Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പുറത്തു നിന്ന് പൂട്ടിയ ഗേറ്റ് പൊലീസ് ചാടിക്കടന്നത് അറിഞ്ഞ് സഹോദരി പാഞ്ഞെത്തി; പിന്നാലെ ചീറി വന്നത് വെള്ള ഇന്നോവ കാർ; മിന്നായം പോലെ പതിഞ്ഞ ദൃശ്യങ്ങളിലുണ്ടായിരുന്നത് കണ്ണട വച്ച ദിലീപ്; പത്മസരോവരത്തിൽ ദിലീപ് എത്തിയത് പൊലീസ് വന്ന ശേഷം തന്നെ

പുറത്തു നിന്ന് പൂട്ടിയ ഗേറ്റ് പൊലീസ് ചാടിക്കടന്നത് അറിഞ്ഞ് സഹോദരി പാഞ്ഞെത്തി; പിന്നാലെ ചീറി വന്നത് വെള്ള ഇന്നോവ കാർ; മിന്നായം പോലെ പതിഞ്ഞ ദൃശ്യങ്ങളിലുണ്ടായിരുന്നത് കണ്ണട വച്ച ദിലീപ്; പത്മസരോവരത്തിൽ ദിലീപ് എത്തിയത് പൊലീസ് വന്ന ശേഷം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിലെ പത്മസരോവരത്തിൽ നടൻ ദിലീപും ഉണ്ടായിരുന്നു. റെയ്ഡിന് പൊലീസ് എത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടികിടക്കുന്നു. ഒന്നും ആലോചിക്കാതെ ഒരു പൊലീസുകാരൻ മതിലു ചാടി. അപ്പോൾ കണ്ടത് വീട്ടു ജോലിക്കാരെ. ചാനലുകളിലെ വാർത്ത കേട്ട് ദിലീപിന്റെ സഹോദരി ഓടിയെത്തി. അകത്തേക്ക് പൊലീസ് പൂട്ടു തുറന്നു കയറി. വീട്ടിനുള്ളിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ദിലീപും എത്തി.

ആരെത്തിയാലും വീട്ടിൽ ആരും ഇല്ലെന്ന് തെറ്റിധരിച്ച് പോകാനായിരുന്നു വീട് പുറത്തു നിന്ന് പൂട്ടിയിരുന്നത്. ഈ സാഹചര്യത്തിൽ എത്തിയ ക്രൈംബ്രാഞ്ച് ഗേറ്റ് ചാടി കടന്നു. പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് മനസ്സിലായതോടെ ദിലീപിന്റെ സഹോദരി ഓടിയെത്തി. വാതിൽ തുറന്നു കൊടുത്തു. മതിൽ ചാടി കടന്ന പൊലീസുകാരൻ തന്നെ ജോലിക്കാരെ കണ്ടിരുന്നു. അകത്തേക്ക് പോയി പരിശോധന തുടങ്ങിയപ്പോൾ ദിലീപും എത്തി. ഇന്നോവ കാർ ഓടിച്ച് ദിലീപ് എത്തുകയായിരുന്നു.

ആരും ദിലീപിനെ തിരിച്ചറിഞ്ഞില്ല. കണ്ണടവച്ചായിരുന്നു അതിവേഗം കാറിൽ വീട്ടിനുള്ളിലേക്ക് ദിലീപ് കടന്നത്. ദിലീപിന്റെ സഹോദരനാണ് ഇതെന്നാണ് എല്ലാവരും കരുതിയത്. പിന്നീട് റെയ്ഡിൽ ദിലീപിന്റെ സാന്നിധ്യം ഉണ്ടെന്ന് എസ് പി സമ്മതിച്ചു. ഇതോടെ വീട്ടിനുള്ളിൽ ദിലീപുണ്ടെന്ന അഭ്യൂഹമെത്തി. പിന്നീട് ദൃശ്യ പരിശോധനയിലാണ് വീട്ടിലേക്ക് കാറിൽ പോയത് ദിലീപാണെന്ന് വ്യക്തമായത്.

രണ്ടു പൊലീസുകാരാണ് മതിൽ ചാടിക്കടന്നത്. വാതിൽ പുറത്തു നിന്ന് പൂട്ടി സഹോദരി താക്കാലുമായി പോയി എന്നു വേണം അനുമാനിക്കാൻ. വെള്ളിയാഴ്ച വരെ കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യില്ല. ഹൈക്കോടതിയുടെ ഉത്തരവ് ദിലീപിന് അനുകൂലമായുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിർമ്മാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിലും സഹോദരൻ അനൂപിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയിൽ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകൾ തേടി ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ആലുവയിലെ ദിലീപിന്റെ 'പത്മസരോവരം' എന്ന വീട്ടിൽ പരിശോധന നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP