Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എട്ടിന് പകരം പത്തു മണിക്കൂർ ജോലി ചെയ്ത് വീട്ടിലെത്തി; രാത്രിയിൽ വീണ്ടും ജോലി ചെയ്യാൻ ആവശ്യം; വീണ്ടും ഡ്യൂട്ടിക്കിറങ്ങവേ കുഴഞ്ഞു വീണു മരിച്ചു: കോന്നിയിലെ ഡെപ്യൂട്ടി തഹസിൽദാരുടെ മരണം ഡെപ്യൂട്ടി കലക്ടറുടെ പീഡനം മൂലമെന്ന് ആരോപണം

എട്ടിന് പകരം പത്തു മണിക്കൂർ ജോലി ചെയ്ത് വീട്ടിലെത്തി; രാത്രിയിൽ വീണ്ടും ജോലി ചെയ്യാൻ ആവശ്യം; വീണ്ടും ഡ്യൂട്ടിക്കിറങ്ങവേ കുഴഞ്ഞു വീണു മരിച്ചു: കോന്നിയിലെ ഡെപ്യൂട്ടി തഹസിൽദാരുടെ മരണം ഡെപ്യൂട്ടി കലക്ടറുടെ പീഡനം മൂലമെന്ന് ആരോപണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അമിതജോലി ഭാരം മൂലം ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു. ഡെപ്യൂട്ടി കലക്ടറുടെ പീഡനം മൂലമെന്ന് ആരോപണം. കോന്നി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ ജി ജയകുമാർ (55) ആണ് മരിച്ചത്. നിശ്ചയിച്ചു നൽകിയ ഡ്യുട്ടിസമയം കഴിഞ്ഞും മണിക്കൂറുകൾ ജോലി ചെയ്തു വീട്ടിലെത്തിയ ജയകുമാറിനെ രാത്രിയിൽ വീണ്ടും ജോലിക്ക് അയച്ച് ഡെപ്യൂട്ടി കലക്ടർ ആണ് മരണത്തിന് ഉത്തരവാദിയെന്ന ആരോപണവുമായി വിവിധ സർവീസ് സംഘടനകൾ രംഗത്തു വന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴരയോടെയാണ് കലഞ്ഞൂരിലെ വസതിയിലേക്ക് ജയകുമാർ മടങ്ങിയത്. ഇതിനിടെ വിളിച്ച ഡെപ്യൂട്ടി കലക്ടർ രാത്രിയിൽ പോസ്റ്ററുകൾ നീക്കുന്ന ഡ്യൂട്ടി കൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഇലക്ഷൻ കമ്മിഷന്റെ മൊബൈൽ ആപ്പിൽ വന്ന പരാതി പ്രകാരമാണ് ഇത് നീക്കാൻ ആവശ്യപ്പെട്ടത്.

ആപ്പിൽ പരാതി വന്നാൽ വന്നാൽ 100 മിനിറ്റിനകം നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ഹൃദയ സംബന്ധമായ അസുഖമുള്ള ജയകുമാർ ബുദ്ധിമുട്ടുകൾ ഡെപ്യൂട്ടി കലക്ടറെ അറിയിച്ചു. എന്നാൽ, അദ്ദേഹം ഇത് കേൾക്കാതെ നിർബന്ധിതമായി ഡ്യൂട്ടിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് പരുഷമായി സംസാരിച്ചതായി സഹജീവനക്കാർ പറയുന്നു. എട്ട് മണിയോടെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ രക്തസമ്മർദം വർധിച്ച് കുഴഞ്ഞു വീണു. തുടർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ വച്ച് മരിച്ചു.

എട്ട് മണിക്കൂറിന് പകരം പത്തു മണിക്കൂർ ഡ്യൂട്ടി ചെയ്ത് മടങ്ങിയ ജയകുമാറിനോട് ഡെപ്യൂട്ടി കലക്ടർ നടത്തിയ പരാമർശങ്ങളാണ് രക്തസമ്മർദം വർധിക്കാൻ കാരണമെന്നും ജീവനക്കാർ ആരോപിക്കുന്നു. തിരുവല്ലയിൽ ആർഡിഒ ആയിരിക്കേ മോശം പെരുമാറ്റത്തിന് തിരുവനന്തപുരം ഐഎൻഡിഎം ട്രെയിനിങ് സെൻട്രലിൽ ആയിരുന്ന ഡെപ്യൂട്ടി കലക്ടർ ഇലക്ഷനോടനുബന്ധിച്ചാണ് വീണ്ടും എത്തിയതെന്ന് പറയപ്പെടുന്നു. ഇതു സംബന്ധിച്ച് താലൂക്ക് ഓഫീസിലെ ജീവനക്കാർ ജില്ലാ കലക്ടറെ നേരിട്ട് കണ്ട് പരാതി നൽകും. മൃതദേഹം കോന്നി, കോഴഞ്ചേരി താലൂക്ക് ഓഫീസുകളിൽ പൊതുദർശനത്തിന് വച്ച ശേഷം കോഴഞ്ചേരി അയിരൂരിലെ കുടുംബവീട്ടിൽ സംസ്‌കരിച്ചു. ഭാര്യ: ഗീത. മക്കൾ: അഖില, അപർണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP