Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

രൂക്ഷമായ കൊതുക് ശല്യത്തെ തുടർന്ന് ഉറക്കം കെട്ട് ദിലീപ്; എഴുന്നേറ്റിരുന്ന് കൊതുകുകളെ കൊന്നപ്പോൾ തടവുകാരിൽ ഒരാൾ കൊതുകു തിരി കത്തിച്ചു; തെളിവെടുപ്പിനെത്തിച്ചപ്പോൾ നിറഞ്ഞ കൂക്കു വിളികളിൽ വിഷണ്ണനായി താരം; അരിശം വന്നിട്ടും ആൾക്കുട്ടത്തിനിടെ സംയമനം പാലിച്ചു നിന്നു

രൂക്ഷമായ കൊതുക് ശല്യത്തെ തുടർന്ന് ഉറക്കം കെട്ട് ദിലീപ്; എഴുന്നേറ്റിരുന്ന് കൊതുകുകളെ കൊന്നപ്പോൾ തടവുകാരിൽ ഒരാൾ കൊതുകു തിരി കത്തിച്ചു; തെളിവെടുപ്പിനെത്തിച്ചപ്പോൾ നിറഞ്ഞ കൂക്കു വിളികളിൽ വിഷണ്ണനായി താരം; അരിശം വന്നിട്ടും ആൾക്കുട്ടത്തിനിടെ സംയമനം പാലിച്ചു നിന്നു

ആലുവ: ദിലീപിന് ജയിലിലെ ആദ്യ ദിനം ഉറമില്ലാത്തതായിരുന്നു. രൂക്ഷമായ കൊതുക് ശല്യമാണ് നായകന്റെ ഉറക്കം കെടുത്തിയത്. പലപ്പോഴും ഉറക്കത്തിന്റെ വക്കിലേയ്ക്ക് പോയെങ്കിലും ശല്യമാകുന്ന കൊതുകിനെ എഴുന്നേറ്റ് കൊല്ലുകയായിരുന്നു താരം. ഇതിനിടെ ജയിൽ തടവുകാരിലൊരാൾ കൊതുകുതിരി കത്തിച്ചു. ഇതിന്റെ പുകയും ഉറക്കത്തിന് തടസമായി. പുലർച്ചെ ആറോടെ എഴുന്നേറ്റ ദിലീപിനെ മറ്റ് തടവുകാർക്കൊപ്പം പ്രഭാതകൃത്യങ്ങൾക്കായി പറഞ്ഞയച്ചു. ഏഴ് മണിയോടെ കുളികഴിഞ്ഞെത്തിയ ദിലീപ് ചപ്പാത്തിയും കടലക്കറിയും കൂട്ടി പ്രഭാതഭക്ഷണം കഴിച്ചു. ഒൻപത് മണിക്ക് ദിലീപിനെ കോടതിയിൽ ഹാജരാക്കണമെന്നുള്ള നിർദ്ദേശം ജയിലിലെത്തി. 9.40 ഓടെ ജയിലിൽ നിന്ന് ദിലീപുമായി പൊലീസ് വാഹനം അങ്കമാലി കോടതിയിലേയ്ക്ക് തിരിച്ചു.

പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് ശേഷം ദിലീപുമായി നേരെയെത്തിയത് ആലുവ പൊലീസ് ക്ലബിൽ. അവിടെ വച്ചാണ് ദിലീപ് ഉച്ചഭക്ഷണം കഴിക്കുന്നത്. സമയം പാഴാക്കാതെ ദിലീപുമായി പൊലീസ് തെളിവെടുപ്പിന് നീങ്ങി. 2.45ന് ദിലീപുമായി തൊടുപുഴയ്ക്ക് പൊലീസ് വാഹനം പുറപ്പെട്ടു. ആലുവ- പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിലൂടെ ദിലീപുമായി വാഹനം കുതിച്ചുപാഞ്ഞു. ചാനലുകളിലൂടെ വിവരം അറിഞ്ഞ നാട്ടുകാർ റോഡരികിൽ ദിലീപിനെ കാത്തുനിന്നു. വാഹനം കടന്നു പോയ വഴികളിൽ കൂവലോടെയായിരുന്നു നാട്ടുകാരുടെ വരവേൽപ്പ്.

ചിരി വരുത്തി പിടിച്ചുനിൽക്കാനുള്ള അഭിനയം എട്ടുനിലയിൽ പൊട്ടിയതോടെ മ്‌ളാനവദനായി തലതാഴ്‌ത്തി നടന്ന ദിലീപിനെക്കുറിച്ചുള്ള കഥകളാണ് ഇപ്പോൾ മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിൽ സൂപ്പർഹിറ്റായി ഓടുന്നത്. ഇമേജിന്റെ ഉന്മാദം തലയിൽ കത്തിക്കയറിയപ്പോൾ കുടിലതന്ത്രങ്ങളുടെയും കുതിൽകാൽവെട്ടിന്റെയും ആശാനായി ദിലീപ് മാറിയതിന്റെ അനുഭവകഥകളാണ് പുറത്തുവരുന്നത്. അധോലോകവും ലഹരിയും ലൊക്കേഷനുകളിൽ പിടിമുറുക്കിയത് പലരും വെളിപ്പെടുത്താൻ തയ്യാറായി.

എന്നാൽ, സിനിമയിലെ ഒതുക്കലുകളും പകപോക്കലും പലരും കണ്ടില്ലെന്ന് നടിച്ചു. പ്രമുഖർ പോലും പുറത്തു മിണ്ടിയില്ലെന്നതായിരുന്നു സത്യം. മലയാള സിനിമയുടെ സമസ്ത മേഖലകളും പിടിച്ചടുക്കിയ ദിലീപായിരുന്നു വില്ലൻ. ചിലർ അവസരം പോകുമെന്ന് ഭയന്നു. മറ്റുചിലർ തിളങ്ങിനിൽക്കാനായി ഒപ്പം കൂടി. ഒടുവിൽ അത്യുന്നതങ്ങളിൽ നിന്ന് കാര്യസ്ഥൻ' വീണുടഞ്ഞപ്പോൾ എല്ലാം നഷ്‌പ്പെട്ടവർ വെടിപൊട്ടിച്ചു തുടങ്ങി.

എടാ.... ഗോപാലകൃഷണാ. വിളികേൾക്കുമ്പോൾ നീട്ടി വളർത്തിയ മുടിയോടെ തിരിഞ്ഞുനാേക്കുന്ന ഒരു മെല്ലിച്ച പയ്യനുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. എറണാകുളം നോർത്തിൽ പാതിരാത്രിക്ക് ആലുവയിലേക്കുള്ള അവസാനത്തെ സ്വകാര്യബസ് കാത്തിനിന്നിരുന്ന ആ പയ്യനാണ് പിന്നീട് മലയാളസിനിമയിലെ ജനപ്രീയ നായകനായ ദിലീപായി മാറിയത്. മെല്ലിച്ചശരീരത്തിൽ വലിപ്പംകൂടിയ ഷർട്ടുമിട്ട് പുഞ്ചിരിച്ചു നിന്നിരുന്ന ഗോപാലകൃഷ്ണന്റെ ലക്ഷ്യം കലാഭവനിൽ കയറിപ്പറ്റുകയായിരുന്നു. മിമിക്രിയിൽ ശബ്ദങ്ങളുടെ വൈവിധ്യമായിരുന്നു കൈമുതൽ. കലാഭവനിൽ നിന്ന് സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കായിരുന്നു പിന്നീടുള്ള യാത്ര.

കമലിന്റെ സംവിധാനസഹായിയിൽ നിന്ന് 1992 ൽ എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിലെ ഒരു രംഗത്തിലൂടെ സിനിമയിൽ മുഖം കാണിച്ചു. പിന്നീടുള്ള 25 വർഷങ്ങൾ ദിലീപിന്റേതായിരുന്നു. മലയാള സിനിമയിലെ കൊച്ചി രാജാവായി അരങ്ങുവാണു. അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ദിലീപിനൊപ്പം മിമിക്രി കളിച്ചു നടന്ന അറിയപ്പെടുന്ന ഒരാളുമായി സംസാരിച്ചപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു.എല്ലാം വേണം. ആ സംഘടന പൊളിച്ച് അതിന്റെ തലപ്പത്ത് എത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP