Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്തെ പതിനാറുകാരിയും 'ദുർമന്ത്രവാദകൊല'യ്ക്ക് ഇര! കേസിൽ സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ; ആശുപത്രിയിൽ നിന്നും കുറിച്ചുകൊടുത്ത മരുന്നുകൾ നൽകുന്നതിന് പകരം ഭായി ഉസ്താദിന്റെ വാക്കു കേട്ട് മന്ത്രവാദം; പെൺകുട്ടി രോഗം മൂർച്ഛിച്ച് മരണപ്പെട്ടത് തിരുനെൽവേലിയിലെ തീർത്ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജിൽ കഴിയവേ; കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലത്തെ പതിനാറുകാരിയും 'ദുർമന്ത്രവാദകൊല'യ്ക്ക് ഇര! കേസിൽ സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ; ആശുപത്രിയിൽ നിന്നും കുറിച്ചുകൊടുത്ത മരുന്നുകൾ നൽകുന്നതിന് പകരം ഭായി ഉസ്താദിന്റെ വാക്കു കേട്ട് മന്ത്രവാദം; പെൺകുട്ടി രോഗം മൂർച്ഛിച്ച് മരണപ്പെട്ടത് തിരുനെൽവേലിയിലെ തീർത്ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജിൽ കഴിയവേ; കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : സംസ്ഥാനത്ത് ദുർമന്ത്രവാദത്തിന് ഇരയായി മരണം സംഭവിക്കുന്ന കേസുകളുടെ എണ്ണം വർധിച്ച് വരവേയാണ് കൊല്ലം സ്വദേശിനായ 16കാരി മരിച്ചതും സമാന സംഭവത്തെ തുടർന്നാണെന്ന വിവരം പുറത്ത് വരുന്നത്. കേസിൽ സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. അസുഖബാധിതയായ കുട്ടിയെ മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിൽ കൊണ്ടു പോയതിന് പിന്നാലെയാണ് കുട്ടി മരണപ്പെടുന്നത്. ഇരവിപുരം സ്വദേശിയായ ബായി ഉസ്താദ് എന്ന വ്യക്തിയാണ് കുട്ടിയെ തീർത്ഥാടന കേന്ദ്രത്തിലേക്ക് കൊണ്ടു പോയ്ത. ഇയാളും അറസ്റ്റിലായിട്ടുണ്ട്.

കൊല്ലം കൊച്ചുമക്കാനി പള്ളിപുരയിടത്തിൽ മുംതാസ് (49), കുരീപ്പുഴ മുതിരപ്പറമ്പു പള്ളി പടിഞ്ഞാറ്റതിൽ ജെരീന (54), ഇരവിപുരം വാളത്തുംഗൽ എൻഎസ് മൻസിലിൽ നൗഷാദ് (ബായി ഉസ്താദ് 48) എന്നിവരെയാണു വെസ്റ്റ് സിഐ ബി.അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 12നു തമിഴ്‌നാട്ടിലെ തിരുനെൽവേലി ആറ്റിൻകരയിൽ ഒരു ലോഡ്ജിലാണു മുതിരപ്പറമ്പു സ്വദേശിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവു നേരത്തേ മരിച്ച പെൺകുട്ടിയുടെ അച്ഛൻ വിദേശത്താണ്. ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു കുട്ടി നാട്ടിൽ കഴിഞ്ഞിരുന്നത്.

പനി ബാധിച്ച പെൺകുട്ടിയെ നിർബന്ധത്തിനു വഴങ്ങി ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും ഡോക്ടർമാർ കുറിച്ച മരുന്നുകൾ വാങ്ങിക്കുകയോ ടെസ്റ്റുകൾ നടത്തുകയോ ചെയ്തില്ലെന്നു പൊലീസ് പറഞ്ഞു. പകരം ബായി ഉസ്താദിന്റെ വാക്കുകൾ കേട്ടു മന്ത്രവാദം നടത്തിയും വിവിധ മതതീർത്ഥാടന കേന്ദ്രങ്ങളിൽ കൊണ്ടു പോയി പ്രാർത്ഥിച്ചും അസുഖം ഭേദമാക്കാനായിരുന്നു ശ്രമം.

ഇത്തരത്തിൽ തിരുനെൽവേലിയിലെ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തെ ലോഡ്ജിൽ കഴിയുമ്പോഴാണു രോഗം മൂർച്ഛിച്ചു പെൺകുട്ടി മരിച്ചത്. മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ന്യുമോണിയയാണു മരണ കാരണം എന്നു വ്യക്തമായിരുന്നു.

വെള്ളിയാഴ്ച നടന്ന മരണം ദിവ്യമാണെന്നു വിശ്വസിപ്പിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകളും നാട്ടുകാരും പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.

പെൺകുട്ടി ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്നും പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP