Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടാം ക്ലാസുമുതൽ തുടങ്ങിയ ശല്യം; മൊബൈൽ ഫോൺ നിരസിച്ചതോടെ പ്രശ്‌നങ്ങൾ കൂടിയപ്പോൾ പൊലീസിൽ പരാതി നൽകി; മേലിൽ കാണരുതെന്ന് താക്കീത് ചെയ്തിട്ടും സ്‌കൂളിലും ട്യൂഷൻ ക്ലാസിലുമെത്തി പ്രശ്‌നമുണ്ടാക്കി; കലി പൂണ്ടി കാക്കനാട്ട് എത്തി അമ്മ വാക്കേറ്റത്തിൽ ഏർപ്പെട്ടതോടെ വൈരാഗ്യം കൂടി; അർദ്ധ രാത്രി മുറ്റത്ത് വച്ച് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് വാതിൽ തട്ടിയത് ദേവികയെ കത്തിച്ച് ആത്മഹത്യ ചെയ്യാൻ തന്നെ; അത്താണിയിലെ പ്രണയപ്പകയിൽ പ്രതി പെയിന്റർ മിഥുൻ മാത്രം

എട്ടാം ക്ലാസുമുതൽ തുടങ്ങിയ ശല്യം; മൊബൈൽ ഫോൺ നിരസിച്ചതോടെ പ്രശ്‌നങ്ങൾ കൂടിയപ്പോൾ പൊലീസിൽ പരാതി നൽകി; മേലിൽ കാണരുതെന്ന് താക്കീത് ചെയ്തിട്ടും സ്‌കൂളിലും ട്യൂഷൻ ക്ലാസിലുമെത്തി പ്രശ്‌നമുണ്ടാക്കി; കലി പൂണ്ടി കാക്കനാട്ട് എത്തി അമ്മ വാക്കേറ്റത്തിൽ ഏർപ്പെട്ടതോടെ വൈരാഗ്യം കൂടി; അർദ്ധ രാത്രി മുറ്റത്ത് വച്ച് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് വാതിൽ തട്ടിയത് ദേവികയെ കത്തിച്ച് ആത്മഹത്യ ചെയ്യാൻ തന്നെ; അത്താണിയിലെ പ്രണയപ്പകയിൽ പ്രതി പെയിന്റർ മിഥുൻ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം കാക്കനാട് പതിനേഴ് വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചന. കഴിഞ്ഞ ശനിയാഴ്ച യുവാവ് നൽകിയ മൊബൈൽ ഫോൺ പെൺകുട്ടി നിരസിച്ചതോടെയാണ് ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് കാക്കനാട് അത്താണിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവികയെ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം മിഥുൻ ആത്മഹത്യയും ചെയ്തു.

കൊല്ലപ്പെട്ട ദേവികയും മിഥുനും തമ്മിൽ അടുപ്പത്തിലായിരുന്ന വിവരം അയൽ വാസികളും സുഹൃത്തുക്കളും അറിയുന്നത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. ആരോടും അധികം തുറന്ന് സംസാരിക്കാത്ത പ്രകൃതമായിരുന്നു കൊല്ലപ്പെട്ട ദേവികയുടേത്. എന്നാൽ മിഥുന്റെ ഭാഗത്ത് നിന്ന് ഭീഷണി രൂക്ഷമായതോടെയാണ് സുഹൃത്തുക്കളോട് ദേവിക കാര്യങ്ങൾ തുറന്ന് പറഞ്ഞു. എന്നാൽ അന്ന് രാത്രിയിൽ ക്രൂരതയും സംഭവിച്ചു. കഴിഞ്ഞ ശനിയാഴ്ച ദേവികയ്ക്ക് നൽകാനായി മൊബൈൽ ഫോണുമായി മിഥുൻ എത്തിയിരുന്നു.

എന്നാൽ ഫോൺ സ്വീകരിക്കാൻ ദേവിക തയ്യാറായില്ല. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. താൻ ആത്മഹത്യ ചെയ്യുമെന്ന് മിഥുൻ പലതവണ കൂട്ടുകാരോടും മറ്റും പറഞ്ഞിരുന്നു. ദേവികയുടെ അമ്മയുമായി വാക്കു തർക്കം ഉണ്ടായതിന് ശേഷം മിഥുൻ അസ്വസ്ഥനായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുക്കൾ പറയുന്നു. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് മിഥുൻ പലരോടും പറഞ്ഞിരുന്നു. ദേവികയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുറച്ചാണ് മിഥുൻ ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തിയതും. പെൺകുട്ടിക്കൊപ്പം പ്രതിയും മരിച്ചതോടെ കേസന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

മകളെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് ദേവികയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ എട്ടിന് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. അകന്ന ബന്ധുകൂടിയായ മിഥുൻ ശല്യപ്പെടുത്തുന്ന വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ദേവികയുടെ അമ്മ കാക്കനാട് എത്തി കഴിഞ്ഞ ദിവസം മിഥുനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നതായി പറയുന്നു. ദേവികയുടെ സ്‌കൂളിലും, ട്യൂഷൻ സെന്ററിലും എത്തി മിഥുൻ നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. എട്ടാം ക്ലാസ് മുതൽ മിഥുൻ ദേവികയുടെ പിറകെ നടക്കുകയാണ്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരു വീട്ടുകാരേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, മേലിൽ ദേവികയെ കാണാനും ശല്യം ചെയ്യാനും പാടില്ലെന്ന് നിർദ്ദേശിച്ച് മിഥുനെ പറഞ്ഞയക്കുകയുമായിരുന്നു.

ഇരു വീട്ടുകാരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്‌നം പറഞ്ഞ് തീർത്തിരുന്നതായി തൃക്കാക്കര എ.സി.പി. പറഞ്ഞു. ഇതിനുശേഷം ബുധനാഴ്ച പകൽ ദേവികയെ കാണാൻ മിഥുൻ സ്‌കൂളിലുമെത്തിയിരുന്നു. പ്രണയാഭ്യർഥനയുമായാണ് മിഥുൻ സ്‌കൂളിലുമെത്തിയതെന്ന് പൊലീസ് പറഞ്ഞു.പിന്നീട് ദേവിക പഠിക്കുന്ന ട്യൂഷൻ ക്ലാസിലും ഇയാൾ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി മിഥുൻ അത്താണിയിലെ വീട്ടിലെത്തി ദേവികയെ തീ കൊളുത്തിയത്. പെട്രോളിൽ നനഞ്ഞ് കുതിർന്നാണ് ദേവികയുടെ വീട്ടിലേക്ക് മിഥുൻ എത്തിയത്. മകളുടെ ദേഹത്തേക്ക് പെട്രോളാണ് ഒഴിക്കുന്നതെന്ന് വ്യക്തമായതോടെ വേഗം പുറത്തേക്ക് ഓടാൻ അമ്മ ദേവികയോട് പറഞ്ഞു. ഇളയ മകളുമായി അമ്മ പുറത്തേക്ക് ഓടിയെങ്കിലും ദേവികയെ പിടിച്ചു നിർത്തി മിഥുൻ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടുകാരെയെല്ലാം കൊല്ലാൻ ലക്ഷ്യമിട്ടാണ് മിഥുൻ എത്തിയതെന്ന് ദേവികയുടെ അമ്മ പറഞ്ഞിരുന്നു. മാതാപിതാക്കളുടെ ദേഹത്തേക്കും മിഥുൻ പെട്രോൾ ഒഴിച്ചിരുന്നു.

എറണാകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥിനിയായിരുന്നു ദേവിക. ക്ലാസ് ലീഡറായിരുന്ന ദേവിക പഠനത്തിലും മിടുക്കിയാണ്. മകളെ രക്ഷിക്കാൻ ശ്രമിക്കവേ പൊള്ളലേറ്റ ഷാലനും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അത്താണിയിൽ ദേവികയുടെ വീട്ടിലെത്തിയ മിഥുൻ മുറ്റത്തുവെച്ച് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ചിട്ടാണ് വീട്ടുകാരെ വിളിച്ചുണർത്തിയതെന്ന് കരുതുന്നു. ഷാലനാണ് വാതിൽ തുറന്നത്. പിന്നാലെ എത്തിയ ദേവികയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മിഥുന്റെ ശരീരത്തിലേക്കും തീ പടർന്നു.

തീ ആളിപ്പടർന്നതോടെ ദേവികയുടെ അമ്മ മോളി ഇളയ കുട്ടി ദേവകിയെയും കൊണ്ട് മുറ്റത്തേക്ക് ഓടി. മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷാലന്റെ വയറിലാണ് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയത്. ഉദയ ആണ് മിഥുന്റെ അമ്മ. സഹോദരി: ശ്രുതി. പെയിന്റിങ് തൊഴിലാളിയായിരുന്നു.അപ്പോഴേക്കും ദേവിക മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP