Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു; എസ്ഐക്കെതിരെ വകുപ്പ് തല നടപടി

പ്രവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു; എസ്ഐക്കെതിരെ വകുപ്പ് തല നടപടി

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: പ്രവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച എസ്‌ഐക്കെതിരെ വകുപ്പുതല നടപടി. ചക്കരക്കൽ മുൻ എസ്‌ഐ പി. ബിജുവിന്റെ ഒരു വർഷത്തെ പ്രമോഷനടക്കം തടഞ്ഞാണ് ഉത്തരമേഖല ഐ.ജി അശോക് യാദവ് ഉത്തരവിറക്കിയത്. കതിരൂർ സ്വദേശിയായ വി.കെ. താജുദ്ദീനെ മോഷണ കുറ്റം ആരോപിച്ച് 54 ദിവസം ജയിലിലിട്ട സംഭവത്തിലാണ് നടപടി.

2018 ജുലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. വഴിയാത്രക്കാരിയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തി സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ടെന്നായിരുന്നു താജുദ്ദീനെതിരെ പൊലീസ് ചുമത്തിയ കേസ്. എസ്‌ഐ പി. ബിജുവാണ് കേസെടുത്തത്. നിരപരാധിയായ പ്രവാസി യുവാവിന്റെ മേൽ പൊലീസ്​ കേസ്​ ​കെട്ടിച്ചമക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയർന്നപ്പോൾ കണ്ണൂർ ഡിവൈ.എസ്‌പി പി.പി. സദാനന്ദൻ കേസന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാർഥ പ്രതി വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്​റ്റ്​ ചെയ്യുകയുമുണ്ടായി. ഇതോടെ എസ്‌ഐക്കെതിരേ വിവിധ രാഷ്​ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

മനുഷ്യാവകാശ കമീഷനും പ്രശ്‌നത്തിൽ ഇടപെട്ട് നിജസ്ഥിതി തേടി. പിന്നീട് ജയിൽ മോചിതനായ താജുദ്ദീൻ തന്നെ കള്ളക്കേസിൽ കുടുക്കിയ എസ്‌ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനും 1.40 കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് താജുദ്ദീൻ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വകുപ്പുതല നടപടിക്കു പുറമെ എസ്‌ഐക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് താജുദ്ദീൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

നേരത്തെ, വകുപ്പുതല നടപടിയുടെ ഭാഗമായി എസ്‌ഐ ബിജുവിനെ സ്ഥലം മാറ്റിയിരുന്നു. കണ്ണൂർ റേഞ്ച് െഡപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറൽ നൽകിയ ആ ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ പരാതി നൽകി. പിന്നോക്ക സമുദായ ക്ഷേമ സമിതി മുമ്പാകെ ഹർജി സമർപ്പിക്കുകയും ചെയ്​തു. നടപടിക്കെതിരെ എസ്‌ഐ ബിജുവും അപ്പീൽ സമർപ്പിച്ചു. എന്നാൽ എസ്‌ഐയുടെ അപ്പീൽ എതിർത്താണ് ഐ.ജി ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്. വിഷയത്തിൽ വിശദീകരണം നൽകാനായി 60 ദിവസം സമയം മേലുദ്യോഗസ്ഥൻ എസ്‌ഐക്ക് അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP