Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റിയയുടെ മാനേജരുടെ മൊബൈൽ പിടിച്ചെടുത്തപ്പോൾ ലഭിച്ചത് ദീപിക പദുകോൺ ലഹരി ആവശ്യപ്പെടുന്ന സന്ദേശങ്ങൾ; ഡി, കെ എന്ന് സേവ് ചെയ്ത നമ്പരിലേക്ക് പോയത് ലഹരിക്കായുള്ള വിളികൾ; ചോദ്യം ചെയ്യലിൽ റിയ തത്ത പറയും പോലെ പറഞ്ഞത് സാറാ അലിഖാന്റേയും, രാകുല് പ്രീതി സിങ്ങിന്റേയും പേരുകൾ; ശ്രദ്ധ കപൂറും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണം; റിയയുടെ അറസ്റ്റിന് പിന്നാലെ ലഹരികേസ് സുപ്രധാന വഴിത്തിരിവിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബെംഗലൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പിന്നാലെ ഹാജരാകാൻ ദീപിക പദുകോൺ ഉൾപ്പടെയുള്ള താരങ്ങൾക്ക് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ ടാലന്റ് മാനേജരായ ജയ സാഹയിൽ നിന്നാണ് ദീപകയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിബിക്ക് ലഭിച്ചത്. അന്വേഷണ സംഘം ജയ സാഹയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.ഈ ഫോണിൽനിന്ന് ദീപിക ലഹരിമരുന്ന് ആവശ്യപ്പെട്ടതായ ചില സൂചനകൾ ലഭിച്ചു. തന്റെ ടാലന്റ് മാനേജരായിരുന്ന കരീഷ്മ പ്രകാശിനോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുള്ള ചാറ്റുകളാണ് ജയ സാഹയുടെ ഫോണിൽനിന്ന് ലഭിച്ചത്. ഇതിതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. റിയ ചക്രവർത്തിയുമായുള്ള വാട്‌സാപ്പ് സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കരിഷ്മ മയക്കുമരുന്ന് ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ റിയയുടെ ഫോണിൽനിന്ന് എൻസിബിക്ക് ലഭിച്ചിരുന്നു. ഡി, കെ എന്നിങ്ങനെ പേര് സേവ് ചെയ്ത രണ്ട് പേരുമായി മയക്കുമരുന്ന് വാങ്ങുന്നത് സംബന്ധിച്ച് റിയയും കരിഷ്മയും തമ്മിൽ സംസാരിച്ചെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.

ചോദ്യം ചെയ്യലിൽ ശ്രദ്ധയുടെയും സാറാ അലി ഖാന്റെയും രകുൽ പ്രീത് സിംഗിന്റെയും പേരുകൾ റിയ എൻസിബിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.റിയ ചക്രബർത്തി നിലവിൽ അറസ്റ്റിലാണ്. ഒക്ടോബർ ആറാം തീയതി വരെ റിയയെയും സഹോദരൻ ഷൗവിക് ചക്രബർത്തിയെയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

നേരത്തെ, റിയ ചക്രവർത്തിയും ജയ സഹയും തമ്മിലുള്ള വാട്‌സാപ് ചാറ്റിൽ ലഹരി ഇടപാട് സൂചനകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെത്തുടർന്നാണ് സുശാന്ത് കേസിൽ എൻസിബി അന്വേഷണം ആരംഭിച്ചത്. 2017 ഒക്ടോബർ 28ന് നടി ദീപിക പദുക്കോൺ, മാനേജർ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ടു നടത്തിയ ചാറ്റിൽ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്റിന്റെ പേര് പരാമർശിക്കുന്നുണ്ട്.

അതേദിവസം ഈ റസ്റ്ററന്റിൽ നടന്ന നിശാപാർട്ടിയിൽ ദീപികയ്‌ക്കൊപ്പം പങ്കെടുത്ത താരങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായി. അഭിനേതാക്കളായ സോനാക്ഷി സിൻഹ, സിദ്ധാർഥ് മൽഹോത്ര, ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ടയെയും വിളിപ്പിച്ചിട്ടുണ്ട്. സുശാന്ത് മരണത്തിലെ അന്വേഷണവും ഒപ്പം ബോളിവുഡിലേയും .ബെംഗളൂരുവിലെ ലഹരിക്കേസും അന്വേഷണ സംഘം പരിശോധിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP