Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിനെ കുടുക്കിയതു മഞ്ജുവാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകൻ ലാലുമാണെന്നും ഇവർ ഒരുക്കിയ കെണിയാണു കേസെന്നും കള്ളം പറഞ്ഞ മാർട്ടിൻ! സുപ്രീംകോടതിയിൽ പ്രോസിക്യൂഷനെ കാത്ത് മറ്റൊരു വെല്ലുവിളിയും; മുൻ സോളിസിറ്റർ ജനറലിനെ വാദിക്കാനെത്തും; ഈ ഹർജിയിലെ വിധിയും അതിനിർണ്ണായകം

ദിലീപിനെ കുടുക്കിയതു മഞ്ജുവാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകൻ ലാലുമാണെന്നും ഇവർ ഒരുക്കിയ കെണിയാണു കേസെന്നും കള്ളം പറഞ്ഞ മാർട്ടിൻ! സുപ്രീംകോടതിയിൽ പ്രോസിക്യൂഷനെ കാത്ത് മറ്റൊരു വെല്ലുവിളിയും; മുൻ സോളിസിറ്റർ ജനറലിനെ വാദിക്കാനെത്തും; ഈ ഹർജിയിലെ വിധിയും അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ രണ്ടാംപ്രതി മാർട്ടിൻ ആന്റണി ജാമ്യംകിട്ടി പുറത്തിറങ്ങുന്നതു തടയാൻ കരുതലോടെ പ്രോസിക്യൂഷൻ. മാർട്ടിന്റെ ജാമ്യാപേക്ഷ 28നു സുപ്രീംകോടതി പരിഗണിക്കുമ്പോൾ മുൻ സോളിസിറ്റർ ജനറലും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ രജ്ഞിത്ത് കുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരാകും. ഏത് വിധേനയും ജാമ്യം കിട്ടുന്നത് തടയാനാണ് ഈ കരുതൽ.

ദിലീപിനെ കുടുക്കിയതു മഞ്ജുവാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകൻ ലാലുമാണെന്നും ഇവർ ഒരുക്കിയ കെണിയാണു കേസെന്നും പരസ്യമായി കള്ളം മാർട്ടിൻ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ പറയുന്നു. 2018 മാർച്ചിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നുവെളിപ്പെടുത്തൽ. ഇതു പൊലീസിനെ വെട്ടിലാക്കിയിരുന്നു. സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത് വിചാരണയെ പോലും സ്വാധീനിക്കും.

ദിലീപിനെതിരെ ഗൂഢാലോചന കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. പ്രോസിക്യൂഷനുമായി സഹകരിക്കാത്ത വ്യക്തിയാണ് മാർട്ടിൻ. അതുകൊണ്ട് മാർട്ടിന് ഈ സമയത്തു ജാമ്യം ലഭിച്ചാൽ, രണ്ടു കേസിലും തിരിച്ചടിയാകുമെന്നാണു പ്രോസിക്യൂഷന്റെ ആശങ്ക. ഒന്നാം പ്രതി പൾസർ സുനി പ്രോസിക്യൂഷനുമായി സഹകരിക്കുന്നുണ്ട്.

സംഭവം നടന്ന 2017 ഫെബ്രുവരി 17നു തൃശൂരിൽനിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു കൊരട്ടി സ്വദേശി മാർട്ടിനാണ്. നടിയുടെ സഞ്ചാര വിവരങ്ങൾ കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു ചോർത്തിക്കൊടുത്തതു മാർട്ടിനാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. നാല് വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതികൾ ഹർജികൾ തള്ളുകയായിരുന്നുവെന്ന് മാർട്ടിൻ സുപ്രീംകോടതിയിലെ ഹർജിയിൽ പറയുന്നു. കേസിൽ താനും ഇരയാണെന്നാണ് ഇയാളുടെ വാദം.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തെന്നാണ് കേസ്. സംഭവത്തിൽ രണ്ടാം പ്രതിയാണ് കൊരട്ടി പൂവത്തുശേരി മാർട്ടിൻ (24). ഇയാൾ തന്നെ ആയിരന്നു കേസിൽ ആദ്യമായി അറസ്റ്റിലായത്. നടി ആക്രമിക്കപ്പെടുന്ന വേളയിൽ മാർട്ടിൻ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാർ ഓടിച്ചിരുന്നത്. ഒന്നാം പ്രതി പൾസർ സുനിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. മാർട്ടിനാണ് നടിയുടെ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ നിരപരാധിയായ തന്നെ കേസിൽ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്.

വർഷങ്ങളായി ലാൽ ക്രിയേഷൻസിന്റെ വണ്ടി ഓടിച്ചിരുന്ന താൻ തന്നെയാണ് നടിയുടെ വാഹനം അന്ന് ഓടിച്ചിരുന്നത്. അങ്കമാലിയിൽ വെച്ച് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന വണ്ടി ട്രവലറിലിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസൾ സുനിയും സംഘവുമായിരുന്നു ആ വാഹനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് ദൂരം ചെന്നപ്പോൾ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവർ ട്രാവലർ തടഞ്ഞു. വണ്ടിയിൽ ഉണ്ടായിരുന്ന നടിയും പൾസർ സുനിയും തമ്മിൽ തർക്കിച്ചു. നടിക്ക് നേരത്തേ സുനിയെ പരിചയം ഉണ്ടായിരുന്നു. സുനിയാണ് ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടിയെ കൊണ്ടുപോയിട്ടുള്ളത്. നടിയോട് വൈരാഗ്യം ഇല്ലെന്നും തന്നെയാണ് അവർക്ക് വേണ്ടതെന്നും പൾസർ സുനി പറഞ്ഞു.

തന്നെ ഉപദ്രവിച്ച ശേഷം അവർ വാഹനത്തിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഇത്തരത്തിൽ താനും നടിയ്‌ക്കൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നാണ് ഇയാൾ ഹർജിയിൽ പറയുന്നത്. താൻ ജയിലില് പോയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചെന്നും മാനഹാനി സംഭവിച്ചെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. അതിനാൽ ജാമ്യം വേണമെന്നാണ് ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP