Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിൽ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറെയും സഹപ്രവർത്തകനായ സുഹൃത്തിനെയും അക്രമിസംഘം തടഞ്ഞുവെച്ചത് അഞ്ച് മണിക്കൂർ; കൈവശമുണ്ടായിരുന്ന പണം കവർന്ന ശേഷം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി സ്വന്തമാക്കിയത് എടിഎം കാർഡും പിൻ നമ്പരും; മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ സംഭവത്തിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു

കാറിൽ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറെയും സഹപ്രവർത്തകനായ സുഹൃത്തിനെയും അക്രമിസംഘം തടഞ്ഞുവെച്ചത് അഞ്ച് മണിക്കൂർ; കൈവശമുണ്ടായിരുന്ന പണം കവർന്ന ശേഷം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി സ്വന്തമാക്കിയത് എടിഎം കാർഡും പിൻ നമ്പരും; മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ സംഭവത്തിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാറിൽ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തായ സഹപ്രവർത്തകനേയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കൊളത്തൂർ സ്വദേശികളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നബീൽ, ജുബൈസ്, മുഹ്‌സിൻ , അബ്ദുൽ ഗഫൂർ, സതീഷ് കുമാർ എന്നീ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് അഞ്ചംഗ സംഘം ഡോക്ടർമാരെ തടഞ്ഞു നിർത്തി പണം കവർന്നത് മലപ്പുറം കൊളത്തൂരിനടുത്ത് എരുമത്തടത്താണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ഡോക്ടർമാരെയാണ് അഞ്ചംഗസംഘം സദാചാര പൊലീസ് തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. വനിതാ ഡോക്ടറുടേയും സുഹൃത്തിന്റേയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തത് കൂടാതെ എടിഎം കാർഡ് തട്ടിയെടുത്ത് അതിൽ നിന്നും പിന്നീട് പ്രതികൾ പണം കവർന്നു.

സംഭവത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തിനേയും തടഞ്ഞു നിർത്തിയ അഞ്ചംഗസംഘം ഇവരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ച് മണിക്കൂറോളം തടഞ്ഞ് വെച്ച ശേഷമാണ് അക്രമികൾ ഇവരെ മോചിപ്പിച്ചത്. പിന്നീട് ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും അക്രമിസംഘം പിടിച്ചു വാങ്ങി. തുടർന്ന് എടിഎം കാർഡ് കൈവശപ്പെടുത്തിയ സംഘം പിൻനമ്പർ കൂടി ചോദിച്ചു മനസിലാക്കി മൂന്ന് തവണയായി 15000 രൂപയും പിൻവലിച്ചു. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിൽ ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളേയും പൊലീസ് പിടികൂടിയത്. ആക്രമണത്തിനിരയായ വനിത ഡോക്ടറും സുഹൃത്തും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP