Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യും മുമ്പ് ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് നടിയെ സമ്മർദ്ദത്തിൽ നിർത്തി ചോദ്യം ചെയ്യാൻ; ദിലീപിനെ കസ്റ്റഡിയിൽ എടുക്കാൻ അതിവേഗ നീക്കം; ഹൈക്കോടതി നിലപാട് നിർണ്ണായകം

കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യും മുമ്പ് ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് നടിയെ സമ്മർദ്ദത്തിൽ നിർത്തി ചോദ്യം ചെയ്യാൻ; ദിലീപിനെ കസ്റ്റഡിയിൽ എടുക്കാൻ അതിവേഗ നീക്കം; ഹൈക്കോടതി നിലപാട് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷൻ. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പ്രോസിക്യൂഷൻ പ്രത്യേകം അപേക്ഷ നൽകി. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജാമ്യഹർജി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാനാണ് ഹൈക്കോടതി മാറ്റിവെച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്. തങ്ങൾക്ക് ലഭിച്ച ഡിജിറ്റൽ തെളിവുകൾ വിശലകനം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സാവകാശം തേടിയത്. ഇന്നലെ ഈ റിപ്പോർട്ട് കോടതിക്ക് നൽകിയിരുന്നു. ദിലീപിനെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൂതിയ നീക്കം. മുൻകൂർ ജാമ്യം ഹർജി തള്ളിയാൽ കാവ്യാ മാധവനേയും ദിലീപിന്റെ സഹോദരിയേയും ചോദ്യം ചെയ്യാനാണ് തീരുമാനം.

കാവ്യാ മാധവനേയും ദിലീപിന്റെ സഹോദരിയേയും ചോദ്യം ചെയ്താൽ നിർണ്ണായക വിവരം കിട്ടുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ദിലീപ് പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യൽ ഫലം കാണില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് അതിവേഗം ദിലീപിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം.

ഇന്നലത്തെ പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്ന് അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കാനും, അന്നുവരെ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതിനായി പഴയ ഫോണുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദിലീപ് അടക്കമുള്ള പ്രതികൾ കൈമാറിയിരുന്നില്ല. ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയെന്നാണ് ദിലീപ് അറിയിച്ചത്.

ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ ഫോൺ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയിൽ സൈബർ പരിശോധന നടത്തി ഫലം കോടതിക്ക് കൈമാറാമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ റിപ്പോർട്ട് തയ്യാറായത്.

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഹർജി. ഇതിനായി പ്രത്യേക ഹർജി ഇന്ന് സമർപ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിച്ചേക്കും. പ്രതികളെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ കൂടുതൽ തെളിവുകൾ നശിപ്പിച്ചേക്കുമെന്ന വാദയമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കഴിഞ്ഞ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച തെളിവുകൾ ഉൾപ്പെടെ ഇന്ന് കോടതിയിൽ സമർപ്പിച്ചായിരിക്കും ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിക്കുക.33 മണിക്കൂർ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയെന്ന വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP