Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറിയപ്പെടുന്നത് ഡോൺ എന്ന ചെല്ലപ്പേരിൽ; പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ താൻ റോ ഏജന്റെന്ന് കൂട്ടുകാരോട് മേനി പറയും; ജൂവലറി മോഷണവും വ്യാജപാസ്‌പോർട്ട് നിർമ്മാണവും വധശ്രമവും അടക്കം നിരവധി കേസുകളാൽ കുപ്രസിദ്ധൻ; ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തട്ടിക്കൊണ്ടുപോയത് എതിരാളികൾ; പൊലീസ് പിന്തുടരുന്നതിടെ വെടിവച്ച് റോഡിലേക്ക് തള്ളി; ഗൂണ്ടാനേതാവ് ഡോൺ തസ്ലീം കൊല്ലപ്പെട്ട കേസിൽ നാല് പേർ പിടിയിൽ

അറിയപ്പെടുന്നത് ഡോൺ എന്ന ചെല്ലപ്പേരിൽ; പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ താൻ റോ ഏജന്റെന്ന് കൂട്ടുകാരോട് മേനി പറയും; ജൂവലറി മോഷണവും വ്യാജപാസ്‌പോർട്ട് നിർമ്മാണവും വധശ്രമവും അടക്കം നിരവധി കേസുകളാൽ കുപ്രസിദ്ധൻ; ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തട്ടിക്കൊണ്ടുപോയത് എതിരാളികൾ; പൊലീസ് പിന്തുടരുന്നതിടെ വെടിവച്ച് റോഡിലേക്ക് തള്ളി; ഗൂണ്ടാനേതാവ് ഡോൺ തസ്ലീം കൊല്ലപ്പെട്ട കേസിൽ നാല് പേർ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കർണാടകത്തിലെ കേരള അതിർത്തിയിൽ ഗൂണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗൂണ്ടാ നേതാവ് ഡോൺ തസ്ലീം കൊല്ലപ്പെട്ടു. കർണാടകത്തിലെ വെടുവാളിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇയാളെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് വിവരം. ജൂവലറി കവർച്ച, കൊലപാതകശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് തസ്ലീം.

കാസർകോഡ് ചെമ്പരിക്ക സ്വദേശിയാണ്് തസ്ലിം. ഉപ്പള സ്വദേശി നപ്പട്ട റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് തസ്ലിമിനെ കൊലപ്പെടുത്തിയത്. റഫീഖ് അടക്കം നാല് പേർ കർണാടക പൊലീസിന്റെ കസ്റ്റഡിയിലായെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് തസ്ലീമിനെ ഒരു സംഘം വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയത്. കർണാടക പൊലീസ് ഇവരെ പിന്തുടരുന്നതിനിടെ വാഹനത്തിനകത്ത് വെടിവെച്ചു കൊന്ന് റോഡിലേക്ക് തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം മംഗലൂരുവിലെ ജൂവലറി മോഷണുമായി ബന്ധപ്പെട്ട് ജയിലിൽ വിചാരണ തടവുകാരനായിരുന്നു ഇയാൾ. ജയിലിൽ നിന്ന് ഇറങ്ങിയുടനെ റഫീഖ് അടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം കർണ്ണാടകയിലെ വെടുവാൾ പ്രദേശത്തുവെച്ച് തസ്ലീമിന്റെ മൃതദേഹം കണ്ടെത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.

കാസർകോഡ് നിന്ന് ഡൽഹി പൊലീസ് അധികമാരുമറിയാതെ വലയിലാക്കിയ സി.എം.മുഹ്ദാസിം ഏലിയാസ് തസ്ലീമിന് തീവ്രവാദ ബന്ധം ഉള്ളതായി സംശയമുണ്ടയിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്താലും ഇയാൾ ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും.താൻ റോ ഏജന്റാണെന്നും അത് മനസിലാക്കിയ പൊലീസ് തന്നെ വിട്ടയച്ചു എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ആർഎസ്എസ് നേതാക്കളെ വധിക്കാനുള്ള ഗൂഢപദ്ധതിയുടെ പേരിലാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. രണ്ടു വ്യാജ പാസ്പോർട്ടുകൾ കൈവശം വച്ച കേസ്, വീട്ടിൽ അതിക്രമിച്ചുകയറിയ കേസ്, ബേക്കൽ എസ്ഐ വിപിന് നേരേ നടത്തിയ ഭീഷണി തുടങ്ങി നിരവധി കേസുകൾ തസ്ലീമിന നേരേ ഉണ്ട്. കശ്മീരിലേക്ക് ഭീകരസംഘടനകൾ യുവാക്കളെ റിക്രൂട്ട്മെന്റ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്റർപോളും കേന്ദ്ര ഇന്റലിജൻസും തസീമിനെ ചോദ്യം ചെയ്തിട്ടുണ്ട്.

ഡോൺ എന്ന ചെല്ലപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഇയാൾ ഒട്ടേറെ വിദേശയാത്രകൾ നടത്തിയിരുന്നു. പാസ്‌പോർട്ട് നിർമ്മിക്കാൻ വ്യാജരേഖകളും സീലുകളും നിർമ്മിച്ചതായും നേരത്തെ കണ്ടെത്തിയരുന്നു. കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയെല്ലാം വ്യാജമായി നിർമ്മിച്ചിരുന്നു ഇയാൾ. കേന്ദ്രസർക്കാരിന്റെ മുദ്ര പതിപ്പിച്ച വ്യാജ തിരിച്ചറിയൽ കാർഡുകളും സ്വന്തം പേരിൽ നിർമ്മിച്ചു. മലപ്പുറം തിരൂരിൽ വ്യാജ പാസ്പോർട്ട് കേസിൽ 2011ൽ ഇയാൾ അറസ്റ്റിലായിരുന്നു. നേരത്തെ ന്യൂനപക്ഷ മോർച്ച നേതാവായിരുന്നു തസ്ലീം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP