Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഷണശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളുടെ കേബിൾ മുറിച്ചുമാറ്റി കടന്നത് തന്നെ പിന്തുടരാതിരിക്കാൻ; അരീക്കോട് സ്വദേശിയുടെ വീട്ടിൽ നിന്ന് ജനൽ തുറന്ന് കട്ടിലിൽ കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആറുപവൻ സ്വർണം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു; 70 ഓളം കവർച്ചാക്കേസുകളിലെ പ്രതി കട്ടർ റഷീദ് പിടിയിലായത് ഇങ്ങനെ

മോഷണശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളുടെ കേബിൾ മുറിച്ചുമാറ്റി കടന്നത് തന്നെ പിന്തുടരാതിരിക്കാൻ; അരീക്കോട് സ്വദേശിയുടെ വീട്ടിൽ നിന്ന് ജനൽ തുറന്ന് കട്ടിലിൽ കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആറുപവൻ സ്വർണം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു; 70 ഓളം കവർച്ചാക്കേസുകളിലെ പ്രതി കട്ടർ റഷീദ് പിടിയിലായത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്ഥിരം കട്ടർ ഉപയോഗിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീനെ അരീക്കോട് വെച്ച് പ്രത്യേക അന്വോഷണ സംഘം പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഞ്ചോളംമോഷണക്കേസുകൾക്ക് തുമ്പായി.

കഴിഞ്ഞ മെയ്‌ 30ന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൾ മുഹമ്മദാലിയുടെ വീട്ടിൽ നിന്നും ജനൽ തുറന്ന് കട്ടിലിൽ കിടന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആറുപവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് എടുത്ത് കളവ് ചെയ്ത സംഭവത്തിനും തുമ്പായി.

മോഷണ ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടുബൈക്കുകളുടെ കേബിളുകൾ മുറിച്ചു മാറ്റിയ ശേഷമാണ് ഇയാൾ ഇവിടെ നിന്നും പോയത്. മോഷണ സമയം വീട്ടുകാർ ഉണർന്നാൽ ബൈക്കിൽ പിന്തുടരാതിരിക്കാനാണ് ഇയാൾ ഇത് ചെയ്തതന്ന് പൊലീസ് പറയുന്നു.

70 ഓളം മോഷണകേസിലെ പ്രതിയായ റഷീദ് രണ്ടാഴ്ച മുൻപാണ് കല്പകഞ്ചേരി സ്റ്റേഷനിൽ മോഷണക്കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. ഇറങ്ങി ഒരാഴ്ച തികയുന്നതിനു മുൻപ് കോഴിക്കോട് ഓമശ്ശേരിയിലെ ഒരു വീട്ടിൽ നിന്നും ഒരു സ്‌കൂട്ടർ മോഷ്ടിക്കുകയും ഇതേ സ്‌കൂട്ടർ ഉപയോഗിച്ച് കൊടുവള്ളി ഭാഗത്ത് ഒരു വീട്ടിൽ നിന്നും ജനൽ വഴി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ശരീരത്തിൽ നിന്നും ആറു പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കളവ് നടത്തിയതും ഇയാളാണെന് തെളിഞ്ഞിട്ടുണ്ട്.

അരീക്കോട് പരിസരത്ത് വീണ്ടും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഓമശ്ശേരിയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറും ,മോഷണത്തിനുള്ള കട്ടർ, സ്‌ക്രൂ ഡ്രൈവർ, കയ്യുറ എന്നിവ സഹിതം ഇയാളെ പിടികൂടിയത്. 2019 നവംബർ മാസത്തിൽ നിലമ്പൂർ സ്റ്റേഷനിൽ കളവ് കേസിൽ പിടിക്കപ്പെട്ട് ഒരു മാസത്തിനുള്ളിൽ തന്നെ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തൃശ്ശൂർ ഭാഗത്ത് ഉള്ളി കച്ചവടം നടത്തിവന്നതിന്റെ മറവിലാണ് മോഷണങ്ങൾ നടത്തി വന്നിരുന്നത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും. മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കുന്നതിനും കൂടുതൽ അന്വോഷണങ്ങൾക്കും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസന്റെ നിർദ്ദേശപ്രകാരം പാണ്ടിക്കാട് ഇൻസ്പക്ടർ മുഹമ്മദ് ഹനീഫ , അരീക്കോട് ടശ നാസർ, എസ്‌ഐ വിജയൻ എസ്‌ഐ അമ്മദ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത് ,സിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP