Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സ് ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്സ്ആപ്പിൽ വ്യാജ പ്രചരണം; അഞ്ച് വർഷം മുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത കാറിൽ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തി സൈബർ ഞരമ്പു രോഗികൾ; തുടർച്ചയായ അധിക്ഷേപങ്ങളിൽ മനംമടുത്ത് അടൂർ സ്വദേശിനി ഡോ. അഞ്ജു രാമചന്ദ്രൻ പൊലീസിൽ പരാതി നൽകി

വാട്‌സ് ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്സ്ആപ്പിൽ വ്യാജ പ്രചരണം; അഞ്ച് വർഷം മുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത കാറിൽ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തി സൈബർ ഞരമ്പു രോഗികൾ; തുടർച്ചയായ അധിക്ഷേപങ്ങളിൽ മനംമടുത്ത് അടൂർ സ്വദേശിനി ഡോ. അഞ്ജു രാമചന്ദ്രൻ പൊലീസിൽ പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സൈബർ ലോകത്തെ വ്യാജപ്രചരണങ്ങളിൽ മനംമടുത്ത് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. പത്തനംതിട്ട അടൂർ സ്വദേശിനിയാണ് വാട്‌സ് ആപ്പിലൂടെ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ പരാതി നൽകിയയത്. അടൂർ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് തന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചരണത്തിനെതിരെ പരാതി നൽകിയത്. തുടർച്ചയായാ താൻ ആക്രമണത്തിന് ഇരയാകുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെയും വാട്സ്ആപ്പിലെ വ്യാജ പ്രചരണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട് അഞ്ജുവിന്.

ഇത്തവണ അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് അഞ്ജുവിന്റെ ചിത്രം ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അഞ്ജു വ്യാജപ്രചരണത്തിന് ഇരയാകുന്നത്. അഞ്ച് വർഷം മുൻപ് അഞ്ജു ഫെയ്സബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈദികർ പീഡിപ്പിച്ച യുവതിയുടേത് എന്ന പേരിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കാറിൽ ഇരിക്കുന്ന അഞ്ജുവിന്റെ ചിത്രമാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. ഇത്തരത്തിൽ അഞ്ജുവിന്റെ ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നകാര്യം അഞ്ജുവിന്റെ സുഹൃത്തുക്കളാണ് അവരെ ഇക്കാര്യം അറിയിച്ചത്.

സംഭവം അറിഞ്ഞതോടെ കടുത്ത മാനസി സമ്മർദ്ദത്തിലായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ബംഗളുരുവിൽ ജോലി ചെയ്യുന്ന അഞ്ജു ഇക്കഴിഞ്ഞ 26ന് അടൂർ പൊലീസിലും പത്തനംതിട്ട സൈബർ സെല്ലിലും പരാതി നൽകി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. തനിക്ക് നേരിട്ട അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഞ്ജു പറഞ്ഞു. നേരത്തെ അശ്ലീല ചിത്രങ്ങൾക്കൊപ്പവും മറ്റൊരു ഓഡിയോ സന്ദേശത്തിനൊപ്പവും അഞ്ജുവിന്റെ ചിത്രം പ്രചരിച്ചിരുന്നു.

മറ്റൊരു ശബ്ദസന്ദേശത്തിനൊപ്പവും ചിത്രം പ്രചരിപ്പിച്ചു.അഞ്ജുവിന്റെ പരാതിയിൽ അടൂർ പൊലീസ് എഫ്.ഐ.ആർ രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണത്തിൽ കടുത്ത മനോവിഷമത്തിലാണ് യുവതി. ഈ സംഭവത്തിലെ ഉത്തരവാദികളെ കണ്ടെത്തണമെന്നും യുവതി ആവശ്യപ്പെട്ടു. ശക്തമായ നിലപാട് വേണമെന്നാണ് ഡോക്ടർ കൂടിയായ അഞ്ജു അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP