Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ. രജത് കുമാർ പൊലീസ് കസ്റ്റഡിയിൽ; ആറ്റിങ്ങലിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്ത ബിഗ് ബോസ് താരത്തെ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി; സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സാധ്യത; കേസിൽ ഇതുവരെ അറസ്റ്റിലായത് 14 പേർ; വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിതിനെ സ്വീകരിക്കാൻ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവൻ ആളുകളേയും തിരിച്ചറിയാൻ ശ്രമം തുടങ്ങി പൊലീസ്

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ. രജത് കുമാർ പൊലീസ് കസ്റ്റഡിയിൽ; ആറ്റിങ്ങലിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്ത ബിഗ് ബോസ് താരത്തെ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി; സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സാധ്യത; കേസിൽ ഇതുവരെ അറസ്റ്റിലായത് 14 പേർ; വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിതിനെ സ്വീകരിക്കാൻ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവൻ ആളുകളേയും തിരിച്ചറിയാൻ ശ്രമം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ ജാഗ്രത നിർദ്ദേശങ്ങൾ മറികടന്ന് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നും ആറ്റിങ്ങൾ പൊലീസാണ് രജത് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. അദ്ദേഹത്തെയും കൊണ്ട് പൊലീസ് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രജിത്തിനെ ഇന്നു തന്നെ നെടുമ്പാശേരി പൊലീസിന് കൈമാറും. ജാഗ്രതാനിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഞായറാഴ്ച രാത്രി വൻസംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രജിത് കുമാറിന് സ്വീകരണം നൽകാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ഞായറാഴ്ച വിമാനത്താവളത്തിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

വിമാനത്തവളത്തിൽ എത്തുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം മറികടന്നാണ് രജിത് കുമാർ ഫാൻസിന്റെ കോപ്രായങ്ങൾ വിമാനത്താവളത്തിൽ നടന്നത്. സംഭവത്തിൽ 13 പേരെ നേരെ അറസ്റ്റ് ചെയ്യ്തിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിതിനെ സ്വീകരിക്കാൻ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവൻ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രജത്കുമാറിന് മേൽ ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്റ്റേഷനിൽ കീഴടങ്ങിയാൽ ഉടൻ രജത്തിന് ജാമ്യം ലഭിക്കാനാണ് സാധ്യത. ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. ഇതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ ചടങ്ങാണ് വിവാദമായത്. ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോ. രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസെടുത്തത്.

നേരത്തെ താൻ കീഴടങ്ങാൻ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് രജത് കുമാർ ആറ്റിങ്ങൽ സിഐയെ അറിയിച്ചിരുന്നു. രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ തേടി നടക്കുകയാണെന്ന് അറിഞ്ഞാണ്കീഴടങ്ങാൻ പോകുന്ന കാര്യം രജത് കുമാർ ആറ്റിങ്ങൽ സിഐയെ വിളിച്ച് പറഞ്ഞത്. കൊറോണ കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഒരു റിയാലിറ്റി ഷോ താരം സ്വീകരണ ചടങ്ങ് ഒരുക്കിയത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചവരെയും സ്വീകരണം ഒരുക്കാൻ ആരാധകരോട് ആവശ്യപ്പെട്ട രജത്കുമാറിനെതിരെയും നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. പക്ഷെ പൊലീസ് അന്വേഷണം മുറുകിയപ്പോൾ ഈ താരം മുങ്ങുകയും ചെയ്തു.

കൊറോണ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയതിൽ സർക്കാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. മനസ്സ് ശുദ്ധമായാൽ കൊറോണ വരില്ലെന്ന നിരുതതരവാദപരമായ പ്രസ്താവനയും സർക്കാർ ഗൗരവത്തിലെടുത്തിരുന്നു. ഇതോടെയാണ് രജത്കുമാറിനെ എങ്ങിനെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിൽ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്നാണ് പൊലീസ് പറഞ്ഞത്.

രജിത്കുമാർ ഫാൻസ് അസോസിയേഷൻ ഞായറാഴ്ച രാത്രിയാണ് സ്വീകരണമൊരുക്കിയത്. നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിട്ടുണ്ട്. ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. മോട്ടിവേഷണൽ ക്ലാസുകളിൽ തുടർച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമർശനങ്ങൾ നേരിട്ട് കോളജ് അദ്ധ്യാപകനാണ് ഡോ.രജിത് കുമാർ. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അദ്ധ്യാപകനാണ്.

2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം വനിതാ കോളജിൽ വച്ച് രജിത്കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സദസ്സിൽ നിന്ന് ആര്യ സുരേഷ് എന്ന പെൺകുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഇതോടെയാണ് രജത് കുമാർ വീണ്ടും വിവാദ നായകനായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP