വയനാട്ടിലെ ശതകോടീശ്വരൻ അറയ്ക്കൽ ജോയി ദുബായിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചത് തന്നെ; ബിസിനസ് ബേയിൽ സുഹൃത്തിന്റെ കെട്ടിടത്തിലെ 14 ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന് സ്ഥിരീകരിച്ച് ദുബായ് പൊലീസ്; ജോയിയെ അലട്ടിയത് സാമ്പത്തിക പ്രശ്നങ്ങൾ; മരണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കളുമായി ചേർന്ന് നടപടികൾ ആരംഭിച്ചതായും പൊലീസ്; ജോയിയെ അലട്ടിയത് എണ്ണ വില തകർച്ചയും ബി.ആർ.ഷെട്ടിയുടെ മുങ്ങലും

മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: മലയാളി വ്യവസായിയായ വയനാട് സ്വദേശി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യ തന്നെ. ദുബായ്പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസിനസ് ബേയിലെ 14 ാമത്തെ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ബർ ദുബായ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സോറൂർ വ്യക്തമാക്കി. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രചരിച്ച അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രമിനൽ ഗൂഢാലോചന സംഭവത്തിന് പിന്നിലില്ലെന്ന് ദുബൈയ് പൊലീസ് വ്യക്തമാക്കി. ജോയിയുടെ മൃതദേഹം ബന്ധുക്കളുമായി സഹകരിച്ച് നാട്ടിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ദുബായിലെ ജുമറിയ ലേക്ക് ടവേഴ്സിലെ പതിനാലാം നിലയിൽ നിന്ന് ജോയി ചാടി മരിച്ചുവെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ തിയറികളും സജീവമാകുന്നുണ്ട്. എണ്ണ വിപണിയിൽ ചുവടുറപ്പിച്ചാണ് ജോയി ശ്രദ്ധേയനായത്. യെമനിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വന്ന് നടത്തിയ കച്ചവടം. ഏത് മേഖലയിലേക്കും ജോയിയുടെ കപ്പലുകൾ എണ്ണ കൊണ്ടു വരാൻ പോകുമായിരുന്നു. ഇത് പല വിവാദങ്ങൾക്കും ഇട നൽകി. ദുബായ് പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ജോയിയുടെ മരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ.
യെമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണക്കടത്തിൽ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എണ്ണ വിൽപ്പനയിലൂടെ യുഎഇയിലെ കമ്പനികൾ വൻ തുക ജോയിക്ക് നൽകുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നൽകി. ഈ തുകയെല്ലാം ബിആർ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തിൽ നൽകിയതെന്നാണ് പറയുന്നത്. ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ ധർമ്മ സംഘടത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായിൽ ചർച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്സിൽ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സോഷ്യൽ മീഡിയാ പ്രചരണങ്ങളെല്ലാം വീട്ടുകാർ തള്ളി പറയുകായണ്.
മാനന്തവാടിയിൽ ഓട്ടോറിക്ഷക്കാരനായിരുന്ന ജോയി ശത കോടീശ്വരനയപ്പോഴും നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നു. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമയായപ്പോഴും പഴയതൊന്നും മറന്നിരുന്നില്ല. പ്രളയകാലത്തുകൊട്ടാര സദൃശ്യമായ അറയ്ക്കൽ പാലസ് നാട്ടുകാർക്കു പോലും ജോയി തുറന്നു കൊടുത്തു. അങ്ങനെ നാടിന്റെ പൊന്നാമനയായ പ്രവാസി വ്യവസായിയാണ് ദുബായിൽ മരിച്ചത്. വീട്ടുകാർ പറയുന്നത് ഹൃദയാഘാതമാണെന്ന് തന്നെയാണ്. ഇതിനിടെയിലാണ് ഗൾഫിൽ പലവിധ കഥകൾ പ്രചരിക്കുന്നത്. എണ്ണ വില ഇടിഞ്ഞതും ജോയിയെ തളർത്തിയെന്ന വാദം സജീവമായി ഉയർന്നിരുന്നു. ബിസിനസ്സിലെ കളികളാണ് ജോയിയുടെ ജീവനെടുത്തതെന്ന പ്രചരണം മാനന്തവാടിക്കാരേയും വേദനിപ്പിക്കുന്നുണ്ട്. ജോയിയുടെ മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് കഴിയുകയാണ് മാനന്തവാടിക്കാർ.
ദുബായിയിലെ പ്രമുഖ വ്യവസായിയായ അറയ്ക്കൽ ജോയിയുടെ പെട്ടന്നുള്ള വിയോഗം അന്തർദേശീയ തലത്തിലുണ്ടായ എണ്ണ വില തകർച്ച മൂലമെന്ന് റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഷെട്ടിയെ കൂടി ബന്ധപ്പെടുത്തുന്ന പുതിയ ചർച്ചകൾ എത്തുന്നത്. എണ്ണ വില അസാധാരണമായി ഇടിഞ്ഞതിനെ തുടർന്ന് ജോയിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു.ദുബായ് കേന്ദ്രമാക്കി ജോയ് സ്ഥാപിച്ച ഇന്നോവ റിഫൈനിങ് എന്ന കമ്പനി ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായിരുന്നു. എണ്ണ ട്രേഡിങിനൊപ്പം എണ്ണ സൂക്ഷിക്കാനുള്ള ടാങ്കറുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസ്സും ഇന്നോവ ഏറ്റെടുത്തിരുന്നു. വൻ തോതിൽ എണ്ണ സംഭരിച്ചിരുന്ന ഇന്നോവ ഗ്രൂപ്പിനെ ഓയിൽ മേഖലയിലെ വില തകർച്ച കടുത്ത പ്രതിസന്ധിയിലാക്കി എത് വസ്തുതയാണ്.
വിവിധ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി മറ്റു രാജ്യങ്ങളിലെ ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു ഇന്നോവയുടെ പ്രധാന ബിസിനസ്സുകളിലൊന്ന്. ഇതിനായി കപ്പലുകളും ടാങ്കറുകളും വാങ്ങുകയും വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. ഇന്നോവ കമ്പനി നൽകുന്ന വിവരങ്ങൾ പ്രകാരം 1800 ഓളം ടാങ്കറുകൾ കമ്പനി ലീസിനെടുത്തിട്ടുണ്ട്. യു.എ ഇ യിലും സൗദിയിലും റീപ്രോസസ്സിങ് യൂണിറ്റുകൾ ഉണ്ട്. പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും എണ്ണ സംസ്കരണത്തിനുമായി പടു കൂറ്റൻ റിഫൈനറി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുമായിരുന്നു. ദുബായിയിലെ ചില പത്രങ്ങൾ, പൊലീസ് യഥാർത്ഥ മരണ കാരണം അന്വേക്ഷിക്കുന്നുവെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. സൗമ്യനും ഉദാരശീലനുമായ ജോയ് വയനാട് ജില്ലയിലെമാനന്തവാടി സ്വദേശിയാണ് .വിവാഹത്തിന് ശേഷം ദുബായിയിൽ എത്തിയ ജോയ് ഇറാഖ് യുദ്ധ കാലത്തു സാഹസികമായി അമേരിക്കൻ പ്രോജക്ടുകൾ ഏറ്റെടുത്തതോടെയാണ് ബിസിനസ് മേഖലയിലേക്ക് കുതിച്ചു കയറിയത്. തുടക്കത്തിൽട്രാൻസ്പോർട് മേഖലയിൽ പ്രവർത്തിച്ച ജോയ് ഇറാഖ് യുദ്ധത്തിന് ശേഷം എണ്ണ വ്യാപാരത്തിലേക്ക് തിരിഞ്ഞു.
സൗദി, ഇറാൻ, ഇറാഖ് തുടങ്ങി എണ്ണ ഉത്പാദക രാജ്യങ്ങളിൽ നിന്ന് പെട്രോളിയം വാങ്ങി സംഭരിച്ചു വിൽപ്പന നടത്തി ജോയ് മിന്നൽ വേഗത്തിൽ ദുബായിയിലെ മുൻ നിര വ്യവസായികളിൽ ഒരാളായി. യു.എ ഇ സർക്കാരിന്റെ ഗോൾഡ് കാർഡ് വിസ ഹോൾഡർ കൂടിയാണ് ജോയി. വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു. സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.മാനന്തവാടി വഞ്ഞോട് സ്വദേശിയാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് പാർട്ണറും ആണ്. ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടിൽവന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷം അടക്കം അറയ്ക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം അടക്കം നടത്തിയിരുന്നു.
കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.ഗൾഫിൽ പെട്രോ കെമിക്കൽ രംഗത്തായിരുന്നു ജോലി കൈവെച്ചത്. ഈ ബിസിനസ് വളർന്നതോടെ സ്വന്തമായി കപ്പൽ വാങ്ങിയ വ്യക്തിയായി മാറി. ഇതോടെ നാട്ടിൽ ഇദദേഹം അറിയപ്പെട്ടത് കപ്പൽ ജോയി എന്നായിരുന്നു. കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.
കടലില്ലാത്ത വയനാട്ടിൽ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയ കപ്പൽ ജോയി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ് ഇന്ന് വേദനയിലാണ്. പ്രവാസ ലോകത്ത് വലിയ ബിസിനസുകാരനായപ്പോഴും ജോയിയുടെ ആഗ്രഹം സ്വന്തം നാടിനോടായിരുന്നു. ജനിച്ചു വളർന്ന നാട്ടിൽ സ്വന്തമായി വീടു പണിയാൽ തീരുമാനിച്ചപ്പോൾ അത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ബംഗ്ലാവുകളിൽ ഒന്നായി മാറിയത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിച്ചത് അറയ്ക്കൽ ജോയിയുടെ വീടായിരുന്നു. കൊട്ടാര സദൃശ്യമായി ഈ വീട് 45,000 ചതുരശ്ര അടിയിൽ നിർമ്മിച്ചതായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണമായിരുന്നു സോഷ്യൽ മീഡിയ അറയ്ക്കൽ പാലസ് എന്നു പേരിട്ട മാനന്തവാടിയിലെ ഈ വീടിന് നൽകിയത്.കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഓഫ് ആർട്ടിടെക് എന്ന സ്ഥാപനമായിരുന്നു ജോയിയുടെ മനസ്സിന് ഇണങ്ങുന്ന വിധത്തിൽ ഈ കൊട്ടാരത്തിന് രൂപകൽപ്പന ചെയ്തത്. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ തല ഉയർത്തി നിൽക്കുന്ന വീടെന്ന് ജോലി പറയുമായിരുന്നു.
മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഈ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളിൽ നിന്നു തന്നെ ഈ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കൽ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ അഞ്ചും കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉണ്ടായിരുന്നുയകഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. സദാസമയവും ബിസിനസിന്റെ തിരക്കിലാകുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ അറയ്ക്കൽ ജോയ് സമയം കണ്ടെത്തിയിരുന്നു. വ്യവസായമേഖലയ്ക്ക് മാത്രമല്ല നാട്ടിലെ പാവങ്ങൾക്കും വലിയ നഷ്ടമാണ് ജോയിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്