Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലോകരുടെ മുഴുവൻ തീരാ വ്യാധികളും മാറാരോഗങ്ങളും മന്ത്രവാദത്തിലൂടെ മാറ്റുന്ന അപ്പൂപ്പൻ ആൾ ദൈവത്തിന് സ്വന്തം മകന്റെ ജീവൻ രക്ഷിക്കാനായില്ല; കഠിനമായ പനി ബാധിച്ച മകനെ ഗോപാലകൃഷ്ണൻ ആശുപത്രിയിൽ എത്തിച്ചത് വൃക്കകളുടെ വരെ പ്രവർത്തനം നിലച്ച നിലയിൽ; സുബിന്റെ മരണത്തിന് കാരണം അച്ഛന്റെ മന്ത്രവാദപ്രയോ​ഗങ്ങളെന്ന ആരോപണം ഉയരുന്നു

മാലോകരുടെ മുഴുവൻ തീരാ വ്യാധികളും മാറാരോഗങ്ങളും മന്ത്രവാദത്തിലൂടെ മാറ്റുന്ന അപ്പൂപ്പൻ ആൾ ദൈവത്തിന് സ്വന്തം മകന്റെ ജീവൻ രക്ഷിക്കാനായില്ല; കഠിനമായ പനി ബാധിച്ച മകനെ ഗോപാലകൃഷ്ണൻ ആശുപത്രിയിൽ എത്തിച്ചത് വൃക്കകളുടെ വരെ പ്രവർത്തനം നിലച്ച നിലയിൽ; സുബിന്റെ മരണത്തിന് കാരണം അച്ഛന്റെ മന്ത്രവാദപ്രയോ​ഗങ്ങളെന്ന ആരോപണം ഉയരുന്നു

എസ് രാജീവ്

കോഴഞ്ചേരി : മാലോകരുടെ മുഴുവൻ തീരാ വ്യാധികളും മാറാ രോഗങ്ങളും മന്ത്രവാദത്തിലൂടെ മാറ്റുന്നതിൽ ഖ്യാതി നേടിയ അപ്പൂപ്പനെന്ന സ്വയം പ്രഖ്യാപിത ആൾ ദൈവത്തിന്റെ മകൻ മരിച്ചത് പനി ബാധയെ തുടർന്ന് നടത്തിയ മന്ത്രവാദ ചികിത്സയ്ക്കിടെയെന്ന് ആരോപണം. കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായുള്ള കൊല്ലീരേത്ത് ഭഗവതി കുടുംബ ക്ഷേത്ര മേൽശാന്തിയും ആൾദൈവവുമായ ഗോപാലകൃഷ്ണന്റെ മകനും മുപ്പത്തിരണ്ടുകാരനുമായ സുബിന്റെ മരണത്തിന് പിന്നിലാണ് മന്ത്രവാദ ചികിത്സയാണെന്ന ആരോപണം ഉയരുന്നത്. അതി കഠിനമായ പനി ബാധിച്ച മകന് പാരാസെറ്റാമോൾ പോലും നൽകാതെ അപ്പൂപ്പൻ നടത്തിയ മന്ത്രവാദങ്ങൾക്കൊടുവിൽ ബലികഴിക്കപ്പെട്ടത് മകന്റെ വിലപ്പെട്ട ജീവൻ. ബാധയൊഴിപ്പിക്കലും കൈവിഷ ബാധയകറ്റലുമടക്കം മന്ത്രവാദത്തിലൂടെ നീക്കുന്ന ആൾ ദൈവത്തിന്റെ യുവാവായ മകനാണ് മരിച്ചത്.

ഒരാഴ്ചക്കാലത്തിലേറെ നീണ്ട മന്ത്രവാദ പ്രയോഗങ്ങൾ ഏൽക്കാതിരുന്നതിനെ തുടർന്ന് തീർത്തും അവശനായ മകനെ ആദ്യം എത്തിച്ചത് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ. ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ഏറ്റെടുക്കാൻ സ്വകാര്യ ആശുപത്രി വിസമ്മതിച്ചതോടെ നേരേ വെച്ചു പിടിച്ചതുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്. വൃക്കകളുടെ വരെ പ്രവർത്തനം നിലച്ച നിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരണത്തിന് കീഴടങ്ങിത് വ്യാഴാഴ്ച.

രണ്ടാഴ്ച മുമ്പാണ് സുബിന് പനി ബാധിച്ചത്. ക്ഷേത്ര കാര്യങ്ങളിൽ അഛനായ ഗോപാലകൃഷ്ണന്റെ സഹായി കൂടിയായിരുന്ന സുബിൻ. ഇതോടൊപ്പം കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപം മൊബൈൽ ഫോൺ റീ ചാർജിങ് ഷോപ്പും നടത്തുന്നുണ്ട്. പനി അതി കഠിനമായി മൂർഛിച്ചിട്ടും സുബിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ തയാറായില്ലെന്നാണ് ഉയരുന്ന ആരോപണം. മന്ത്രവാദവും പൂജയും കൊണ്ട് മകന്റെ രോഗം ഭേദമാക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അപ്പുപ്പനെന്ന ആൾ ദൈവമായ ഗോപാലകൃഷ്ണനെന്നാണ് സമീപവാസികളിൽ പലരും പറയുന്നത്.

മന്ത്രവാദ ചികിത്സ പാളിയതോടെയാണ് സുബിനെ ഒരാഴ്ച മുമ്പ് അമൃത ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. അമൃതയിൽ എത്തിക്കുമ്പോൾ തന്നെ സുബിന്റെ വൃക്ക അടക്കമുള്ള ആന്തരാവയവങ്ങളിൽ അണുബാധ വ്യാപിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ ആൾദൈവത്തിന്റെ ഉറഞ്ഞു തുള്ളൽ ക്ഷേത്രത്തിൽ നടക്കാറുണ്ട്. ഈ തുള്ളലിനിടെയാണ് ആൾദൈവം ബാധമാറ്റുകയും ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് മരുന്ന് നൽകുകയും ചെയ്യുന്നെതെന്നുമാണ് പറയപ്പെടുന്നത്. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങൾ കൂടാെതെ സമീപ ജില്ലകളായ ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ നിന്നും നിരവധി പേരാണ് രോഗമുക്തിക്കായി ആഴ്ച തോറും ക്ഷേത്രത്തിൽ എത്തുന്നതത്രേ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP