Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിലെ സർക്കാർ മുദ്ര ദുരൂഹം; വിവാദ വനിത ഒരേ സമയം ജോലി ചെയ്തത് യുഎഇ കോൺസുലേറ്റിലും രണ്ടു സർക്കാർ സ്ഥാപനങ്ങളിലും; പിഡബ്ല്യുസിയെ സർക്കാർ കൺസൾട്ടന്റന്റ് ആക്കിയതിലും വൻ തുക നൽകിയതിനും പിന്നിലും മണക്കുന്നത് അഴിമതി തന്നെ; ഐടിവകുപ്പിലും ഐ,റ്റി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിലും നടക്കുന്നത് ക്രമക്കേടും വഴിവിട്ട നിയമനങ്ങളും; മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു വിജിലൻസിന് യുഡിഎഫ് നേതാവിന്റെ പരാതി

സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിലെ സർക്കാർ മുദ്ര ദുരൂഹം; വിവാദ വനിത ഒരേ സമയം ജോലി ചെയ്തത് യുഎഇ കോൺസുലേറ്റിലും രണ്ടു സർക്കാർ സ്ഥാപനങ്ങളിലും; പിഡബ്ല്യുസിയെ സർക്കാർ കൺസൾട്ടന്റന്റ് ആക്കിയതിലും വൻ തുക നൽകിയതിനും പിന്നിലും മണക്കുന്നത് അഴിമതി തന്നെ; ഐടിവകുപ്പിലും ഐ,റ്റി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിലും നടക്കുന്നത് ക്രമക്കേടും വഴിവിട്ട നിയമനങ്ങളും; മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു വിജിലൻസിന് യുഡിഎഫ് നേതാവിന്റെ പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: സ്റ്റേറ്റ് ഐടി വകുപ്പിലും കേരള സ്റ്റേറ്റ് ഐ,റ്റി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിലും നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും സ്വജനപക്ഷപാതവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലൻസിൽ പരാതി. യുഡിഎഫ് നേതാവായ വി.എഎസ്.മനോജ്കുമാറാണ് സ്വപ്നയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. വ്യാജബിരുദ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന കെഎസ്‌ഐടിഎല്ലിലും സ്‌പേസ് പാർക്കിലുമായി നിയമനങ്ങൾ നേടിയത്. സ്വപ്ന സ്വർണക്കടത്ത് കേസിലെ പ്രതിയാവുകയും മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ സംശയനിഴലിലാവുകയും ചെയ്തതോടെയാണ് നിയമനങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മനോജ്കുമാർ പരാതി നൽകിയത്.

സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ സർക്കാർ മുദ്ര വന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടക്കാത്തത് ദുരൂഹമാണെന്ന് മനോജ്കുമാർ മറുനാടനോട് പറഞ്ഞു. സ്‌പേസ് പാർക്കിൽ ജോലി ചെയ്യുന്ന ആൾ എങ്ങനെയാണ് സയൻസ് കോൺക്ലെവ് സംഘാടകയാകുന്നത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നത് യുഎഇ കോൺസുലെറ്റിന്റെ പ്രതിനിധിയാണെന്നും പറയുന്നുണ്ട്. ഒരേ സമയം മൂന്നിടങ്ങളിലാണ് സ്വപ്ന ജോലി ചെയ്തത്. നിയമനങ്ങളിൽ എല്ലാം ക്രമക്കേടുകളാണ് തെളിഞ്ഞു കാണുന്നത്. ബിരുദ സർട്ടിഫിക്കറ്റ് സ്വപ്ന നൽകിയപ്പോൾ അതും സർക്കാർ തലത്തിൽ പരിശോധന നടന്നില്ല. പിഡബ്ല്യുസിയെ സർക്കാർ കൺസൽട്ടനട്ട് ആക്കിയ രീതിയിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. പിഡബ്ല്യുസിക്ക് വൻ തുകയാണ് സർക്കാർ നൽകിയത്. ഇത്ര തുക നൽകേണ്ടതുണ്ടായിരുന്നോ എന്ന് സർക്കാർ തലത്തിൽ പരിശോധനയും നടന്നിട്ടില്ല. ഏതൊക്കെ അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്- വിശദമായ അന്വേഷണം വരണം-മനോജ് കുമാർ പറയുന്നു.

2016 ജൂൺ മുതൽ ഐടി വകുപ്പിലും, ഈ വകുപ്പിന് കീഴിൽ വരുന്ന കെഎസ്‌ഐടിഐഎല്ലിലും സ്പേസ് പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിരവധി നിയമനങ്ങൾ ഐ.റ്റി വകുപ്പിനു കീഴിലുള്ള സ്ഥാപങ്ങളിൽ നടന്നു എന്നതിന് തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. സ്പേസ് പാർക്ക് എന്ന സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള പ്രോജെക്ടിൽ സ്വപ്ന സുരേഷ് എന്ന വ്യക്തിയെ നിയമിക്കുകയും പുറത്താക്കുകയും ചെയ്ത നടപടികൾ അത്യന്തം ദുരൂഹമാണ് .ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണത്തിലാണ് ഇത്തരം വസ്തുതകൾ പൊതുസമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായ തരത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ പോലെയും, വിഷൻ ടെക്നോളജി&സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള സ്ഥാപനങ്ങളുമായി ഏർപ്പെട്ട കരാറുകളും പ്രവർത്തികളും നിയമനങ്ങളിലും വിജിലൻസ് അന്വേഷണം വേണം-പരാതിയിൽ ആവശ്യപ്പെടുന്നു.

11.07.2017-ലിറങ്ങിയ ഉത്തരവുപ്രകാരം ഇൻഫോപാർക്കിലും, ടെക്നോപാർക്കിലും നിയമതിരായിരുന്നഅഞ്ച് ജീവനക്കാരെ കെഎസ്‌ഐടിഎല്ലിൽ മാറ്റി നിയമിച്ചത് വ്യവസ്ഥാപിത രീതിയിലല്ല. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെയാണ് റോഷ്നി, മഹേഷ്, ശ്രീകേഷ്, അൻസാജ്, ശ്രീജിത്ത് എന്നീ ജീവനക്കാരെ മാറ്റി നിയമിച്ചിരിക്കുന്നത്. ഈ അഞ്ചുപേർക്കും വഴിവിട്ട് ഉയർന്ന ശമ്പളവും തസ്തികയും നൽകുവാൻ വേണ്ടിയാണ് അവരുടെ മാതൃ സ്ഥാപനങ്ങളിൽ നിന്നും കെഎസ്‌ഐടിഎല്ലിലേക്ക് മാറ്റി നിയമനം നൽകിയത്. മാതൃ സ്ഥാപങ്ങളിൽ നിലവിൽ അവർക്കു ലഭിക്കേണ്ടിയിരുന്ന ശമ്പളത്തേക്കാളും വളരെ ഉയർന്ന ശമ്പളമാണ് ഇപ്പോൾ നൽകുന്നത്. തീർത്തും സുതാര്യമല്ലാതെ, മാനദണ്ഡങ്ങൾ ഒന്നും നിശ്ചയിക്കാതെയാണ് ഈ നിയമനങ്ങൾ നടന്നിട്ടുള്ളത്. നിയമനങ്ങൾ ചട്ടപ്രകാരമല്ലാത്തതും,ക്രമവിരുദ്ധവുമാണ്. ഇതിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. 2016 ജൂൺമുതൽ ഈ സ്ഥാപനത്തിലും അനുബന്ധ പ്രോജക്ടുകളിലും നടന്ന നിയമനങ്ങൾ യോഗ്യതയും, പരിചയവും ഒന്നും നിശ്ചയിക്കാതെയുമാണ് നടന്നിട്ടുള്ളത്.

യോഗ്യതകൾ നിശ്ചയിച്ചിരുന്ന തസ്തികളിൽപോലും ഇവയൊക്കെ കാറ്റിൽ പറത്തിയാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഉന്നതർക്ക് താത്പര്യമുള്ള വ്യക്തികളെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിക്കുന്നതിനും, അതുപോലെ മറ്റു ക്രമക്കേടുകൾ നടത്തുന്നതിനും മറയാക്കുവാനായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ പോലെയും, വിഷൻ ടെക്നോളജി&സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള കൺസൾട്ടൻസികളെ നിയമിച്ചിരുന്നത്. കെഎസ്‌ഐടിഎല്ലിൽ നിരവധി വാഹനങ്ങൾ വാടകയ്‌ക്കെടുത്തിരുന്നതായി അറിയുന്നു. ചട്ടപ്രകാരമല്ലാതെയാണ് വാഹനങ്ങൾ വാടകക്ക് ലഭ്യമാക്കിയത്. കരാർ ജീവനക്കാർക്കുൾപ്പടെ നിരവധി പേർക്ക് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനമനുവദിച്ചിരുന്നു. കെഎസ്‌ഐടിഎൽ നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാണ്. പൊതുഖജനാവ് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു ഐ.റ്റി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും. മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന് ഇക്കാര്യങ്ങളിൽ പങ്കുണ്ട്. 2016 ജൂൺ മുതൽ കെഎസ്‌ഐടിഎല്ലിലും അനുബന്ധ പ്രോജക്ടുകളിലും നടന്ന എല്ലാ നിയമനങ്ങളിലും നടത്തിപ്പിലും വൻക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ ഐടി വകുപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണം. ഇതാണ് പരാതിയിൽ പറയുന്നത്. മനോജ് കുമാർ നൽകിയ പരാതി ഇങ്ങനെ:

ദ ഡയറക്ടർ
വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ
തിരുവനന്തപുരം

വിഷയം: 2016 ജൂൺ മുതൽ സംസ്ഥാന ഐ.റ്റി . വകുപ്പിലും, അതിനു കീഴിൽ വരുന്ന കേരള സ്റ്റേറ്റ് ഐ,റ്റി .ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനത്തിൽ നടന്ന അഴിമതിയും,അധികാര ദുർവിനിയോഗവും, സ്വജനപക്ഷപാതവും അന്വേഷിച്ചു നിയമ നടപടികൾ സ്വീകരിക്കുവാനുള്ള അപേക്ഷ

സംസ്ഥാന ഐ.റ്റി . വകുപ്പിലും, ഈ വകുപ്പിന് കീഴിൽ വരുന്ന കേരള സ്റ്റേറ്റ് ഐ,റ്റി . ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) തുടങ്ങിയ സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾക്കുമെതിരെ പലതരത്തിലുള്ള പരാതികൾ പൊതുസമൂഹത്തിനു മുൻപിൽ നിലനിൽക്കുന്നു. ഈ സ്ഥാപനത്തിൽ പല തരത്തിലുള്ള അഴിമതിയും,അധികാര ദുർവിനിയോഗവും , സ്വജനപക്ഷപാതവും നടന്നതായി ഉറച്ച് വിശ്വസിക്കുന്നു. 2016 ജൂൺ മുതൽ സംസ്ഥാന ഐ.റ്റി . വകുപ്പിലും, ഈ വകുപ്പിന് കീഴിൽ വരുന്ന KSITIL, സ്പേസ് പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. യോഗ്യത മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിരവധി നിയമനങ്ങൾ ഐ.റ്റി .വകുപ്പിനു കീഴിലുള്ള സ്ഥാപങ്ങളിൽ നടന്നു എന്നതിന് തെളിവുകൾ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. സ്പേസ് പാർക്ക് എന്ന സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള പ്രോജെക്ടിൽ സ്വപ്ന സുരേഷ് എന്ന വ്യക്തിയെ നിയമിക്കുകയും പുറത്താക്കുകയും ചെയ്ത നടപടികൾ അത്യന്തം ദുരൂഹമാണ് .ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണത്തിലാണ് ഇത്തരം വസ്തുതകൾ പൊതുസമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായ തരത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ (PWC) പോലെയും, വിഷൻ ടെക്നോളജി & സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള സ്ഥാപനങ്ങളുമായി ഏർപ്പെട്ട കരാറുകളും പ്രവർത്തികളും നിയമനങ്ങളും വിജിലൻസ് അന്വേഷിച്ചു ക്രമക്കേടുകൾ പുറത്തു കൊണ്ട് വരേണ്ടതും നിയമ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. 11. 07. 2017 ലിറങ്ങിയ ഉത്തരവുപ്രകാരം ഇൻഫോപാർക്കിലും, ടെക്നോപാർക്കിലും നിയമതിരായിരുന്ന 5 ജീവനക്കാരെ KSITIL ൽ മാറ്റി നിയമിച്ചത് വ്യവസ്ഥാപിത രീതിയിലല്ല. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെയാണ് ശ്രീമതി റോഷ്നി. ശ്രീ മഹേഷ്, ശ്രീകേഷ്, അൻസാജ്, ശ്രീജിത്ത് എന്നീ 5 ജീവനക്കാരെ മാറ്റി നിയമിച്ചിരിക്കുന്നത്.

മേൽ സൂചിപ്പിച്ച അഞ്ചുപേർക്കും വഴിവിട്ട് ഉയർന്ന ശമ്പളവും തസ്തികയും നൽകുവാൻ വേണ്ടിയാണ് അവരുടെ മാതൃ സ്ഥാപനങ്ങളിൽ നിന്നും KSITIL ലേക്ക് മാറ്റി നിയമനം നൽകിയത്. മാതൃ സ്ഥാപങ്ങളിൽ നിലവിൽ അവർക്കു ലഭിക്കേണ്ടിയിരുന്ന ശമ്പളത്തേക്കാളും വളരെ ഉയർന്ന ശമ്പളമാണ് KSITIL എന്ന സ്ഥാപനത്തിൽ നിന്നും അവർക്ക് ഇപ്പോൾ നൽകുന്നത്. തീർത്തും സുതാര്യമല്ലാതെ, മാനദണ്ഡങ്ങൾ ഒന്നും നിശ്ചയിക്കാതെയാണ് KSITIL ൽ ഈ നിയമനങ്ങൾ നടന്നിട്ടുള്ളത്. ഈ നിയമനങ്ങൾ ചട്ടപ്രകാരമല്ലാത്തതും,ക്രമവിരുദ്ധവുമാണ്. ഇതിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ട്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകൾ പരിശോധനക്കായി പരാതിയോടൊപ്പം ഹാജരാക്കുന്നു.

മേൽസൂചിപ്പിച്ചവ കൂടാതെ ഒട്ടനവധി നിയമനങ്ങൾ KSITIL എന്ന സ്ഥാപനത്തിലും അതിനോടനുമ്പന്ധിച്ച് ഉള്ള വിവിധങ്ങളായ പ്രോജക്ടുകളിലും നടന്നിട്ടുണ്ട്. 2016 ജൂൺ മാസം തൊട്ട് ഈ സ്ഥാപനത്തിലും അനുബന്ധ പ്രോജക്ടുകളിലും നടന്ന നിയമനങ്ങൾ യോഗ്യതയും, പരിചയവും ഒന്നും നിശ്ചയിക്കാതെയുമാണ് നടന്നിട്ടുള്ളത്. യോഗ്യതകൾ നിശ്ചയിച്ചിരുന്ന തസ്തികളിൽപോലും അവയൊക്കെ കാറ്റിൽ പറത്തിയാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഉന്നതർക്ക് താത്പര്യമുള്ള വ്യക്തികളെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിക്കുന്നതിനും, അതുപോലെ മറ്റു ക്രമക്കേടുകൾ നടത്തുന്നതിനും മറയാക്കുവാനായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ (PWC) പോലെയും, വിഷൻ ടെക്നോളജി & സ്റ്റാഫിങ് സൊല്യൂഷൻസ് പോലെയുള്ള കൺസൾട്ടൻസികളെ നിയമിച്ചിരുന്നത്.

അതുപോലെ KSITIL എന്ന സ്ഥാപനത്തിൽ നിരവധി വാഹനങ്ങൾ വാടകയ്‌ക്കെടുത്തിരുന്നതായി അറിയുന്നു. ചട്ടപ്രകാരമല്ലാതെയാണ് വാഹങ്ങൾ വാടകക്ക് ലഭ്യമാക്കിയത്. കരാർ ജീവനക്കാർക്കുൾപ്പടെ നിരവധി പേർക്ക് യാതൊരുരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനമനുവദിച്ചിരുന്നു. മേൽസൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും KSITIL എന്ന സ്ഥാപനം നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാണ്. പൊതുഖജനാവ് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു ഐ.റ്റി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും. മുൻ ഐ.റ്റി സെക്രട്ടറിയും, KSITL ചെയർമാനായിരുന്ന ശ്രീ. എം. ശിവശങ്കറിന് ഇക്കാര്യങ്ങളിൽ പങ്കുണ്ട്. 2016 ജൂൺ മുതൽ KSITIL ലും അനുബന്ധ പ്രോജക്ടുകളിലും നടന്ന എല്ലാ നിയമനങ്ങളിലും, നടത്തിപ്പിലും വൻക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ വകുപ്പിന്റെ അന്വേഷണം അടിയന്തിരമായി നടത്തേണ്ടതുണ്ട്. അതിനാൽ തന്നെ ഐ.റ്റി വകുപ്പിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും പ്രോജക്ടുകളിലെയും മേൽസൂചിപ്പിച്ച എല്ലാവിധ അഴിമതികളിലും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP