Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

പ്രണയം നടിച്ച് വശത്താക്കുന്ന യുവതികളുമായി സെക്‌സിൽ ഏർപ്പെട്ട ശേഷം സയനൈഡ് നൽകുന്നത് ഗർഭനിരോധന ഗുളിക എന്നപേരിൽ; ഇണചേർന്ന ശേഷം മോഹൻകുമാർ വകവരുത്തിയത് ഇരുപത് യുവതികളെ; അഞ്ച് കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും ശിക്ഷ വിധിക്കപ്പെട്ട സയനൈഡ് മോഹന് വീണ്ടും ജീവപര്യന്തം വിധിച്ചത് ആരതിയെ കൊലപ്പെടുത്തിയ കേസിൽ; ശിക്ഷാകാലാവധി ആരംഭിക്കുക മറ്റ് കേസുകളിലെ ശിക്ഷ അനുഭവിച്ചതിന് ശേഷമെന്നും കോടതി

പ്രണയം നടിച്ച് വശത്താക്കുന്ന യുവതികളുമായി സെക്‌സിൽ ഏർപ്പെട്ട ശേഷം സയനൈഡ് നൽകുന്നത് ഗർഭനിരോധന ഗുളിക എന്നപേരിൽ; ഇണചേർന്ന ശേഷം മോഹൻകുമാർ വകവരുത്തിയത് ഇരുപത് യുവതികളെ; അഞ്ച് കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും ശിക്ഷ വിധിക്കപ്പെട്ട സയനൈഡ് മോഹന് വീണ്ടും ജീവപര്യന്തം വിധിച്ചത് ആരതിയെ കൊലപ്പെടുത്തിയ കേസിൽ; ശിക്ഷാകാലാവധി ആരംഭിക്കുക മറ്റ് കേസുകളിലെ ശിക്ഷ അനുഭവിച്ചതിന് ശേഷമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: സയനൈഡ് മോഹൻ എന്ന പേരിലറിയപ്പെടുന്ന കായിക അദ്ധ്യാപകൻ മോഹൻകുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി. കാസർകോട് ബദിയഡുക്ക സ്വദേശി ആരതി നായകിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഇയാൾക്ക് 5 കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. വധശിക്ഷയിൽ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. ഒരു കേസിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. മറ്റ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ഈ കേസിൽ ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി സയീദുനിസ പറഞ്ഞു. ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയും സയനൈഡ് മോഹൻ ഒടുക്കണം.

മൊത്തം 20 യുവതികളെയാണു മോഹൻ കുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. ഇതിൽ പത്തൊമ്പതാമത്തെ കേസിലാണ് ഇപ്പോൾ വിധി പ്രസ്താവിച്ചത്. സുള്ള്യയിൽ ഹോസ്റ്റൽ ജീവനക്കാരി ആയിരുന്ന കാസർകോട് മുള്ളേരിയ കുണ്ടാർ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസിൽ മാത്രമാണു വിധി പറയാൻ ബാക്കിയുള്ളത്.

ഇരുപത്തി മൂന്നുകാരിയായ ആരതി 2006 ജനുവരിയിലാണ് കൊല്ലപ്പെട്ടത്. മംഗളൂരുവിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് ആരതി മോഹൻ കുമാറിനെ പരിചയപ്പെടുന്നത്. ആരതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. 2006 ജനുവരി 3ന് വിനോദ യാത്ര പോകുന്നെന്നും പറഞ്ഞാണ് ആരതി വീട്ടിൽ നിന്നിറങ്ങുന്നത്. മോഹൻകുമാറിനൊപ്പം മൈസൂരുവിലെത്തിയ ഇവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.

പിറ്റേന്നു രാവിലെ മറ്റ് കേസുകളിലെപ്പോലെ തന്നെ ആഭരണങ്ങൾ അഴിച്ചു വെയ്ക്കാൻ മോഹൻകുമാർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞാണ് സയനൈഡ് ഗുളിക ആരതിക്ക് നൽകുന്നത്. ശൗചാലയത്തിൽ കയറി ഗുളിക കഴിച്ച ആരതി മരിക്കുകയായിരുന്നു. മുറിയിലെത്തിയ മോഹൻ കുമാർ ആരതിയുടെ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങുകയായിരുന്നു.

തുടർന്ന് ആരതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം വഴിമുട്ടി നിൽക്കവേയാണ് മോഹൻ കുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാൾ മൊഴി നൽകിയത്.

മംഗളൂരുവിന് അടുത്തുള്ള ഷിരാദി പ്രൈമറി സ്‌കൂളിൽ ഇംഗ്ലീഷും, സയൻസും, കണക്കും ഒക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന മോഹൻ മാസ്റ്ററെ 2010-ലാണ് ലോക്കൽ പൊലീസ് ആദ്യമായി അറസ്റ്റു ചെയ്തത്. 2003 -നും 2009 -നുമിടയിൽ ദക്ഷിണ കർണാടകയിലെ പല പട്ടണങ്ങളിൽ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എല്ലാം തന്നെ ഇരുപതിനും മുപ്പതിനും ഇടയിൽ വയസ്സ് പ്രായമുള്ളവരായിരുന്നു. എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാൻഡിലെ ശുചിമുറികൾക്ക് ഉള്ളിൽ നിന്നായിരുന്നു. എല്ലാം തന്നെ ഉള്ളിൽ നിന്ന് കുറ്റിയിട്ട അവസ്ഥയിൽ ആയിരുന്നതിനാൽ വാതിൽ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്. എല്ലാവരും ധരിച്ചിരുന്നത് പട്ടുസാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നായിരുന്നു.

ഇത്രയും കാര്യങ്ങൾ ഈ കൊലപാതകങ്ങൾക്കിടയിൽ പൊതുവായി ഉണ്ടായിരുന്നിട്ടും ആറു വർഷത്തോളം പൊലീസുകാർ അതേപ്പറ്റി അന്വേഷിച്ചില്ല. സയനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകൾക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടുകൂടി അന്വേഷണങ്ങളുണ്ടായില്ല. പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാർ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിക്കുന്നത്. അതിനു കാരണമാകുന്നത് ഒരു വർഗീയ കലാപത്തിന്റെ പടപ്പുറപ്പാടും. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തിൽ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്ലിം യുവാവുമായാണ് എന്നാരോപിച്ച് സംഗതി ഒരു ലഹളയുടെ വക്കുവരെ എത്തി. ബാംഗെറകൾ സംഘടിച്ച് പൊലീസ് സ്റ്റേഷൻ വളയുകയും, സ്റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ അവരെ മടക്കിയയച്ചു. അന്വേഷണം അതോടെ ചൂടുപിടിച്ചു.

പൊലീസ് അനിതയുടെ കാൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ കാണാതാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അനിത രാത്രി ഏറെ വൈകിയും ഒരു നമ്പറിലേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തു വന്നതോടെ പൊലീസ് വീണ്ടും കുഴങ്ങി. അത് കാവേരി മങ്കു എന്ന മടിക്കേരി സ്വദേശിയായ ഒരു യുവതിയുടേതായിരുന്നു. ആ യുവതിയെയും മാസങ്ങളായി കാണ്മാനില്ല എന്നതായിരുന്നു പൊലീസിനെ കൂടുതൽ സംശയത്തിലാക്കിയത്. പൊലീസ് അടുത്തതായി പരിശോധിച്ചത് ആ നമ്പറിന്റെ കോൾ റെക്കോർഡുകളാണ്. അതിൽ, കാവേരിയുടെ കുടുംബക്കാർക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് നിരവധി കോളുകൾ വന്നതായി കണ്ടു. ഈ നമ്പറാകട്ടെ കാസർകോട് സ്വദേശി പുഷ്പ വാസുകോടയുടേതായിരുന്നു. അതും മാസങ്ങളായി കാണ്മാനില്ലാത്ത ഒരു യുവതി. അതിലെ കോൾ റെക്കോർഡുകൾ പൊലീസിനെ കാണാതായ മറ്റൊരു യുവതി, വിനുത പിജിന എന്ന പുത്തൂർ സ്വദേശിയിലേക്കെത്തിച്ചു. അങ്ങനെ ആ ലീഡുകൾ ഒന്നിന് പിറകെ ഒന്നായി കാണ്മാനില്ലാത്ത പല യുവതികളിലേക്കും നീണ്ടു. ഒടുവിലാണ് മോഹനനിൽ പൊലീസ് എത്തുന്നത്.

സൂക്ഷ്മ നിരീക്ഷണം; മാർഗ്ഗം ലളിതം

മധ്യവർഗത്തിൽ പെട്ട താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള യുവതികളെയാണ് നോട്ടമിടുക. ബസ്സ്‌റ്റോപ്പുകളിലും മറ്റും അവരുമായി ചങ്ങാത്തത്തിലാകും, പതിയെ അടുത്ത് വിവാഹ വാഗ്ദാനം നടത്തും. സ്ത്രീധനം വേണ്ടെന്ന് ആദ്യമേ പറയും. ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് പറയും. 12 ഓളം പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. ഇരയുടെ അതേ ജാതിയിൽ പെട്ടതാണെന്ന് കാട്ടാൻ ഇതേ സർനെയിം ഉപയോഗിക്കും, ഏതെങ്കിലും ഒരു ചെറിയ ലോഡ്ജിൽ എത്തിച്ച ശേഷം യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. കല്യാണത്തലേന്നായിരിക്കും അത. ഈ പ്രദേശങ്ങളിൽ സ്ത്രീധനം ചോദിക്കാതിരിക്കുക വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ മോഹനനെ പോലുള്ളവർ വന്ന വിളിച്ചാൽ, യുവതികൾ ഇറങ്ങിപ്പോരുന്ന സാഹചര്യമാണ്. തങ്ങൾക്കുള്ള നല്ല വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്ത് അവർ പുറത്തിറങ്ങും. മോഹന്റെ ഇരകളിൽ ഒരാളായ സുനന്ദ പൂജാരി ഒളിച്ചോടും മുമ്പ് 25,000 രൂപയുടെ ബാങ്ക് വായ്പയും എടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP