Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് പ്രതിയായ ഗൂഢാലോചനാ കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് വീണ്ടും വിവരങ്ങൾ തേടുന്നു; ബാലചന്ദ്രകുമാർ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ

ദിലീപ് പ്രതിയായ ഗൂഢാലോചനാ കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് വീണ്ടും വിവരങ്ങൾ തേടുന്നു; ബാലചന്ദ്രകുമാർ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ബാലചന്ദ്രകുമാർ എത്തിയത്. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ച് വരുത്തിയിരിക്കുന്നത്.ബാലചന്ദ്രകുമാറിൽ നിന്നും ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിക്കുകയാണ് എന്നാണ് വിവരം.

അതേസമയം, ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.

കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞു. പഴയ ഫോണുകൾ അല്ല ഇപ്പോൾ ഉപയോഗിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കുറ്റ കൃത്യം നടന്ന സമയത്തേത് അല്ല. പഴയ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. അതിന്റെ റിപ്പോർട്ട് കിട്ടിയാൽ കോടതിയിൽ സമർപ്പിക്കും.

ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ട്. മുൻഭാര്യയുമായുള്ള സംഭാഷണവും ആ ഫോണിലുണ്ട്. അത് അന്വേഷണ സംഘം പുറത്തു വിട്ടാൽ തന്റെ സ്വകാര്യതയെ ബാധിക്കും. തനിക്ക് ഒളിച്ചുവയ്ക്കാനായി ഒന്നുമില്ലെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി. തെളിവുകൾ ഹാജരാക്കാനുള്ള ബാദ്ധ്യത ദിലീപിനുണ്ടെന്ന് കോടതി പറഞ്ഞു. സംഭാഷണങ്ങൾ ഉള്ളതുകൊണ്ട് ഫോൺ നൽകാനാകില്ലെന്ന് ദിലീപിന് പറയാനാകില്ലെന്നും ഫോൺ ആരെക്കൊണ്ട് പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും കോടതി വിമർശിച്ചു.

തനിക്കെതിരെ നടക്കുന്നത് വേട്ടയാടൽ ആണെന്നും അന്വേഷണത്തിന്റെ സംഘത്തിന്റെ കൈയിൽ തെളിവില്ലെന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കൊയിലുള്ള തെളിവുകൾ പിടിച്ചെടുക്കണമെന്നും കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റമെന്നും ദിലീപ് ആവശ്യപ്പെട്ടു.അതേസമയം, വധഗൂഢാലോചന കേസിൽ ഉപഹർജി നൽകിയിരിക്കുകയാണ് പ്രോസിക്യൂഷൻ. പ്രതികൾ ഫോണുകൾ ഹാജരാക്കത്തത് ദുരുദ്ദേശത്തോടെയാണെന്നും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 46 ദിവസം മുമ്പ് വാങ്ങിയ ഫോണാണ് ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്നത്. 12000ൽ അധികം കോളുകളാണ് പഴയ ഫോണിൽ ഉള്ളത്. അതിന്റെ വിശദാംശങ്ങൾ കിട്ടണമെങ്കിൽ പഴയ ഫോൺ തന്നെ വേണം. കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ തങ്ങൾ തന്നെ ഈ ഫോൺ കണ്ടെത്തുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP