Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബാദ് പ്ലാസയിൽ ദിലീപിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കാത്തിരുന്നത് വൻ ജനസഞ്ചയം; ചാനൽ ക്യാമറകളുടെ തിരക്കിനിടെ പൾസറുമായി കൂടിക്കാഴ്‌ച്ച നടത്തിയ മുറിയിൽ പ്രതിയെ എത്തിച്ചെന്ന് വരുത്തി പൊലീസ് തിരിച്ചുപോയി; തൊടുപുഴയിൽ ജോർജ്ജേട്ടൻസ് പൂരത്തിന്റെ ഷൂട്ടിങ് നടന്ന കോളേജിലെത്തിച്ചും തെളിവെടുത്തു; താരത്തിനെതിരെ കൂക്കി വിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാർ

അബാദ് പ്ലാസയിൽ ദിലീപിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കാത്തിരുന്നത് വൻ ജനസഞ്ചയം; ചാനൽ ക്യാമറകളുടെ തിരക്കിനിടെ പൾസറുമായി കൂടിക്കാഴ്‌ച്ച നടത്തിയ മുറിയിൽ പ്രതിയെ എത്തിച്ചെന്ന് വരുത്തി പൊലീസ് തിരിച്ചുപോയി; തൊടുപുഴയിൽ ജോർജ്ജേട്ടൻസ് പൂരത്തിന്റെ ഷൂട്ടിങ് നടന്ന കോളേജിലെത്തിച്ചും തെളിവെടുത്തു; താരത്തിനെതിരെ കൂക്കി വിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപുമായി പൊലീസിന്റെ തെളിവെടുപ്പ്. ഇന്ന് താരത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പൊലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ച ദിലീപിനെ ഇവിടെ നിന്നും ആദ്യം തെളിവെടുപ്പിനായി തൊടുപുഴയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നടിയെ ആക്രമിക്കുന്ന കേസിലെ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്ന കേളേജിൽ എത്തിച്ചു.

ജോർജ്ജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനായ കോളേജിലാണ് എത്തിച്ചത്. ഇവിടെ നിന്നും പൾൾസർ സുനിയുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇവിടെയും വൻ ജനസഞ്ചയമാണ് താരത്തെ കാത്തിരുന്നത്്. മാധ്യമങ്ങൾ പിന്നാലെ താരത്തിനൊപ്പം ചാനൽ ക്യാമറകളുമായി പിന്തുടർന്നു. തൊടുപുഴയിൽ താരത്തെ എത്തിച്ച വേളയിൽ നാട്ടുകാർ കടുത്ത പ്രതിഷേധം അറിയിച്ചു. താരത്തിനെതിരെ അസഭ്യം വിളികളുമായും കൂക്കി വിളിച്ചുമാണ് നാടടുകാർ പ്രതിഷേധം തീർത്തത്. ജനപ്രിയ നായകനെ കാണാൻ വേണ്ടി ആരാധകരും വിമർശകരും ഒരുപോലെ തടിച്ചുകൂടി. കേരള കോൺഗ്രസ് (എം) പ്രവർത്തകർ ദിലീപിനെതിരെ പ്രതിഷേധപ്രകടനവും നടത്തി. ഇവിടുത്തെ ഷൂട്ടിങ്ങിനിടെ, ഇക്കഴിഞ്ഞ നവംബർ 14ന് സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇവിടെ നിന്നും പൊലീസ് തിരികെ കൊച്ചി നഗരത്തിലേക്ക് പ്രതിയുമായി എത്തിയത്. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് ഏറ്റവും ഒടുവിൽ ദിലീപിനെ എത്തിച്ചത്. വലിയ ആൾക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോൾ കൂവലോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. താരത്തെ വാനിൽ നിന്നും ഇറങ്ങാൻ പോലും കഴിയാത്ത വിധത്തിൽ ആൾത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.

അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി പൾസർ സുനി ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെത്തിച്ചും തെളിവെടുത്തു. അബാദ് പ്ലാസയിൽ ചാനൽ ക്യാമറകളും പൊലീസ് സംഘത്തെ പിന്തുടർന്നതിനാൽ തെളിവെടുപ്പ് നടത്തിയെന്ന് വരുത്തി തീർക്കുകയാണ് ഉണ്ടായത്. ആളുകൾ കൂക്കി വിളിക്കുമ്പോഴും തീർത്തും നിർവികാരനായി അക്ഷോഭ്യനായിരുന്നു താരം. സിഫ്റ്റ് ജംഗ്ഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു.

2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ 'സിഫ്റ്റ്' ജംക്ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. 'ജോർജേട്ടൻസ് പൂരം' ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.

നേരത്തെ, ദിലീപ് ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കസ്റ്റഡി കാലാവധി തീർന്നശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചത്. വെള്ളിയാഴ്ച 11 വരെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി. ഇതിനിടെ തെളിവെടുപ്പ് പൂർത്തിയാക്കാൻ വേണ്ടിയാണ് പൊലീസിന്റെ ശ്രമം. നടനെ തൃശ്ശൂരിലെ ടെന്നിസ് ക്ലബ്ബിൽ എത്തിച്ചും തെളിവെടുപ്പ് പൂർത്തിയാക്കും. അതിനിടെ, നാദിർഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.

നേരത്തെ, ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി.

ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, രണ്ട് ദിവസമാണ് കോടതി അനുവദിച്ചത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്. അതേസമയം, ദിലീപിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ചെറിയ സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP