Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടിമറ്റത്ത് പ്‌ളെവുഡ് കമ്പനിയുടെ ബോയ്‌ലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കെണ്ടെത്തി; മൃതദേഹം കണ്ടത് ബോയിലറിൽ നിന്നും ചാരം വാരാനെത്തിയ തൊഴിലാളികൾ; കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം; കമ്പനിയിൽ നിന്നും ആരെയും കാണാതായിട്ടില്ലന്നാണ് നടത്തിപ്പുകാർ; കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും

പട്ടിമറ്റത്ത് പ്‌ളെവുഡ് കമ്പനിയുടെ ബോയ്‌ലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കെണ്ടെത്തി; മൃതദേഹം കണ്ടത് ബോയിലറിൽ നിന്നും ചാരം വാരാനെത്തിയ തൊഴിലാളികൾ; കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം; കമ്പനിയിൽ നിന്നും ആരെയും കാണാതായിട്ടില്ലന്നാണ് നടത്തിപ്പുകാർ; കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പട്ടിമറ്റത്ത് പ്‌ളെവുഡ് കമ്പനിയുടെ ബോയ്‌ലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കെണ്ടെത്തി. ആലുവ റൂറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആറു മാസത്തിനിടെ ശുചീകരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികൾ കത്തിക്കരിഞ്ഞ അസ്ഥികൂടം കണ്ടത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കണ്ടന്തറ സ്വദേശി ചിരക്കക്കുടി ജിജുവിന്റെ ഉടമസ്ഥതയിലുള്ള പ്‌ളെവുഡ് കമ്പനിയുടെ പുക കുഴലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബോയിലറിൽ നിന്നും ചാരം വാരാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

മൃതദേഹം കത്തി കരിഞ്ഞതിനാൽ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പഴക്കം നിർണയിക്കാനാകൂ. പൊലീസ് ,ഫോറൻസിക് വിഭാഗങ്ങൾ പരിശോധന നടത്തി. തുടർന്ന് അവശിഷ്ടങ്ങൾ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കമ്പനിയിൽ നിന്നും ആരെയും കാണാതായിട്ടില്ലന്നാണ് നടത്തിപ്പുകാർ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. മൃതദേഹം 20നും 50നും ഇടയക്കുള്ള പുരുഷന്റേതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുന്നത്തുനാട് സിഐ വി ടി ഷാജനാണ് ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP