Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൾസർ സുനിക്കൊപ്പം കെട്ടിപിടിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന അപൂർവ്വ ചിത്രം നടിയെ ആക്രമിച്ച കേസിൽ സംശയ നിഴലിലാക്കി; താനൊരു സിനിമാ നടനെന്നും പലരുമായും ഫോട്ടോ എടുത്തിട്ടുണ്ടെന്നും സമ്മതിച്ച് ദിലീപിനെ കുടുക്കാതെ മൊഴി നൽകിയ പഴയ മിമിക്രി താരം; സിനിമാ നിർമ്മാണവും മീൻ കച്ചവടവുമായി നിറയുന്നതിനിടെ വീണ്ടും പൊലീസ് മൊഴി എടുക്കാൻ വിളിപ്പിക്കുന്നത് ഷംനാ കാസിം കേസിൽ; ധർമ്മജൻ ബോൾഗാട്ടി വീണ്ടും ശ്രദ്ധാ താരം; ബ്ലാക് മെയിൽ കേസിൽ സിനിമയുടെ പങ്ക് കണ്ടെത്താൻ പൊലീസും

പൾസർ സുനിക്കൊപ്പം കെട്ടിപിടിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന അപൂർവ്വ ചിത്രം നടിയെ ആക്രമിച്ച കേസിൽ സംശയ നിഴലിലാക്കി; താനൊരു സിനിമാ നടനെന്നും പലരുമായും ഫോട്ടോ എടുത്തിട്ടുണ്ടെന്നും സമ്മതിച്ച് ദിലീപിനെ കുടുക്കാതെ മൊഴി നൽകിയ പഴയ മിമിക്രി താരം; സിനിമാ നിർമ്മാണവും മീൻ കച്ചവടവുമായി നിറയുന്നതിനിടെ വീണ്ടും പൊലീസ് മൊഴി എടുക്കാൻ വിളിപ്പിക്കുന്നത് ഷംനാ കാസിം കേസിൽ; ധർമ്മജൻ ബോൾഗാട്ടി വീണ്ടും ശ്രദ്ധാ താരം; ബ്ലാക് മെയിൽ കേസിൽ സിനിമയുടെ പങ്ക് കണ്ടെത്താൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപാണ്. പൾസർ സുനിയായിരുന്നു ഈ കേസിലെ ക്വട്ടേഷൻ ഗുണ്ട. ഈ കേസ് ചർച്ചയായപ്പോഴും വെട്ടിലായത് ധർമ്മജൻ ബോർഗാട്ടിയായിരുന്നു. പൾസുനിയുമായി ഈ നടനുള്ള അടുപ്പം അന്നും ചർച്ചായി. ഇതിന് കാരണം പൾസർ സുനിയുടെ തോളിൽ കൈയിട്ട് നടനുമൊത്തുള്ള ചിത്രം പുറത്തു വന്നതായിരുന്നു. പക്ഷേ എങ്ങനെയോ ഈ കേസിൽ നിന്ന് ധർമ്മജൻ രക്ഷപ്പെട്ടു. കേസിൽ സാക്ഷിയായി മാറുന്ന സാഹചര്യത്തിന് അടുത്തു വരെ കാര്യങ്ങളെത്തി. പക്ഷേ തനിക്ക് പൾസറിനെ അറിയില്ലെന്ന് മൊഴി കൊടുത്തു ധർമ്മജൻ രക്ഷപ്പെട്ടു. ഇതേ ധർമ്മജനെയാണ് ഷംനാ കാസിം കേസിലും പൊലീസ് മൊഴി എടുക്കാൻ വിളിപ്പിക്കുന്നത്. ഇതോടെ ഗുണ്ടാ സംഘങ്ങൾക്ക് സിനിമയുമായുള്ള അടുപ്പവും ചർച്ചയിൽ എത്തുകയാണ്.

ദ്വീർഘകാലം സുഹൃത്തുക്കളായിരുന്നവരെ പോലെ കെട്ടിപ്പിടിച്ചാണ് പൾസർ സുനിയും ധർമ്മജനും ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ആധികാരികത നടനും സമ്മതിക്കേണ്ടി വന്നു. നടിയെ ആക്രമിച്ച കേസിലും മൊഴി കൊടുത്തിരുന്നു ധർമ്മജൻ. അതേസമയം, പൾസർ സുനിയുമായി തനിക്ക് യാതൊരു പരിചയവുമില്ലെന്നാണ് ധർമ്മജൻ പറഞ്ഞത്. താനൊരു സിനിമാ നടനാണെന്നും പലരുമായി ഫോട്ടോ എടുത്തിട്ടുണ്ടെന്നും ധർമ്മജൻ പറഞ്ഞു. ഫോട്ടോയെക്കുറിച്ച് ചോദിക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്നും ധർമ്മജൻ വ്യക്തമാക്കിയിരുന്നു. ദിലീപിനെയും നാദിർഷയെയും കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മറുപടി വ്യക്തമാക്കാതിരുന്ന നടൻ, പൊലീസ് തന്നെ ചില ഫോട്ടോകൾ കാണിച്ച് അതെക്കുറിച്ച് ചോദിച്ചതായി പറഞ്ഞു. സുനി താൻ അഭിനയിച്ച സെറ്റുകളിലെത്തിയിട്ടുണ്ടോ എന്നു പൊലീസ് ചോദിച്ചതായും ധർമജൻ പറഞ്ഞിരുന്നു. എന്നാൽ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് ഈ കേസിൽ നിന്നും ധർമ്മജനെ ഒഴിവാക്കി.

മിമിക്രി വേദികളിലൂടെ മിനിസ്‌ക്രീനിലേക്കും അവിടെ നിന്നും സിനിമയിലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. സ്വന്തമായി ഫിഷ്മാർട്ട് ശൃംഘല നിർമ്മിച്ച് ധർമ്മജൻ അടുത്തിടെ ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഇപ്പോൾ വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നിത്യ ഹരിത നായകൻ എന്ന സിനിമയുടെ നിർമ്മാണവും ധർമ്മജനാണ് നിർവഹിച്ചത്. സിനിമ ചെയ്തതിന് ശേഷം താൻ ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് താരം വെളിപ്പെടുത്തകയും ചെയ്തിരുന്നു. നിർമ്മാതാവാൻ മാത്രമുള്ള പണം തന്റെ കയ്യിൽ ഉണ്ടായിരുന്നോയെന്നും നടൻ ദിലീപാണോ യഥാർത്ഥ നിർമ്മാതാവെന്നുമുള്ള ചോദ്യങ്ങൾ ധർമ്മജന് നേരെ ഉയർന്നിരുന്നു. ഒരിക്കലും അല്ല കേട്ടോ എന്നായിരുന്നു ധർമ്മജന്റെ മറുപടി.

'ഇത്തരം ചോദ്യങ്ങൾ കുറേ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിർമ്മാതാവ്, ധർമജൻ ഒരു ബിനാമിയാണോ എന്നൊക്കെയാണ് മിക്കവരും ചോദിക്കുക. ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാൻ പോലും വഴിയില്ല. നിർമ്മാതാവായത് വലിയ കാശായതുകൊണ്ടൊന്നുമല്ല. രണ്ടു നല്ല സുഹൃത്തുക്കൾ കാശുമുടക്കാൻ വന്നു, ഒപ്പം ഞാനും കാശുമുടക്കി. കാശുമുടക്കാത്ത നിർമ്മാതാവല്ല, നല്ല വേദനയുള്ള നിർമ്മാതാവാണ്. സിനിമ നിങ്ങൾ കണ്ട് തിയറ്ററിൽ പോയി വിജയപ്പിച്ചാലേ എനിക്കു മുടക്കിയ കാശ് തിരിച്ചുകിട്ടൂ. ഇനിയൊരു സിനിമ ചെയ്യണമെങ്കിൽ നിങ്ങൾ തരുന്ന പ്രോത്സാഹനത്തിലൂടെയേ കഴിയൂ. ഞാൻ വലിയ കോടീശ്വരനാകാൻ വേണ്ടിയൊന്നുമല്ല സിനിമ നിർമ്മിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ടുവരാൻ വേണ്ടിയാണ്.-ഇതായിരുന്നു ധർമ്മജന്റെ പ്രതികരണം.

ഒരു നല്ല സിനിമ നടക്കാതെ പോകരുത് എന്ന ചിന്തയിലാണ് ഈ സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനനൊന്നുമല്ല. സിനിമയിൽനിന്നും മിമിക്രിയിൽനിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യിൽ ഉള്ളത്. മാത്രമല്ല, ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു. നിർമ്മാതാവ് എന്ന നിലയിൽ എനിക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു, എന്നേക്കാൾ ചിലപ്പോൾ സംവിധായകനാകും കൂടുതൽ ടെൻഷൻ അടിച്ചത്. സുഹൃത്ത് പിഷാരടിയെ നായകനാക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഞാൻ ഉണ്ടാക്കിയ കാശ് എനിക്കു നശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണെന്നും' ധർമ്മജൻ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. താൻ കോൺഗ്രസുകാരനെന്ന് ധർമ്മജൻ പറഞ്ഞതും വലിയ ചർച്ചകൾക്ക് ഇടനൽകി.

കുമാരൻ - മാധവി ദമ്പതികളുടെ മകനായി കൊച്ചിയിലെ മുളവുകാട് എന്ന സ്ഥലത്ത് ജനിച്ച ധർമ്മജൻ മുളവുകാട് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മിമിക്രിയിലൂടെയായിരുന്നു ധർമ്മജന്റെ തുടക്കം. നിരവധി വേദികളിൽ സ്‌കിറ്റുകൾ അവതരിപ്പിച്ചു. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേൾസ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകനായതോടെയാണ് ധർമ്മജൻ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പിന്നീട് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലെ പ്രധാന താരമായി മുകേഷിനോടും പിഷാരടിയോടുമൊപ്പം ധർമ്മജൻ നിറഞ്ഞു നിന്നു.

ധർമ്മജന്റെ സിനിമയിലേയ്ക്കുള്ള പ്രവേശനം 2008-ൽ ആണ്ടവൻ എന്ന ചിത്രത്തിലൂടെയാണ്. രണ്ടാമത്തെ സിനിമ 2010-ൽ ഇറങ്ങിയ പാപ്പി അപ്പച്ചാ ആയിരുന്നു. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ ധർമ്മജൻ വലിയ ജനപ്രീതി നേടി. ധർമ്മജൻ അഭിനയിച്ച വേഷങ്ങളെല്ലാം ഹാസ്യപ്രധാനങ്ങളായിരുന്നു. നിത്യ ഹരിത നായകൻ, സർവ്വകലാശാല എന്നീ സിനിമകളിൽ ധർമ്മജൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളിൽ ധർമ്മജൻ ബോൾഗാട്ടി അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ സിനിമയുമായി ഏറെ അടുത്ത് നിൽക്കുന്ന നടനാണ് ധർമ്മജൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP