Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ ഡിജിപി ബെഹ്റ ദിലീപിനെ വിളിച്ചു; ഇവർ കള്ളനും പൊലീസും കളി ആയിരുന്നോ? ഏട്ടൻ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാൻസ്; ദിലീപ് നിരപരാധിയെങ്കിൽ നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി, താൻ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് എന്ന് എന്തിന് വരുത്തി? 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ ഡിജിപി ബെഹ്റ ദിലീപിനെ വിളിച്ചു; ഇവർ കള്ളനും പൊലീസും കളി ആയിരുന്നോ? ഏട്ടൻ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാൻസ്; ദിലീപ് നിരപരാധിയെങ്കിൽ നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി, താൻ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് എന്ന് എന്തിന് വരുത്തി? 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ, ചോദ്യങ്ങളുന്നയിച്ച് അതിജീവിതയുടെ സഹോദരൻ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങൾ. 'ദിലീപ് നിരപരാധിയെങ്കിൽ' എന്ന് തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ പത്ത് ചോദ്യങ്ങൾ.

ചോദ്യങ്ങൾ ഇങ്ങനെ:

1, എന്തിനാണ് നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി, താൻ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് എന്നു വരുത്തി( ഇത് തെറ്റായിരുന്നു എന്ന് അനൂപ് ഡോക്ടർ ഹൈദർ സംഭാഷണം നാം എല്ലാം കേട്ടത്. എന്തിന് ഒരു നിരപരാധി ഇങ്ങനെ ചെയ്തു?

2. നവംബർ 15, 2017 നടിയെ ആക്രമിച്ച വീഡിയോ ദിലീപ് പത്മസരോവരത്തിൽ കണ്ടു എന്ന് ബാലചന്ദ്രൻ വെളിപ്പെടുത്തി. ഇതേ വീഡിയോ 30 ഡിസംബർ 2017ൽ അനൂപിന്റെ മൊബൈലിൽ നിന്നും സെക്കൻഡ് ബൈ സെക്കൻഡ് വിവരണം പൊലീസ് കണ്ടെത്തി. ഒറിജിനൽ വീഡിയോ ദിലീപ്, കുടുംബത്തിന്റെ കൈയിൽ ഇല്ലെങ്കിൽ ഇത് എങ്ങനെ നടക്കും. 'ഈ ഒറ്റകാര്യം മാത്രം മതി ഈ വീഡിയോ ദിലീപിന്റെ കൈയിൽ എത്തി എന്നു മനസ്സിൽ ആക്കാൻ. കൂടാതെ പൾസർ സുനി തന്നെ ദിലീപ് തന്ന ക്വട്ടേഷൻ എന്ന് സമ്മതിച്ചു. പോരാതെ സുനി ദിലീപിന് എഴുതിയ കത്തും, കൂടാതെ സാക്ഷി മൊഴികളും മാത്രം മതി ഇത് മനസ്സിൽ ആക്കാൻ. ആദ്യം സാഗറിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി എങ്കിലും ഇപ്പോൾ സാഗർ വീണ്ടും അത് സമ്മതിച്ചു കഴിഞ്ഞു.

3. ഒരു നിരപരാധി എന്തിന് ക്രൈം റി കൺസ്ട്രക്ഷൻ ചെയ്തത്? അപ്പോൾ കാണിക്കുന്ന ആ അറിവ്, വീഡിയോ പല തവണ കണ്ട ഒരു ആൾക്ക് മാത്രമേ സാധ്യം ആകൂ. ഈ അറിവ് ഈ നിരപരാധിക്ക് എങ്ങനെ കിട്ടി.

4. ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാൻ പറഞ്ഞ ഫോണുകൾ സായി ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിനു?

5. ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാൻ പറഞ്ഞ ഫോണുകൾ സായി ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന്?. കോടതി രേഖകൾ ഈ കേസിൽ ഒരു താൽപര്യവും ഇല്ലാതെ പ്രതിയുടെ സെൽ ഫോണിൽ എങ്ങനെ വന്നു. എന്താണ് അതിന്റെ ആവശ്യം?

6. കുറ്റം ആരോപിക്കപ്പെട്ട സമയം 50ലധികം തവണ ഡിജിപി ബെഹ്റ ദിലീപിനെ വിളിച്ചു. ഇവർ കള്ളനും പൊലീസും കളി ആയിരുന്നോ?
അതോ പണത്തിൽ മുങ്ങി നീരാടി ബെഹ്റ തൊപ്പി ദിലീപിന്റെ തലയിൽ വെച്ചതോ? പോയ കാര്യം എന്തായി, ബൈജു പൗലോസ്, അപ്പോൾ ബൈജു പൗലോസ് നിരപരാധി ദിലീപിന്റെ അളിയൻ ആണോ? വീട്ടിൽ ഇരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥനെ പറ്റി ചർച്ച ചെയ്യാൻ. ഗ്രൂപ്പിൽ ഇട്ടു തട്ടണം. ഏട്ടൻ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാൻസ്

7. രാമൻപിള്ള സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് നമ്മൾ കണ്ടു. മൊഴി പഠിപ്പിക്കൽ നാം കേട്ടു. ഫോണിൽ നിന്നു ഡാറ്റാ മാറ്റാൻ സായി ശങ്കറിനെ ഹോട്ടൽ, സ്വന്തം ഓഫീസിൽ വിളിച്ചു വരുത്തിയത് നാം കണ്ടു..നിരപരാധി ആണേൽ എന്തിനാ?

8. ഈ കേസിന്റെ ഫുൾ ഡിസ്‌കഷൻ എങ്ങനെ നിരപരാധി ആയ ദിലീപിന്റെ വീട്ടിലെ ചാറ്റിൽ നിന്നും ബാലചന്ദ്രന് കിട്ടി?

9. പൾസറിന്റെ അമ്മയുടെ അക്കൗണ്ടിൽ എവിടുന്ന് പണം. പൾസറിനെ അറിയില്ല എന്ന് പറഞ്ഞ പാവം ഏട്ടൻ. എത്ര സാക്ഷികൾ, ഫോട്ടോ, ഫിനാൻഷ്യൽ ട്രാൻസാക്ഷൻ അങ്ങനെ അല്ല എന്നു പറയുന്നു?

10. എന്തിനാണ് ഇത് അവർ അനുഭവിക്കേണ്ട ശിക്ഷ ആയിരുന്നു എന്ന് അനൂപ് പറയണേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP