Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച അദ്ധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടെത്തിയ ദളിത് വിദ്യാർത്ഥിനിയെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്ത് കോട്ടയം എസ്‌പി; സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ പൊലീസുകാർ പുറത്താക്കാൻ ശ്രമിക്കുന്നത് ഫേസ്‌ബുക്കിൽ ലൈവാക്കി; അന്വേഷണ ഉദ്യോഗസ്ഥന്റെ തെറ്റായ റിപ്പോർട്ടിൽ നീതി ലഭിച്ചില്ലെന്നു ദീപ

ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച അദ്ധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടെത്തിയ ദളിത് വിദ്യാർത്ഥിനിയെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്ത് കോട്ടയം എസ്‌പി; സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ പൊലീസുകാർ പുറത്താക്കാൻ ശ്രമിക്കുന്നത് ഫേസ്‌ബുക്കിൽ ലൈവാക്കി; അന്വേഷണ ഉദ്യോഗസ്ഥന്റെ തെറ്റായ റിപ്പോർട്ടിൽ നീതി ലഭിച്ചില്ലെന്നു ദീപ

കോട്ടയം: എസ്‌പി ഓഫീസിൽ പരാതി പറയാനെത്തിയ ദളിത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റിയിലെ നാനോ സയൻസ് വിഭാഗം മൂന്നാം വർഷ ഗവേഷണ വിദ്യാർത്ഥി ദീപ പി മോഹനെയാണ് അറസ്റ്റ് ചെയ്തത്.

സർവ്വകലാശാലയിലെ അദ്ധ്യാപകൻ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ തെറ്റായ റിപ്പോർട്ട് കൊടുത്തതിനാലാണെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പകരം പുതിയാളെ നിയമിക്കണം എന്ന് അവശ്യപ്പെട്ടുമാണ് ദീപ തിങ്കളാഴ്ച ഉച്ചയോടെ കോട്ടയംഎസ്‌പി ഓഫീസിലെത്തിയത്.

എന്നാൽ ജില്ലാ പൊലീസ് സുപ്രണ്ട് ദീപയെ കാണാൻ തയ്യാറായില്ല. ഓഫിസിലെ പൊലീസുകാരന്റെ കൈവശം പരാതി നല്കാൻ നിർദ്ദേശിച്ചു. ഇതിൽ പ്രതിഷേധിച്ച് ദീപ എസ്‌പി ഓഫിസിന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരത്തെ തുടർന്ന് വനിതാ പൊലീസ് എത്തി ദീപയെ ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചു. ഇതിനിടെ വനിതാ പൊലീസിന്റെ കൈയ്ക്കിട്ട് കടിച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. 

സംഭവം അറിഞ്ഞ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അംബേക്കർ സ്റ്റുഡന്റ് മൂവ്‌മെന്റിലെ കൂടുതൽ പ്രവർത്തകർ എത്തി. ഇവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.എസ്.ഡി.എസ് പ്രവർത്തകരും എത്തി. ഇതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരം കുടുതൽ സംഘർഷമേഖലയായി. ഇതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ദീപയെ കോടതിയിൽ ഹാജരാക്കുന്നതിന് തീരുമാനമെടുത്തു.

തന്നെ പൊലിസ് സ്റ്റേഷനിൽനിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്ന രംഗങ്ങൾ ദീപ തന്നെ ഫേസ്‌ബുക്കിലൂടെ ലൈവായി  പുറത്തുവിടുകയുണ്ടായി.

 

എം.ജി സർവ്വകലാശാലയിലെ അദ്ധ്യാപകൻ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹൻ നൽകിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷ ഉദ്യോസ്ഥൻ തെറ്റായ റിപ്പോർട്ട് നൽകിയതിനാലാണ് കോടതി പരാതി തള്ളിയതെന്നും ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ദീപ എസ്‌പി ഓഫീസിലെത്തിയത്.

വിഷയത്തിൽ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും തനിക്ക് നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളുമായാണ് ദീപ എത്തിയത്. എന്നാൽ എസ്‌പി എൻ രാമചന്ദ്രൻ ദീപയ്ക്ക് പറയാനുള്ളത് കോൾക്കുവാനോ പരാതി സ്വീകരിക്കുവാനോ തയ്യാറായില്ല. പോരാത്തതിന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ ദീപയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എംജി സർവ്വകലാശാലയിലെ ഗവേഷണ വിദ്യർത്ഥിനി ദീപ പി മോഹന് അനുഭവിക്കേണ്ട വന്ന മാനസിക പീഡനങ്ങളെക്കുറിച്ചുള്ള വാർത്ത ഏറെ നിറഞ്ഞു നിന്നതാണ് . ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അദ്ധ്യാപകൻ നന്ദകുമാർ കളരിക്കലിനെ അന്ന് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും കാരണംകാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേസ് പൊലീസിന് വിട്ടത്.

എന്നാൽ പൊലീസ് തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്ന് ദീപ ആരോപിക്കുന്നു. സിൻഡിക്കേറ്റ് നിയമിച്ച സമിതിയുടെ കണ്ടെത്തെലിലും ദീപയുടെ പരാതി ശരിവയ്ക്കുന്നതായിരുന്നു. ഇതേ പോലെ തന്നെ ദീപയെ നന്ദകുമാർ ലാബ് മുറിയിൽ പൂട്ടിയിട്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റിയിൽ ഇപ്പോഴും തനിക്ക് ലഭിക്കേണ്ട പരിഗണനയും ഗവേഷണത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കുന്നില്ലന്നും ദീപ പറയുന്നു.

കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ ദീപയെന്ന വിദ്യാർത്ഥിയോട് കാട്ടിയത് ശരിയായ കീഴ് വഴക്കമല്ലെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം പറയുന്നത്. എല്ലാവരുടയും പരാതി കേൾക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനും ഉള്ള മാന്യത കാട്ടണമായിരുന്നുവെന്നതാണ് ഇവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP