Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപേക്ഷയുടെ വിശദാംശങ്ങൾ അറിയാൻ ഓൺലൈൻ പേയ്‌മെന്റായി ആവശ്യപ്പെട്ടത് വെറും 10 രൂപ; അതിന് മുമ്പ് ടീം വ്യൂവർ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശം അനുസരിച്ചത് തട്ടിപ്പിന് വഴിയൊരുക്കി; വയനാട്ടിലെ നേഴ്‌സിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് തട്ടിപ്പുകാർ വാങ്ങിയത് ഫ്‌ളിപ്പ് കാർട്ടിൽ നിന്ന് ഐ ഫോൺ! ഇത് സൈബർ തട്ടിപ്പിന്റെ 'ബംഗാൾ വെർഷൻ'

അപേക്ഷയുടെ വിശദാംശങ്ങൾ അറിയാൻ ഓൺലൈൻ പേയ്‌മെന്റായി ആവശ്യപ്പെട്ടത് വെറും 10 രൂപ; അതിന് മുമ്പ് ടീം വ്യൂവർ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശം അനുസരിച്ചത് തട്ടിപ്പിന് വഴിയൊരുക്കി; വയനാട്ടിലെ നേഴ്‌സിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് തട്ടിപ്പുകാർ വാങ്ങിയത് ഫ്‌ളിപ്പ് കാർട്ടിൽ നിന്ന് ഐ ഫോൺ! ഇത് സൈബർ തട്ടിപ്പിന്റെ 'ബംഗാൾ വെർഷൻ'

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. നാലു ദിവസം മുൻപ് വയനാട് പുൽപ്പള്ളി സ്വദേശിയായ നേഴ്സിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. കേരള നഴ്സിങ് കൗൺസിലിൽ ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയപ്പോൾ അപേക്ഷയുടെ തൽസ്ഥിതി തിരിക്കി ഗൂഗിളിൽ നടത്തിയ സെർച്ച് ആണ് യുവതിക്ക് കെണി ആയി മാറിയത്. ഗൂഗിളിൽ നിന്നും ലഭിച്ച ലിങ്ക് വഴി കയറി യുവതി അപേക്ഷയുടെ വിശദാശംങ്ങൾ നല്കിയിരുന്നു.

പിറ്റേ ദിവസം യുവതിയുടെ ഫോണിലേക്ക് ഒരു കാൾ എത്തി. താങ്ങളുടെ എൻക്വയറി ലഭിച്ചു വെന്നും പ്രോസസിംഗിനായി 10 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നു അറിയിച്ചു. 10 രൂപ ആയതു കൊണ്ടു തന്നെ യുവതിക്ക് അതിൽ തട്ടിപ്പൊന്നും തോന്നിയില്ല. 10 രൂപ ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് പ്ലേ സ്റ്റോറിൽ കയറി ടീം വ്യൂവർ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ നിർദ്ദേശം ലഭിച്ചു. ടീം വ്യൂവർ ഡൗൺ ലോഡ് ചെയ്ത ശേഷം അതിന്റെ കോഡ് ചോദിച്ച സൈബർ തട്ടിപ്പുകാരൻ പിന്നീട് 10 രൂപ ഓൺ ലൈനായി കൈമാറാനും നിർദ്ദശിച്ചു.

ഈ തുക കൈമാറുമ്പോൾ തന്നെ യുവതിയുടെ ഡെബിറ്റ് കാർഡിന്റെ നമ്പരും സി വി വിയും അടക്കം എല്ലാം തടപ്പുകാരൻ തന്റെ മൊബൈലിലൂടെ കാണുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലാണ് യുവതിയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. തുടർന്ന് വയനാട് സൈബർ പൊലീസിന് നല്കിയ പരാതിയിലാണ് നഷ്ടപ്പെട്ട നഷ്ടപ്പെട്ട 194000 രൂപയിൽ 120000 രൂപ തിരിച്ചു പിടിച്ചത്. പരാതി കിട്ടി രണ്ടു ദിവസത്തിനകം തിട്ടിപ്പു സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിച്ച സൈബർ പൊലീസ് പ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ്.

യുവതിയുടെ ഫോൺ വഴി പണം തട്ടിയ സംഘം ബംഗാളികളാണന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. യുവതിയുടെ അക്കൗണ്ടിൽ നിന്നും ഐ ഫോൺ വാങ്ങാൻ ഫ്ളിപ്പി കാർട്ടിന് കൈമാറിയ 120000 രൂപ ഫ്ളിപ് കാർഡ് ലീഗൽ സെല്ലു വഴിയാണ് സൈബർ പൊലീസ് തിരിച്ചു പിടിച്ചത്. പശ്ചിമ ബംഗാളിലെ തന്നെ ഒരു സഹകരണ ബാങ്കിലേക്കും പ്രതികൾ തുക ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അതിന്റെ വിശദാശങ്ങൾ ശേഖരിച്ചു വരുന്നു. പ്രതികളെ പിടിക്കാനായി ഉടൻ സൈബർ പൊലീസിന്റെ പ്രത്യേക ടീം ബംഗാളിലേക്ക് പോകും.

ഓൺലൈൻ കസ്റ്റമർ കെയർ, ഹെൽപ് ലൈൻ നമ്പറുകൾ ഗൂഗിൾ വഴി സെർച്ച് ചെയ്യുമ്പോൾ പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും Anydesk, team viewer, quick support പോലെയുള്ള റിമോട്ട് കൺട്രോൾ ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്തതും തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഉടൻ സൈബർ പൊലീസുമായി ബന്ധപ്പെടണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇതു കൂടാതെ തന്നെ വയനാട് ജില്ലാ പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ സൈബർ തട്ടിപ്പുകൾ ഉടൻ റിപ്പോർട്ടു ചെയ്യാൻ ഒരു ലിങ്കും നല്കിയിട്ടുണ്ട്.

ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വയനാട് ജില്ലാ പൊലീസ് അറിയിച്ചു.ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വീണ്ടും കൂടുകയാണ് .വയനാട്ടിലെ തട്ടിപ്പുകാർ സൈബർ സാങ്കേതിക രംഗത്ത് വലിയ അറിവു നേടിയവരല്ല. ചെറിയ സാങ്കേതിക പരിജ്ഞാനം തട്ടിപ്പിന് ഉപയോഗിക്കുകയായിരുന്നു. നൈജീരിയൻ തട്ടിപ്പുകാരാണ് സംസ്ഥാനത്ത് നിന്നും കൂടുതൽ പണം അപഹരിച്ചു കൊണ്ടുപോയത്. ഇതിൽ ചില കേസുകൾ മാത്രമാണ് പൊലീസിന് പിടിക്കാനായത്.

സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സഹാചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലർ കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ എത്തുന്ന വ്യാജ എസ്എംഎസുകൾ വഴിയുള്ള തട്ടിപ്പുകൾ ഏതാനും ദിവസമായി വർധിച്ചതോടെ കേന്ദ്രസർക്കാർ ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കാരണവശാലും വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്നും ആർബിഐ മുന്നറിയിപ്പ് നൽകി.

പ്രധാന തട്ടിപ്പുകൾ

വിഷിങ്: ബാങ്ക്, ടെലികോം കമ്പനി, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെന്ന മട്ടിൽ വിളിച്ച് കെവൈസി അപ്ഡേഷൻ, അക്കൗണ്ട് ബ്ലോക്കിങ് തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് വ്യക്തിവിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ്

ഫിഷിങ്: ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ വെബ്സൈറ്റുകളും ഇമെയിലുകളും തയാറാക്കി ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ അടക്കം തട്ടിയെടുക്കുക.

റിമോട്ട് ആക്സസ്- പല വിധ മാർഗങ്ങളിലൂടെ പ്രത്യേക ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ഈ ആപ്പിലൂടെ വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുന്ന രീതി

കലക്ഷൻ റിക്വസ്റ്റ്- ഗൂഗിൾ പേ, ഭീം യുപിഐ, പേയ്ടിഎം പോലെയുള്ള യുപിഐ സേവനങ്ങളിൽ പണം ഇങ്ങോട്ട് ആവശ്യപ്പെടുന്ന കലക്ഷൻ റിക്വസ്റ്റ് അയയ്ക്കുന്നു. എന്നാൽ ഈ റിക്വസ്റ്റ് നമുക്ക് പണം ലഭിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന രീതി. വ്യാജ നമ്പറുകൾ- ബാങ്കുകൾ/ഇ-വോലറ്റുകൾ എന്നിവയുടെ കസ്റ്റമർ കെയർ നമ്പർ എന്ന മട്ടിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്തുള്ള തട്ടിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP