Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആയുർവേദ ഡോക്ടറാകാൻ പഠിച്ച് ഗ്യാസ് ഡീലർഷിപ്പിന് ശ്രമിച്ച ബീഹാറി; ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയുടെ ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്ത് ആദ്യ കൊലപാതകം; രക്തം കാണുക ഹരമായപ്പോൾ പിന്നീട് ചെയ്തത് എണ്ണിയാൽ തീരാത്ത കൊലപാതങ്ങൾ; പരോളിൽ ഇറങ്ങി രക്ഷപ്പെട്ടത് വിധവയെ കെട്ടി സുഖ ജീവിതത്തിനും; ഇരകളെ കൊന്ന് മുതലയ്ക്കിട്ട വിരുതൻ പദ്ധതിയിട്ടതും കൊലപാതക പരമ്പരകൾക്കെന്ന് സൂചന; ഡോക്ടർ ദേവേന്ദ്ര ശർമ കുടുങ്ങുമ്പോൾ

ആയുർവേദ ഡോക്ടറാകാൻ പഠിച്ച് ഗ്യാസ് ഡീലർഷിപ്പിന് ശ്രമിച്ച ബീഹാറി; ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയുടെ ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്ത് ആദ്യ കൊലപാതകം; രക്തം കാണുക ഹരമായപ്പോൾ പിന്നീട് ചെയ്തത് എണ്ണിയാൽ തീരാത്ത കൊലപാതങ്ങൾ; പരോളിൽ ഇറങ്ങി രക്ഷപ്പെട്ടത് വിധവയെ കെട്ടി സുഖ ജീവിതത്തിനും; ഇരകളെ കൊന്ന് മുതലയ്ക്കിട്ട വിരുതൻ പദ്ധതിയിട്ടതും കൊലപാതക പരമ്പരകൾക്കെന്ന് സൂചന; ഡോക്ടർ ദേവേന്ദ്ര ശർമ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരവധി പേരെ കൊന്നകേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ മുങ്ങിയ അലിഗഡ് സ്വദേശി ആയുർവേദ ഡോക്ടർ ദേവേന്ദ്ര ശർമ ആഗ്രഹിച്ചത് പുതിയൊരു കുടുംബ ജീവിതം. ഇതിനിടെയാണ് ഇയാളെ പിടികൂടുന്നത്. അമ്പതിൽ അധികം പേരെ കൊന്ന രാജ്യത്തെ കൊടും ക്രിമിനലാണ് ഇദ്ദേഹം. എല്ലാം അറിയുന്ന അടുത്ത ബന്ധവിനെ വിവാഹം ചെയ്ത് ഹണിമൂൺ തീരും മുമ്പാണ് ഈ ഡോക്ടർ വീണ്ടും പിടിയിലാകുന്നത്. ഇയാൾ പുറത്തു നിന്നാൽ കൂടുതൽ കൊലപാതകം നടത്തുമെന്ന തിരിച്ചറിവായിരുന്നു പൊലീസിന്റെ കരുതലോടെയുള്ള അന്വേഷണത്തിന് കാരണം.

'ചുരുങ്ങിയത് 50 ഡ്രൈവർമാരെയെങ്കിലും കൊന്നുകാണും. അതുകഴിഞ്ഞപ്പോൾ പിന്നെ ഞാൻ കണക്കുവെച്ചിട്ടില്ല...' - ഇത് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിരവധി കൊലക്കേസുകളിൽ പ്രതിയായ ദേവേന്ദ്ര ശർമയുടെ വാക്കുകളാണ്. 2000 തൊട്ടിങ്ങോട്ട് നിരവധി കൊലപാതകങ്ങളുടെ 'മാസ്റ്റർമൈൻഡ്' ആയിരുന്ന ഈ ഡോക്ടർ പ്രവർത്തിച്ചിരുന്നത് ഒറ്റയ്ക്കായിരുന്നില്ല. തെളിവ് നശിപ്പിക്കാൻ വേണ്ടി അനുയായികളെക്കൊണ്ട് മൃതദേഹങ്ങൾ മുതലശല്യമുള്ള കനാലിൽ തള്ളിക്കുമായിരുന്നു ഇയാൾ. അങ്ങനെ അതിക്രൂരതയുടെ മുഖമായി മാറിയ ഡോക്ടറാണ് പിടിയിലായത്. സുഖജീവിതത്തിനാണ് മുങ്ങൾ എന്നാൽ മൊഴിയെങ്കിലും കൂടുതൽ കൊലപാതകങ്ങൾ ഇയാൾ മനസ്സിൽ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. ഇയാളുടെ ക്രൂരത മനസ്സിലാക്കിയാണ് ആദ്യ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

Stories you may Like

ഡോക്ടറിൽ നിന്ന് കുറ്റവാളിയായി ഇയാൾ മാറുന്നത് യാദൃശ്ചികമാണെങ്കിലും പിന്നീട് കൊലപാതക ആസൂത്രകനിലേക്ക് മാറുകയായിരുന്നു ഡോക്ടർ, ബിഹാറിലെ സിവാനിൽ നിന്നാണ് ബിഎഎംഎസ് ബിരുദം നേടിയത്. പിന്നീട് 1984ൽ ജയ്പുരിൽ സ്വന്തമായി ക്ലിനിക് ആരംഭിച്ചു. 1992ൽ ഗ്യാസ് ഡീലർഷിപ് സ്വന്തമാക്കാൻ 11 ലക്ഷം മുടക്കി. എന്നാൽ പണമെല്ലാം തട്ടിപ്പുകാർ കൊണ്ടു പോയി. ഇതോടെ1995ൽ അലിഗഡിലെ ഛാര ഗ്രാമത്തിൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു. ദേവേന്ദർ ഒടുവിൽ സ്വന്തം നാടായ അലിഗഡിലും വ്യാജ ഗ്യാസ് ഏജൻസി തുടങ്ങി. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയുടെ ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്തതാണ് ആദ്യ കൊലപാതകം. പിന്നീട് ഇത് ശീലമാക്കി.

1995 ലായിരുന്നു ആദ്യ കൊലപാതകം. പിന്നീട് അൻപതോളം കൊലപാതകങ്ങൾ ചെയ്തതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചുള്ള വൃക്ക റാക്കറ്റിലും സജീവമായി. ഭാര്യയും മക്കളും പിന്നീട് ഇയാളെ ഉപേക്ഷിച്ചു പോയി. 1994ലാണു ജയ്പുർ കേന്ദ്രമായ കിഡ്‌നി തട്ടിപ്പു സംഘത്തിനൊപ്പം ചേരുന്നത്. ഗുരുഗ്രാം, ബല്ലഭ്ഗഡ് തുടങ്ങിയ പല സ്ഥലത്തും ഇവർക്കു ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു 2004ൽ ഇയാൾ അറസ്റ്റിലായി. 1994 മുതൽ 2004 വരെയായി 125 അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു കൂട്ടു നിന്നു. ഓരോ ഇടപാടിനും 5 മുതൽ 7 ലക്ഷം രൂപ വരെ സ്വന്തമാക്കി. 2001ൽ വീണ്ടും വ്യാജഗ്യാസ് ഏജനസി ആരംഭിച്ചു. വീണ്ടും പൊലീസ് പിടിയിലായി പിന്നീട് ജയ്പുരിലെത്തി 2003 വരെ അവിടെ ക്ലിനിക് നടത്തി.

പിന്നീട് നടന്നതുകൊലപാതക പരമ്പരകളാണ്. സംഘാംഗങ്ങളുടെ സഹായത്തോടെ ടാക്‌സി കാറുകൾ വാടകയ്ക്ക് എടുത്ത് ഡ്രൈവർമാരെ മയക്കി കൊല നടത്തിയ ശേഷം ഖഷ്ഗഞ്ചിലെ ഹസാര കനാലിൽ തള്ളുകയായിരുന്നു പതിവ്. മുതലയുള്ള കനാലിൽ നിന്നു ശരീരം കണ്ടെത്തുക പ്രയാസമാണ്. 'എൽപിജി സിലിണ്ടറുമായി പോകുന്ന ട്രക്കും മോഷണം നടത്തി ഡ്രൈവറെ കൊലപ്പെടുത്തി. തുടർന്നു തന്റെ ഗ്യാസ് ഏജൻസിയിലേക്ക് സിലിണ്ടറുകളെത്തിച്ചു. ട്രക്ക് മീറ്ററിൽ ഉപേക്ഷിച്ചു. മോഷ്ടിക്കുന്ന ടാക്‌സികൾ വിൽപന നടത്തുകയായിരുന്നു പതിവ്. അങ്ങനെ ഈ ആയുർവേദ ഡോക്ടർ ക്രിമിനലുകളിൽ അതിക്രൂരനായി.

ഡൽഹി ഡിസിപി പറഞ്ഞത് 2002 -ലാണ് ഡോ. ശർമയെ ഈ കൊലപാതകങ്ങളുടെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ്. അടുത്ത രണ്ടുവർഷം നിരവധി കേസുകളിൽ ഇയാൾ പ്രതിചേർക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ഒക്കെയുണ്ടായി. ആദ്യകേസിൽ തന്നെ ജീവപര്യന്തമായിരുന്നു വിധി. അതിനു ശേഷം പതിനാറു വർഷത്തോളം ഇയാൾ ജയ്പൂർ ജയിലിൽ അടക്കപ്പെട്ടു. ആ തടവുശിക്ഷയുടെ കാലാവധി പൂർത്തിയാക്കുന്നതിനിടെയാണ് ഡോ. ശർമ്മയ്ക്ക് ഇരുപതു ദിവസത്തെ പരോൾ കിട്ടുന്നതും, അയാൾ പരോൾ ലംഘിച്ച് മുങ്ങുന്നതും.

ഡൽഹിക്ക് വന്നത് തന്റെ കുറ്റകൃത്യങ്ങളുടെ ഭൂതകാലമൊക്കെ വിസ്മരിച്ച് പുതിയൊരു ജീവിതം തുടങ്ങാൻ വേണ്ടിയായിരുന്നു, സ്വൈര്യമായി ജീവിക്കാൻ വേണ്ടിയായിരുന്നു എന്നാണ് ഡോ.ദേവേന്ദ്ര ശർമ്മ ഡൽഹി പൊലീസിനോട് പറഞ്ഞത്. അതിനാണത്രെ ഒരു വിധവയെ വിവാഹം കഴിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് ഒക്കെ ചെയ്യാൻ തുടങ്ങിയത്. എന്നാൽ, വീണ്ടും പിടിക്കപ്പെട്ടതോടെ ഡൽഹി തിഹാർ ജയിലിലാണ് ഈ കുപ്രസിദ്ധ സീരിയൽ കില്ലറായ ആയുർവേദ ഡോക്ടർ ഇപ്പോൾ.

ആറുമാസം മുമ്പാണ് ജയ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഇരുപതു ദിവസത്തെ പരോൾ കിട്ടി ഡോ.ശർമ്മ പുറത്തിറങ്ങുന്നത്. പരോൾ തീരുന്ന ദിവസം ജയിലിൽ ഹാജരാകാതെ ഇയാൾ മുങ്ങിക്കളഞ്ഞു. പിന്നീടിതുവരെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഈ അറുപത്തിരണ്ടുകാരൻ. തുടർന്നു വിധവയായ സ്ത്രീയെ വിവാഹം കഴിച്ച് ഇയാൾ ബാപ്‌റോളയിലേക്കു മാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്'ഡൽഹി ക്രൈംബ്രാഞ്ച് ഡിസിപി രാകേഷ് പവേരിയ പറഞ്ഞു.

ദേവേന്ദർ ശർമ്മയുടെ അകന്ന ബന്ധുവായ വിധവയായ സ്ത്രീയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇയാൾ ഡൽഹിയിലെത്തിയതെന്നും ഇവർക്ക് ഇയാളുടെ കുറ്റകൃതങ്ങളുടെ വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP