Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്ഥിരമായി അശ്ലീല വീഡിയോ കാണുകയും ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് സൈബർ സെൽ പരിശോധനക്കെത്തിയത് ഗ്രാമപഞ്ചായത്തംഗത്തിന്റെ വീട്ടിൽ; പതിനാറുകാരന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തതും സ്മാർട്ട് ഫോൺ; വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ നൽകുന്ന കടയുടമകൾക്കും പണിയാകും

സ്ഥിരമായി അശ്ലീല വീഡിയോ കാണുകയും ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് സൈബർ സെൽ പരിശോധനക്കെത്തിയത് ഗ്രാമപഞ്ചായത്തംഗത്തിന്റെ വീട്ടിൽ; പതിനാറുകാരന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തതും സ്മാർട്ട് ഫോൺ; വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ നൽകുന്ന കടയുടമകൾക്കും പണിയാകും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ ഉറച്ച് സൈബർ സെൽ. ഇതിന്റെ ഭാഗമായി സൈബർ ഇടങ്ങളിലെ നിരീക്ഷണം ശക്തമാക്കിയ പൊലീസ് പ്രദേശങ്ങളിൽ പരിശോധനയും കർശനമാക്കി. തുടർച്ചയായി അശ്ലീല വെബ്‌സൈറ്റുകൾ കാണുകയും ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.

സമൂഹ മാധ്യമങ്ങളിലെ കർശന നിരീക്ഷണത്തിനൊടുവിൽ ഇന്ന് പാരിപ്പള്ളിയിൽ സൈബർസെൽ പരിശോധനയ്‌ക്കെത്തിയത് പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടിലാണ്. കരുനാഗപ്പള്ളി ആദിനാട്, മരുതൂർകുങ്ങര തെക്ക് എന്നിവിടങ്ങളിലെ 2 വീടുകളിലും പൊലീസ് പരിശോധന നടത്തി. മരുതൂർകുളങ്ങര തെക്കു ഭാഗത്ത് 16 വയസ്സുകാരൻ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ പൊലീസ് പിടിച്ചെടുത്തു കേസ് രജിസ്റ്റർ ചെയ്തു. ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തും.

വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വിൽപന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

കൊല്ലം നഗരത്തിൽ മാത്രം 110 വിൽപന ശാലകളിൽ പരിശോധന നടത്തി. വ്യാജമായി നേടുന്ന സിം കാർഡുകൾ വിധ്വംസക പ്രവർത്തനങ്ങൾക്കും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പരിശോധനകൾ കർശനമാക്കുമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേർ വൈകാതെ കുടുങ്ങുമെന്നാണു വിവരം.

പ്രധാനമായും ഏഴു തരത്തിലാണ് സൈബർ മേഖലയിൽ കുികൾക്കെതിരായ ദുരുപയോഗവും ചൂഷണവും നടക്കുന്നത്. പ്രതിദിനം ഏഴു കുട്ടികൾക്കെങ്കിലും അശ്ലീല സന്ദേശങ്ങൾ മൊബൈലിലൂടെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 43 ശതമാനം കുട്ടികളും സോഷ്യൽ നെറ്റ് വർക്കിംഗിന്റെ ഇരകളാണ്. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള ഭീഷണി, അപകീർത്തിപ്പെടുത്തൽ, വൈകാരിക ചൂഷണം തുടങ്ങിയവക്ക് 52 ശതമാനം കുട്ടികൾ ഇരയാകുന്നു എന്നാണ് കണക്കുകൾ.

ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്ന ചിത്രങ്ങളും മറ്റും കുട്ടികൾക്ക് അയയ്ക്കുക, ലൈംഗികമായി ശല്യപ്പെടുത്തുക, കുട്ടികളുടെ നഗ്‌നതയടങ്ങിയ ഫോട്ടോ, വീഡിയോ എന്നിവ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നഗ്‌നദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുക, നഗ്‌നത പ്രചരിപ്പിച്ച് പക തീർക്കുക തുടങ്ങിയവയും സൈബർ ഇടങ്ങളിൽ ഇപ്പോൾ സജീവമാണ്. കുട്ടികളുടെ നഗ്‌നവിഡീയോ ലൈവായി കാണിക്കുക. കുട്ടിയെ പ്രലോഭിപ്പിച്ചോ പ്രേരിപ്പിച്ചോ സ്വന്തം നഗ്‌നചിത്രം അയപ്പിക്കുക, ലൈംഗിക ചാറ്റുകൾ എന്നിവയും സാധാരണമാകുന്നു.

തീവ്രവാദ ആശയങ്ങളുടെ പ്രചാരണം, ഇത്തരം സംഘടനകളിലേക്ക് ആകർഷിക്കൽ, റിക്രൂട്ട്‌മെന്റ് എന്നിവയും, വ്യാജ ഐഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കബളിപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഹാക്കിങ്, പാസ്വേർഡ് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുക തുടങ്ങിയവയും ഇന്ന് വാർത്തയല്ലാതാകുന്നു.

മദ്യപാനം, ലഹരിമരുന്നുപയോഗം തുടങ്ങിയവയിലേക്ക് കുട്ടികളെ എത്തിക്കുക, നഗ്‌നത സ്വയം ചിത്രീകരിച്ച് അയയ്ക്കാൻ പ്രേരിപ്പിക്കുക, ചൂതാട്ടം, പകർപ്പവകാശ ലംഘനം തുടങ്ങിയവയും ഏറിവരുന്നു. ഇത്തരത്തിൽ കുട്ടികളെ സ്വാധീനിച്ച് നിയമ വിരുദ്ധകാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാനാണ് സൈബർസെൽ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP