ഡിസൈനറായ മഹേഷിനെ ദന്താശുപത്രിയിലെ ഇൻീരിയർ ജോലികളുമായി ബന്ധപ്പെട്ടാണ് സോന പരിചയപ്പെട്ടത്. ഈ അടുപ്പം വളരെ അഗാഥ തലങ്ങളിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും കുരിയാച്ചിറയിലെ ഫ്‌ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം.

കുട്ടനെല്ലൂരിൽ 'ദി ഡെന്റിസ്റ്റ്' എന്ന പേരിലുള്ള ദന്താശുപത്രിയിലെ പാർട്‌നർ എന്ന നിലയിലാണ് മഹേഷിനെ ഡോക്ടർ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിയതും. ഇങ്ങനെ പാർട്‌നർ എന്നു നടിച്ചു കൊണ്ടായിരുന്നു മഹേഷും പരിചയം പുതുക്കിയത്. ഒരുമിച്ചുള്ള താമസത്തിലാണ് സോനയ്ക്ക് മഹേഷിനെ ശരിക്കും മനസില്ലാക്കാൻ സാധിച്ചത്. ഇയാൾ സോനയിലൂടെ ലക്ഷ്യം വെച്ചത് പണം മാത്രമായിരുന്നു. ഒപ്പം താമസിച്ചിരുന്ന സോനയെ ഭീഷണിപ്പെടുത്തിയാണ് ദന്താശുപത്രിയിൽനിന്നുള്ള വരുമാനം ഇയാൾ കൈപ്പറ്റിയിരുന്നത്. ഭീഷണിയും പണം കൈക്കലാക്കലും തുടർന്നതോടെയാണ് സോന മഹേഷിനെതിരേ പരാതി നൽകിയത്.

പണം തട്ടിയെടുക്കലും ഭീഷണിയും തുടർന്നതോടെ സോന കഴിഞ്ഞ ചൊവ്വാഴ്ച ബന്ധുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയാണ് പ്രകോപനത്തിന് വഴിവെച്ചത്. മഹേഷ് പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു സോനയുടെ പ്രധാന ആവശ്യം. പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്.

ഇക്കാര്യമറിഞ്ഞ മഹേഷ് അന്നേദിവസം വൈകിട്ട് ദന്താശുപത്രിയിലെത്തുകയും കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് സോനയെ കുത്തിവീഴ്‌ത്തുകയുമായിരുന്നു. അഞ്ച് ദിവസത്തോളം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോന ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പാവറട്ടി സ്വദേശിയായ മഹേഷ് സംഭവത്തിന് ശേഷം ഒളിവിൽപോയിരിക്കുകയാണ്. ഇയാളുടെ കാർ ഒല്ലൂർ പൊലീസ് പിന്നീട് കണ്ടെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

കഴിഞ്ഞ രണ്ടു വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച സ്ഥാപനം കൊറോണ കാലത്ത് പരിമിതമായ രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. സാമ്പത്തികമായി സ്ഥാപനം ലാഭകരമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP