Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൈനക്കോളജിസ്റ്റ് പോയശേഷം പ്രസവമുറിയിൽ കയറിയ പുരുഷ ഡോക്ടർ യുവതിയെ നഗ്നയാക്കി മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തു; പുരുഷഡോക്ടർക്ക് പ്രസവമുറിയിൽ എന്തുകാര്യമെന്നു ചോദിച്ച ഭർത്താവിനോട് 'പർദ്ദയിട്ടു കൊണ്ട് അനസ്തേഷ്യ'നൽകാൻ പറ്റുമോ എന്നു ചോദ്യം; മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിയുടെ ഉടമകൂടിയായ ഡോക്ടർക്കെതിരേ പരാതിയുമായി യുവതി

ഗൈനക്കോളജിസ്റ്റ് പോയശേഷം പ്രസവമുറിയിൽ കയറിയ പുരുഷ ഡോക്ടർ യുവതിയെ നഗ്നയാക്കി മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തു; പുരുഷഡോക്ടർക്ക് പ്രസവമുറിയിൽ എന്തുകാര്യമെന്നു ചോദിച്ച ഭർത്താവിനോട് 'പർദ്ദയിട്ടു കൊണ്ട് അനസ്തേഷ്യ'നൽകാൻ പറ്റുമോ എന്നു ചോദ്യം; മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിയുടെ ഉടമകൂടിയായ ഡോക്ടർക്കെതിരേ പരാതിയുമായി യുവതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്കു പോലും രക്ഷയില്ല. പ്രസവമുറിയിൽ മൊബൈലുമായി കയറിയ പുരുഷ ഡോക്ടർ യുവതിയുടെ നഗ്‌നത പകർത്തിയതായി പരാതി. മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടുകൂടി പ്രസവമുറിയിൽ കടന്ന ഡോക്ടർ തന്റെ മേലുണ്ടായിരുന്ന വസ്ത്രം വലിച്ചുമാറ്റി അനാവശ്യമായി പരിശോധിച്ചെന്ന് യുവതി പറയുന്നത്. ഇതു ചോദ്യം ചെയ്ത ഭർത്താവിനെ ഡോക്ടർ ശകാരിച്ചെന്നും മഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി മഞ്ചേരി പൊലീസ് മറുനാടനോടു പറഞ്ഞു.

മഞ്ചേരിയിൽ പ്രവർത്തിക്കുന്ന പ്രശാന്തി ആശുപത്രിയുടെ ഉടമകൂടിയായ ഡോക്ടർക്കെതിരേയാണു പരാതി നല്കിയിരിക്കുന്നത്. കഴിഞ്ഞ നവംബർ എട്ടിനാണ് യുവതി ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി കഴിഞ്ഞതിനാൽ വിശ്രമം വേണ്ടി വന്നു. അതിനാലാണ് പൊലീസിൽ പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി. ഗൈനക്കോളജിസ്റ്റായ ഡോക്ടർ യുവതിയുടെ പ്രസവ ശേഷം ഒപിയിലേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് ഈ ഡോക്ടർ പ്രസവ വാർഡിൽ കടന്നത്. താൽക്കാലിക വസ്ത്രം മാത്രം ധരിച്ചാണ് ഈ സമയം അമ്മമാർ കിടക്കാറ്. യുവതിയുടെ മേലുണ്ടായിരുന്ന വസ്ത്രം ഇയാൾ എടുത്തു മാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

വസ്ത്രം വലിച്ചുമാറ്റിയ ശേഷം പുരുഷ ഡോക്ടർ ഏറെ നേരം യുവതിയുടെ ശരീരം നോക്കി നിന്നു. ഈ ഡോക്ടർക്ക് തന്നെ പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ രഹസ്യഭാഗങ്ങൾ വരെ ഇയാൾ പരിശോധിച്ചുവെന്നും പരാതിയിൽ പറയുന്നു. അസഹ്യത അനുഭവപ്പെട്ട യുവതി ഭർത്താവിനെ വിളിക്കാൻ നഴ്സുമാരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് പ്രസവമുറിയാണെന്ന് അറിയില്ലേ എന്നും ഇവിടേക്ക് പുരുഷൻന്മാരെ കയറ്റാൻ പാടില്ലെന്നുമായിരുന്നു നഴ്സുമാരുടെ മറുപടി.

ഡോക്ടറുടെ പെരുമാറ്റത്തിൽ യുവതിക്ക് മാനസിക സംഘർഷം കൂടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഈ സമയം ഡോക്ടർ തന്റെ ഫോണെടുത്ത് ചിലർക്ക് വിളിച്ചു. പിന്നീട് മൊബൈൽ കാമറയിൽ തന്റെ നഗ്നത പകർത്തിയെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഒപിയിലേക്ക് പോയ ഡോക്ടർ മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. രക്തസ്രാവം ഉള്ളതിനാൽ ഗർഭപാത്രം നീക്കണമെന്ന് ഈ ഡോക്ടർ നിർദേശിച്ചു. വിഷയം പറയാൻ ഗൈനക്കോളജിസ്റ്റ് യുവതിയുടെ ഭർത്താവിനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.എന്നാൽ അകത്തെത്തിയ ഭർത്താവ് കണ്ടത് നഗ്‌നയായി കിടക്കുന്ന യുവതിയെയും ചികിത്സിക്കാനെന്ന മട്ടിൽ നിൽക്കുന്ന പുരുഷ ഡോക്ടറെയുമാണ്. ഭർത്താവ് ഇത് ചോദ്യം ചെയ്തപ്പോൾ വേഗം രക്തമെത്തിക്കണമെന്ന് പറഞ്ഞ് ഇയാളെ പുറത്തേക്കു പറഞ്ഞു വിടുകയായിരുന്നു.തുടർന്ന് ഗർഭ പാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതിയെ കൊണ്ടുപോവാനുള്ള നീക്കങ്ങളായി. എന്നാൽ അപ്പോഴും ഒരു തുണി പോലും മറക്കാൻ നൽകിയില്ല. നിലവിൽ രണ്ട് ഗൈനക്കോളജിസ്റ്റുകൾ ആശുപത്രിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുരുഷ ഡോക്ടർ മൊബൈലുമായി അനാവശ്യമായി പ്രസവമുറിയിലെത്തുന്നതെന്ന് പരാതിയിൽ പറയുന്നു.

പുരുഷ ഡോക്ടർക്ക് പ്രസവമുറിയിലെന്തു കാര്യമെന്ന് ചോദിച്ച യുവതിയുടെ ഭർത്താവിനെ പരിഹസിച്ച ഡോക്ടർ 'പർദ്ദയിട്ടു കൊണ്ട് അനസ്തേഷ്യ'നൽകാൻ പറ്റുമോ എന്നു ചോദിക്കുകയും ചെയ്തു. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും മുമ്പ് മറ്റൊരു ചികിൽസക്കെത്തിയപ്പോഴും ഈ ഡോക്ടർ വളരെ മോശമായി പെരുമാറിയെന്ന് യുവതി പരാതിയിൽ പറയുന്നു. ഈ ഡോക്ടറുടെ പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറാൻ തന്നെ ബന്ധുക്കൾ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റി. ഈ പുരുഷ ഡോക്ടർക്കെതിരേ മുമ്പും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

സംഭവത്തിൽ മഞ്ചേരി സിഐക്കും മലപ്പുറം പൊലീസ് സൂപ്രണ്ടിനും യുവതി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച പരാതിയിൽ സിഐ അന്വേഷണം ആരംഭിച്ചതായി മഞ്ചേരി പൊലീസ് മറുനാടനോട് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP